editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സ്പോട്ട് അഡ്മിഷൻ, പുനർമൂല്യനിർണയ ഫലം, പരീക്ഷാ വിജ്ഞാപനം: കണ്ണൂർ സർവകലാശാല വാർത്തകൾHDC & BM പരീക്ഷാ ഫലം: 94.54 ശതമാനം വിജയംപരീക്ഷാഫലം, പരീക്ഷാ തീയതി: ഇന്നത്തെ എംജി സർവകലാശാല വാർത്തകൾവിവിധ പരീക്ഷകൾ, പരീക്ഷാഫലങ്ങൾ, വാക് ഇന്‍ ഇന്റര്‍വ്യൂ: Calicut University Newsപരീക്ഷാകേന്ദ്രത്തിൽ മാറ്റം, വിവിധ പരീക്ഷകൾ, റീ-ടോട്ടലിങ് ഫലം: ആരോഗ്യ സർവകലാശാല വാർത്തകൾഅടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള സഹപാഠികൾക്ക് സഹായമെത്തിക്കാൻ ഭക്ഷ്യമേള സംഘടിപ്പിച്ച് വിദ്യാർത്ഥികൾകലോത്സവത്തിനെത്തിയ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമം: അധ്യാപകനെതിരെ പോക്സോ കേസ്ഹരിതവിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോ ഒന്നാം സമ്മാനം 20ലക്ഷം: ഡിസംബർ 16മുതൽ സംപ്രേഷണം2000 സ്കൂളുകള്‍ക്ക് 9000റോബോട്ടിക് കിറ്റുകൾ: ആധുനിക സാങ്കേതിക വിദ്യ പകർന്നുനൽകുന്ന പദ്ധതിക്ക് ഡിസംബർ 8ന് തുടക്കമാകുംദേശീയ കലാഉത്സവ്: സംസ്ഥാനതല മത്സരങ്ങൾ ഇന്ന് മലപ്പുറത്ത്

സീറ്റൊഴിവ്, റിഫ്രഷർ കോഴ്സ്, പരീക്ഷകൾ മാറ്റി, പ്രഫസർ നിയമനം: കണ്ണൂർ സർവകലാശാല വാർത്തകൾ

Published on : October 01 - 2022 | 7:31 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

കണ്ണൂർ: സർവകലാശാല താവക്കര ക്യാമ്പസിൽ പ്രവർത്തിക്കുന്ന ലൈബ്രറി  & ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിലേക്ക്  മാസ്റ്റർ ഓഫ് ലൈബ്രറി ആൻറ് ഇൻഫർമേഷൻ സയൻസ് പ്രോഗ്രാമിന് പട്ടിക ജാതി  വിഭാഗത്തിനായി സംവരണം ചെയ്ത ഒരു സീറ്റ് ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവർ യോഗ്യത, ജാതി എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഒക്ടോബർ 6 വ്യാഴാഴ്ച്ച രാവിലെ 10.30 ന് വകുപ്പ് മേധാവിക്ക് മുൻപാകെ ഹാജരാകേണ്ടതാണ്. ഫോൺ: 9895649188.

റിഫ്രഷർ കോഴ്സിലേക്ക് അപേക്ഷിക്കാം
കണ്ണൂർ സർവകശാല യു ജി സി – എച് ആർ ഡി സി 2022-23 വർഷത്തിൽ യു ജി സി അനുവദിച്ച റിഫ്രഷർ കോഴ്സിലേക്ക് സർവകലാശാല, കോളേജ് അദ്ധ്യാപകർക്ക് ഓൺലൈൻ ആയി അപേക്ഷിക്കാവുന്നതാണ്. റിഫ്രഷർ കോഴ്സ് ഇൻ ടീച്ചർ എഡ്യൂക്കേഷൻ ഒക്ടോബർ 13 മുതൽ 26 വരെയാണ്. അപേക്ഷകർക്ക് കണ്ണൂർ സർവകലാശാല എച് ആർ ഡി സി വെബ്സൈറ്റിൽ ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കി കോഴ്സുകൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. വിശദവിവരങ്ങൾ സർവകലാശാല എച് ആർ ഡി സി വെബ്സൈറ്റിൽ  ലഭ്യമാണ്. http://hrdc.kannuruniversity.ac.in

അസിസ്റ്റന്റ് പ്രൊഫസർ
കണ്ണൂർ സർവകലാശാല  മാനന്തവാടി ക്യാമ്പസ്സിലെ  ബോട്ടണി പഠനവകുപ്പിൽ (എം എസ്  സി  പ്ലാൻറ്  സയൻസ്) അസിസ്റ്റൻറ്  പ്രൊഫസ്സർ  തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിലും മണിക്കൂർ വേതന അടിസ്ഥാനത്തിലും ഓരോ ഒഴിവുകൾ വീതമുണ്ട് . പി ജി ,നെറ്റ് ,പി എച്ച് ഡി ഉള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 11 രാവിലെ 11.30 ന്  അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മാനന്തവാടി ക്യാമ്പസിലെ ബോട്ടണി പഠന വകുപ്പ് മേധാവിക്ക് മുൻപാകെ ഹാജരാകണം.

പ്രായോഗിക പരീക്ഷകൾ മാറ്റി
ഒക്ടോബർ 3, 6 തീയതികളിലായി നടത്താൻ നിശ്ചയിച്ച രണ്ടാം സെമസ്റ്റർ എം.എസ്.സി. പ്ലാന്റ് സയൻസ് വിത്ത് ബയോഇൻഫോർമാറ്റിക്‌സ് (ന്യൂ ജനറേഷൻ-റെഗുലർ) ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ ഒക്ടോബർ 10, 12 തീയതികളിലേക്ക് മാറ്റി വെച്ചു. പുതുക്കിയ ടൈംടേബിൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.

നോ റ്റു ഡ്രഗ്സ്; എൻ എസ് എസ് മെഗാ ഇവന്റ് 
കണ്ണൂർ സർവകലാശാല നാഷണൽ സർവ്വീസ് സ്‌കീം സെല്ലിന്റെ നേതൃത്വത്തിൽ ലഹരി ഉപയോഗത്തിനെതിരെ ആയിരത്തോളം എൻ എസ് എസ് വളണ്ടിയർമാരെ അണിനിരത്തിക്കൊണ്ട് മെഗാ ഇവന്റ്. ഒക്ടോബർ 2 ഗാന്ധി ജയന്തി ദിനത്തിൽ വൈകുന്നേരം 4 മണിക്ക് കണ്ണൂർ പോലീസ് മൈതാനിയിൽ വച്ചു നടക്കുന്ന ചടങ്ങ് ഡോ. വി ശിവദാസൻ എം.പി ഉദ്ഘാടനം ചെയ്യും. അസിസ്റ്റന്റ് പോലീസ് കമ്മീഷണർ എ. വി ബാബു വിശിഷ്ടാഥിതിയാകും. കണ്ണൂർ സർവകലാശാല എൻ എസ് എസ്  കോഡിനേറ്റർ ഡോ. ടി പി നഫീസ ബേബി, കണ്ണൂർ ജില്ലാ കോഡിനേറ്റർ ഡോ. സുജിത് കെ വി എന്നിവർ സംബന്ധിക്കും. തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ സംഘടിപ്പിക്കും.


 

0 Comments

Related News