editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊടിയേറി: 9 സ്വർണ്ണവുമായി പാലക്കാട്‌ മുന്നിൽവിവിധ പരീക്ഷകൾ, ഫിസിയോതെറാപ്പിസ്റ്റ് നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസംസ്കൃത സർവകലാശാല പരീക്ഷ തീയതികളിൽ മാറ്റംപരീക്ഷകൾ മാറ്റി, പരീക്ഷാഫലം, ടൈം ടേബിളിൽ മാറ്റം: എംജി സർവകലാശാല വാർത്തകൾഹയർ സെക്കന്ററി ഒന്നാംവർഷ തുല്യതാ ഇംപൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 20മുതൽനവോത്ഥാന നായകരുയര്‍ത്തിയ സാര്‍വത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍മോഡല്‍ കരിയര്‍ സെന്റര്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്: ഡിസംബര്‍ 16വരെ രജിസ്‌ട്രേഷന്‍ഗുരുവായൂർ ഏകാദശി: ശനിയാഴ്ച്ച പ്രാദേശിക അവധിശുചിത്വമിഷനില്‍ അവസരം: ഡിസംബര്‍ 9വരെ അപേക്ഷിക്കാംസ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ പാരാമെഡിക്കല്‍ നിയമനം: 78ഒഴിവുകള്‍

പരീക്ഷകൾ മാറ്റി, യോഗ പിജി ഡിപ്ലോമ, പരീക്ഷകൾ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ  

Published on : September 30 - 2022 | 4:43 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ


കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഒക്ടോബർ മൂന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു.  പുതിയ തീയതി പിന്നീട് അറിയിക്കും.
 
യോഗ പി.ജി. ഡിപ്ലോമ കോഴ്‌സ്
യോഗ പി.ജി. ഡിപ്ലോമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. യു.ജി.സി. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുള്ള ബിരുദം ആണ് വിദ്യാഭ്യാസ യോഗ്യത. പ്രായപരിധിയില്ല.
താല്പര്യമുള്ളവർ ഒക്ടോബർ 15 ന് മുൻപ് സർവകലാശാലയിലെ സെന്റർ ഫോർ യോഗ ആന്റ് നാചുറോപ്പതിയുമായി ബന്ധപ്പെടണം.
 ഫോൺ: 9447569925, വെബ്‌സൈറ്റ്: http://mgu.ac.in

സ്പോട്ട് അഡ്മിഷൻ
സ്‌കൂൾ ഓഫ് കെമിക്കൽ സയൻസസ് നടത്തുന്ന എം.ടെക് പോളിമെർ  സയൻസ് ആന്റ് ടെക്നോളജി(2022 24) കോഴ്സിൽ ഒഴിവുള്ള ഒൻപത് സീറ്റുകളിലേക്ക് ഒക്ടോബർ 12ന് സ്പോട്ട് അഡ്മിഷൻ നടത്തും.
താത്പര്യമുള്ളവർ യോഗ്യതാ രേഖകളുടെ അസ്സലുമായി അന്ന് വൈകുന്നേരം നാലിനു മുൻപ് വകുപ്പിൽ എത്തണം. രജിസ്റ്റർ ചെയ്യുന്ന അപേക്ഷകരിൽനിന്നും മെറിറ്റ് അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുക. എൻ.എസ്.എസ്, എൻ.സി.സി, എക്സ് സർവീസ് സർട്ടിഫിക്കറ്റ് ഉള്ളവർക്ക് വെയിറ്റേജ് മാർക്ക് ലഭിക്കും. വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ. ഫോൺ- 0481 2731036. മൊബൈൽ- 9645298272. ഇമെയിൽ – office.scs@mgu.ac.in

അക്കാദമിക്/സ്‌കിൽ പാർട്ട്ണർമാരാകാം
ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസിൽ (ഡി.എ.എസ്.പി.) അക്കാദമിക്/സ്‌കിൽ പാർട്ട്ണർമാരാകുവാൻ അഫിലിയേറ്റഡ് കോളേജുകൾ/ഗവേഷണ പരിശീലന സ്ഥാപനങ്ങൾ/സന്നദ്ധ സ്ഥാപനങ്ങൾ തുടങ്ങിയിവയ്ക്ക് ഒക്ടോബർ 20 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ. ഫോൺ-8848042909

ഷോർട്ട് ടേം പ്രോഗ്രാം; ഒക്ടോബർ 20 വരെ അപേക്ഷ നൽകാം
ഡയറക്ടറേറ്റ് ഫോർ അപ്ലൈഡ് ഷോർട് ടേം പ്രോഗ്രാംസ് (ഡി.എ.എസ്.പി.) നടത്തുന്ന ഹ്രസ്വകാല പ്രോഗ്രാമുകളിലേക്ക് ഒക്ടോബർ 20 വരെ അപേക്ഷിക്കാം. പ്രായപരിധിയില്ല. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (http://dasp.mgu.a-c.in)

പരീക്ഷകൾക്ക് അപേക്ഷിക്കാം
ഒക്ടോബർ 17 ന് ആരംഭിക്കുന്ന ബി.എഡ് രണ്ടാം സെമസ്റ്റർ സ്‌പെഷ്യൽ എഡ്യുക്കേഷൻ – ലേണിംഗ് ഡിസെബിലിറ്റി / ഇന്റലക്ച്വൽ ഡിസെബിലിറ്റി (2021 അഡ്മിഷൻ – റഗുലർ, 2018 മുതൽ 2020 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി, 2017 അഡ്മിഷൻ – ഒന്നാം മെഴ്‌സി ചാൻസ്, 2016 അഡ്മിഷൻ – രണ്ടാം മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ – മൂന്നാം മെഴ്‌സി ചാൻസ് -ക്രെഡിറ്റ് ആന്റ് സെമസ്റ്റർ) പരീക്ഷകൾക്ക്  അപേക്ഷ സമർപ്പിക്കാം.
പിഴ കൂടാതെ ഒക്ടോബർ മൂന്നു വരെയും പിഴയോടു കൂടി ഒക്ടോബർ ആറിനും സൂപ്പർഫൈനോടു കൂടി ഒക്ടോബർ ഏഴിനും അപേക്ഷ സ്വീകരിക്കും. വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

ഒക്ടോബർ 31ന് ആരംഭിക്കുന്ന ബി.എഡ് നാലാം സെമസ്റ്റർ സ്‌പെഷ്യൽ എഡ്യുക്കേഷൻ – ലേണിംഗ് ഡിസെബിലിറ്റി / ഇന്റലലക്ച്വൽ ഡിസെബിലിറ്റി (2020 അഡ്മിഷൻ – റഗുലർ, 2017 മുതൽ 2019 വരെയുള്ള അഡ്മിഷൻ – സപ്ലിമെന്ററി,2016 അഡ്മിഷൻ – ഒന്നാം മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ – രണ്ടാം മെഴ്‌സി ചാൻസ്-ക്രെഡിറ്റ് ആന്റ് സെമസ്റ്റർ) പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 17 വരെയും പിഴയോടു കൂടി ഒക്ടോബർ 18 നും സൂപ്പർഫൈനോടു കൂടി ഒക്ടോബർ 19 നും അപേക്ഷ നൽകാം. വിശദവിവരങ്ങൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബി.എ. അനിമേഷൻ ആന്റ് ഗ്രാഫിക് ഡിസൈൻ, ബി.എ. വിഷ്വൽ ആർട്‌സ്, ബി.എ. അനിമേഷൻ ആൻഡ് വിഷ്വൽ എഫക്ട്‌സ്, ബി.എ. മൾട്ടിമീഡിയ, ബി.എ. വിഷ്വൽ കമ്മ്യൂണിക്കേഷൻ, ബി.എ. ഓഡിയോഗ്രാഫി ആൻഡ് ഡിജിറ്റൽ എഡിറ്റിംഗ് (സി.ബി.സി.എസ്- 2021 അഡ്മിഷൻ – റഗുലർ, 2020 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ്/റീ അപ്പിയറൻസ്,2017, 2018, 2019 അഡ്മിഷനുകൾ – റി അപ്പിയറൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ഒക്ടോബർ ആറിന് ആരംഭിക്കും.  വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.

പ്രാക്ടിക്കൽ,പ്രോജക്ട് ഇവാല്യുവേഷൻ,വൈവ
കഴിഞ്ഞ ജൂലൈയിൽ നടന്ന ആറാം സെമസ്റ്റർ ബി.വോക് ഫാഷൻ ടെക്‌നോളജി (പഴയ സ്‌കീം – 2018, 2017, 2016 അഡ്മിഷനുകൾ  സപ്ലിമെന്ററി / 2014, 2015 അഡ്മിഷനുകൾ മെഴ്‌സി ചാൻസ്) പരീക്ഷയുടെ പ്രാക്ടിക്കൽ, പ്രോജക്ട് ഇവാല്യുവേഷൻ, വൈവ വോസി പരീക്ഷകൾ ഒക്ടോബർ ആറു മുതൽ പാലാ അൽഫോൻസാ കോളേജിൽ നടക്കും.  വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ.


 
പരീക്ഷാ ഫലം
ഈ വർഷം ജനുവരിയിൽ നടത്തിയ എം.എസ്.സി. ബോട്ടണി (സി.എസ്.എസ്- 2020 അഡ്മിഷൻ – റഗുലർ, 2019 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. 
 
പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ 13 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

0 Comments

Related News