editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
മോഡല്‍ കരിയര്‍ സെന്റര്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്: ഡിസംബര്‍ 16വരെ രജിസ്‌ട്രേഷന്‍ഗുരുവായൂർ ഏകാദശി: നാളെ പ്രാദേശിക അവധിശുചിത്വമിഷനില്‍ അവസരം: ഡിസംബര്‍ 9വരെ അപേക്ഷിക്കാംസ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ പാരാമെഡിക്കല്‍ നിയമനം: 78ഒഴിവുകള്‍നാളെ സംസ്ഥാനത്തെ സ്കൂളുകൾക്ക് അവധി: ജനുവരി 7ന് പ്രവർത്തിദിനംപുതിയ മീറ്റ് റെക്കോർഡുകൾക്ക് കാത്ത് കേരളം: രാത്രിയിലും മത്സരംസംസ്ഥാന സ്കൂൾ കായികമേളയ്ക്ക് നാളെ കൊടിയേറ്റം: ടീമുകൾ എത്തിത്തുടങ്ങികേന്ദ്രീയ വിദ്യാലയങ്ങളില്‍ ടീച്ചിങ് – നോണ്‍ ടീച്ചിങ് ഒഴിവുകള്‍: 1300ലധികം അവസരങ്ങള്‍ഹയർ സെക്കൻഡറി, കോളജ് വിദ്യാർഥികൾക്കായി കേരള മീഡിയ അക്കാദമിയുടെ ‘ക്വിസ് പ്രസ്’ മത്സരം നാളെ; സ്‌പോട്ട് രജിസ്‌ട്രേഷൻ രാവിലെ 8ന്കായിക വിദ്യാഭ്യാസം ഉൾപ്പെടുത്തിയ സ്കൂൾ പാഠപുസ്തകങ്ങൾ അടുത്ത അധ്യനവർഷം മുതൽ

വിവിധ പരീക്ഷാഫലങ്ങൾ, വിവിധ പരീക്ഷകൾ: എംജി സർവകലാശാല വാർത്തകൾ

Published on : October 12 - 2022 | 6:07 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

കോട്ടയം: നവംബർ 18 ന് ആരംഭിക്കുന്ന ആറാം സെമസ്റ്റർ ബി.പി.ഇ.എസ്(2019 അഡ്മിഷൻ റഗുലർ / 2018, 2017, 2016 അഡ്മിഷൻ സപ്ലിമെന്ററി) ബിരുദ പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ എട്ടു വരെയും പിഴയോടു കൂടി നവംബർ ഒൻപതിനും സൂപ്പർഫൈനോടു കൂടി നവംബർ പത്തിനും അപേക്ഷ നൽകാം.


സ്‌കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിന്റെ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി. (ഓണേഴ്‌സ്  ഒന്ന്,അഞ്ച് സെമസ്റ്റർ പരീക്ഷകൾക്ക് (2017, 2016 അഡ്മിഷൻ സപ്ലിമെന്ററി) പിഴ കൂടാതെ ഒക്ടോബർ 27 വരെയും പിഴയോടു കൂടി 28 നും സൂപ്പർഫൈനോടു കൂടി  29 നും അപേക്ഷ നൽകാം.  വീണ്ടും എഴുതുന്ന വിദ്യാർഥികൾ പരീക്ഷാഫീസിനു പുറമെ ഒരു പേപ്പറിന് 40 രൂപ നിരക്കിൽ (പരമാവധി 240 രൂപ) സി.വി. ക്യാമ്പ് ഫീസായി അടയ്ക്കണം.

സ്‌പെഷ്യൽ മെഴ്‌സി ചാൻസ് പരീക്ഷ
മൂന്നാം സെമസ്റ്റർ എം.പി.ഇ. (എം.പി.ഇ./ എം.പി.എഡ് 2009 മുതൽ 2012 വരെയുള്ള അഡ്മിഷൻ)  സ്‌പെഷ്യൽ മെഴ്‌സി ചാൻസ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 26 വരെയും പിഴയോടു കൂടി ഒക്ടോബർ 27നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 28നും അപേക്ഷ സമർപ്പിക്കാം.  ഫീസ് epay.mgu.ac.in  ലിങ്ക് വഴി അടയ്ക്കണം.  വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

ടൈം ടേബിൾ പരിഷ്‌ക്കരിച്ചു
ആഗസ്റ്റ് 24 ന് ആരംഭിച്ച അഫിലിയേറ്റഡ് കോളേജുകളിലെ  നാലാം സെമസ്റ്റർ എം.എ. / എം.എസ്.സി. / എം.കോം. / എം.എ.ജെ.എം.സി. / എം.എസ്.ഡബ്ല്യു. / എം.എം.എച്ച്. / എം.ടി.എ. / എം.ടി.ടി.എം. (സി.എസ്.എസ്, 2020 അഡ്മിഷൻ റഗുലർ / 2019 അഡ്മിഷൻ സപ്ലിമെന്ററി) ഓഗസ്റ്റ്  2022 ബിരുദ പരീക്ഷയോടൊപ്പം കൂടുതൽ പേപ്പറുകൾ ഉൾപ്പെടുത്തി ടൈം ടേബിൾ പരിഷ്‌ക്കരിച്ചു.

പരീക്ഷാ തീയതി
രണ്ടാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളായ എം.എസ്.സി. ബേസിക് സയൻസ് -സ്റ്റാറ്റിസ്റ്റിക്‌സ് / എം.എസ്.സി ബേസിക് സയൻസ് – കെമിസ്ട്രി / എം.എസ്.സി കമ്പ്യൂട്ടർ സയൻസ് – ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആന്റ് മെഷീൻ ലേണിംഗ് / എം.എ. ഇംഗ്ലീഷ് (പുതിയ സ്‌കീം, 2020 അഡ്മിഷൻ റഗുലർ പരീക്ഷകൾ(നവംബർ 2022) നവംബർ 16 ന് ആരംഭിക്കും.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
 


പ്രാക്ടിക്കൽ
ആഗസ്റ്റിൽ നടന്ന രണ്ടാം സെമസ്റ്റർ ബി.വോക് ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി / ടൂറിസം ആൻഡ് ഹോസ്പിറ്റാലി മാനേജ്മെൻറ് / ടൂറിസം അഡ്മിനിസ്ട്രേഷൻ ആൻഡ് ഹോസ്പിറ്റാലിറ്റി (പുതിയ സ്‌കീം – 2021 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ 18 മുതൽ അതത് കോളേജുകളിൽ നടക്കും.  വിശദമായ ടൈം ടേബിൾ സർവകലാശാല വെബ്സൈറ്റിൽ.

പരീക്ഷാ ഫലങ്ങൾ
ഈ വർഷം ജനുവരിയിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എ. അനിമേഷൻ, എം.എ. സിനിമ ആൻഡ് ടെലിവിഷൻ, എം.എ. ഗ്രാഫിക് ഡിസൈൻ, എം.എ. മൾട്ടിമീഡിയ (സി.എസ്.എസ്, റഗുലറും സപ്ലിമെന്ററിയും) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 27 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

മെയ് മാസത്തിൽ നടന്ന മൂന്നാം വർഷ ബി.എസ്.സി. മെഡിക്കൽ മൈക്രോബയോളജി (2008 മുതൽ 2014 വരെ അഡ്മിഷൻ – മെഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് സഹിതം ഒക്ടോബർ 27 നകം പരീക്ഷാ കൺട്രോളറുട കാര്യാലയത്തിൽ അപേക്ഷ സമർപ്പിക്കാം.
 
രണ്ടാം സെമസ്റ്റർ എം.എസ്.സി. ഡാറ്റാ അനലിറ്റിക്‌സ് (2020 അഡ്മിഷൻ റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും നിശ്ചിത ഫീസ് സഹിതം ഒക്ടോബർ 27 നകം പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം; 15 വരെ അപേക്ഷിക്കാം
 

മഹാത്മാഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലെയും അഫിലിയേറ്റഡ് കോളജുകളിലെയും അധ്യാപകർക്കായ സംഘടിപ്പിക്കുന്ന ഫാക്കൽറ്റി ഡെവലപ്‌മെന്റ് പ്രോഗ്രാം ഒക്ടോബർ 17 മുതൽ 22 വരെ നടക്കും.  സെപ്റ്റംബർ 26 മുതൽ നടത്താനിരുന്ന പരിപാടി മാറ്റിവയ്ക്കുകയായിരുന്നു.
പങ്കെടുക്കാൻ താൽപര്യമുള്ള അധ്യാപകർക്ക് ഒക്ടോബർ 15 വരെ അപേക്ഷ നൽകാം.  അപേക്ഷ സമർപ്പിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.  കൂടുതൽ വിവരങ്ങൾ സർവകലാശാല വെബ്‌സൈറ്റിൽ (www.mgu.ac.in) ഫോൺ: 0481 2731013, 8921209794

0 Comments

Related News