പരീക്ഷാഫലം,ഗവേഷകരുടെ യോഗം, നല്ല നടപ്പ്: കണ്ണൂർ സർവകലാശാല വാർത്തകൾ

Oct 5, 2022 at 4:29 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HQhjpKVfYW18KNNmRpNRq0

കണ്ണൂർ:ഒക്ടോബർ 2021 സെഷനിൽ നടന്ന അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ എം.എസ്.സി പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം (എം. എസ്.സി മാത്തമാറ്റിക്സ് ഒഴികെ) പ്രസിദ്ധീകരിച്ചു. ഫലം സർവകലാശാലാ വെബ്സൈറ്റിൽ ലഭ്യമാണ്.

\"\"

ഗവേഷകരുടെ യോഗം
കണ്ണൂര്‍ സര്‍വകലാശാലയിലെ ഗവേഷകരുടെ യോഗം 2022 ഒക്ടോബര്‍ 17ന് രാവിലെ 11 മണിക്ക് സര്‍വകലാശാല ആസ്ഥാനത്തെ ചെറുശ്ശേരി ഓഡിറ്റോറിയത്തില്‍ നടക്കും. മുഴുവന്‍ ഗവേഷകരും കൃത്യസമയത്ത് തന്നെ പങ്കെടുക്കണമെന്ന് സര്‍വകലാശാല രജിസ്ട്രാര്‍ അറിയിച്ചു.

\"\"

നല്ല നടപ്പ്; ലഹരിക്കെതിരെ മെഗാ ഇവന്റ്
കണ്ണൂർ സർവകലാശാല നാഷണൽ സർവ്വീസ് സ്‌കീം സെല്ലിന്റെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തിനെതിരെ ആയിരത്തോളം എൻ എസ് എസ് വളണ്ടിയർമാരെ അണിനിരത്തിക്കൊണ്ട് മെഗാ ഇവന്റ്. ഒക്ടോബർ 6 രാവിലെ 10 : 30 ന് കണ്ണൂർ പോലീസ് മൈതാനിയിൽ വച്ചു നടക്കുന്ന ചടങ്ങിൽ സർവകലാശാലാ വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ, ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ ഐ പി എസ് എന്നിവർ വിശിഷ്ടാതിഥികളാകും. കണ്ണൂർ സർവകലാശാല എൻ എസ് എസ് കോഡിനേറ്റർ ഡോ. ടി പി നഫീസ ബേബി, കണ്ണൂർ ജില്ലാ കോഡിനേറ്റർ ഡോ. സുജിത് കെ വി എന്നിവർ സംബന്ധിക്കും. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികളും നല്ല നടപ്പ് എന്നപേരിൽ ലഹരിവിരുദ്ധ കാൽനട ജാഥയും സംഘടിപ്പിക്കും.

\"\"

Follow us on

Related News