SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി ഇൻസ്ട്രുമെന്റേഷൻ സെന്ററിൽ റിസർച്ച് അസോസിയേറ്റ് (2), റിസർച്ച് ഫെല്ലോ (2), ടെക്നിക്കൽ അസിസ്റ്റന്റ് (1) തസ്തികകളിൽ ആറുമാസത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ഒക്ടോബർ 15 വരെ സമർപ്പിക്കാം. വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ.
വാക്ക് -ഇൻ ഇന്റർവ്യു
മഹാത്മാഗാന്ധി സർവകലാശാലയിലെ ഹോസ്റ്റലുകളിലേക്ക് കുക്ക്, സഹായി ഒഴിവുകളിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിനുള്ള വാക്-ഇൻ ഇന്റർവ്യു ഒക്ടോബർ പത്തിന് രാവിലെ 11.30ന് നടക്കും.
താല്പര്യമുള്ളവർ പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ,രജിസ്റ്റേഡ് മെഡിക്കൽ പ്രാക്ടീഷനറിൽ നിന്നുള്ള മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം സർവകലാശാല അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലെ എ.ഡി.എ. 3 സെക്ഷനിൽ 10ന് രാവിലെ 10.30ന് എത്തണം.
വിശദവിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ.