SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0
കോട്ടയം: മഹാത്മാ ഗാന്ധി സർവകലാശാല സയൻസ് ആന്റ് എൻജിനിയറിംഗ് റിസർച്ച് ബോർഡുമായി സഹകരിച്ച് നടത്തുന്ന ഗവേഷണ പ്രോജക്ടിൽ പ്രോജക്ട് അസോസിയേറ്റ്, ഫീൽഡ് വർക്കർ തസ്തികകളിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അന്തർ സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ പരിപാലന സൗകര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഗവേഷണം. ഏതെങ്കിലും സാമൂഹ്യ ശാസ്ത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദവും പി.എച്ച്.ഡി. യുമാണ് പ്രോജക്ട് അസോയിയേറ്റ് തസ്തികയുടെ അടിസ്ഥാന യോഗ്യത.
ഏതെങ്കിലും സാമൂഹ്യ ശാസ്ത്ര വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെയാണ് ഫീൽഡ് വർക്കർ തസ്തികയിൽ പരിഗണിക്കുന്നത്.
അന്തർ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗവേഷണ പരിചയവും ഡാറ്റാ അനാലിസിൽ വൈദഗ്ധ്യവുമുള്ളവർക്ക് മുൻഗണന ലഭിക്കും.
വിശദ വിവരങ്ങൾ ഉൾപ്പെടെയുള്ള അപേക്ഷകൾ തപാലിലോ ഇ മെയിലിലോ ഒക്ടോബർ 14ന് വൈകുന്നേരം അഞ്ചിനു മുൻപ് ലഭിക്കണം. അയയ്ക്കേണ്ട വിലാസം: ഡോ. ബിജുലാൽ എം.വി, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പോളിറ്റിക്സ്, മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റി, പി.ഡി ഹിൽസ് പി.ഒ, കോട്ടയം 686560. ഇ-മെയിൽ :imwasthismgu@admin