SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ
തേഞ്ഞിപ്പലം: ഏപ്രില്‍ 2022 നാലാം സെമസ്റ്റര്‍ എംകോം (സിബിസിഎസ്എസ് ) 2019, 2020 പ്രവേശനം, സിയുസിഎസ്എസ് 2018 പ്രവേശനം പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പത്താം സെമസ്റ്റര്‍ ബിആര്‍ക്ക് റഗുലര്‍ ഏപ്രില്‍ 2022, സപ്ലിമെന്ററി ജൂലൈ 2022 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
നാലാം സെമസ്റ്റര്‍ എം.കോം ഏപ്രില്‍ 2022, വിദൂര വിദ്യാഭ്യാസ വിഭാഗം എം.കോം. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2020 (2019 പ്രവേശനം), ഏപ്രില്‍ 2021, (2019 പ്രവേശനം) നാലാം സെമസ്റ്റര്‍, ഏപ്രില്‍ 2021 സപ്ലിമെന്ററി (2017, 2018) മൂന്ന്, നാല് സെമസ്റ്റര്‍ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പത്താം സെമസ്റ്റര്‍ ബിആര്‍ക്ക് റഗുലര്‍ ഏപ്രില്‍ 2022, സപ്ലിമെന്ററി ജൂലൈ 2022 പരീക്ഷാഫലങ്ങള്‍ പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
നവംബര്‍ 2021-ലെ ബികോം ബിബിഎ, ബിടിഎച്എം അഞ്ചാം സെമസ്റ്റര്‍ പരീക്ഷയുടെ പുനഃപരിശോധനാ ഫലം പ്രസിദ്ധീകരിച്ചു,
നവംബര്‍ 2021 മൂന്നാം സെമസ്റ്റര്‍ എം.എസ്‌സി. ബയോകെമിസ്ട്രി, ജൂലൈ 2021 എം.ബി.എ. രണ്ടാം സെമസ്റ്റര്‍ ഹെല്‍ത്ത് കെയര്‍ മാനേജ്‌മെന്റ് ആന്റ് ഇന്റര്‍നാഷണല്‍ ഫിനാന്‍സ്, ഏപ്രില്‍ 2021 രണ്ടാം സെമസ്റ്റര്‍ എം.എസ്‌സി മാത്സ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയഫലം പ്രസിദ്ധീകരിച്ചു.
പരീക്ഷ
അഫിലിയേറ്റഡ് കോളേജുകള്‍, വിദൂര വിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്‌ട്രേഷന്‍ വിഭാഗങ്ങളിലെ യുജി പരീക്ഷകള്‍ (ഒന്നാം സെമസ്റ്റര്‍ റഗുലര്‍,സപ്ലിമെന്ററി) ഒക്ടോബര്‍ 12-ന് ആരംഭിക്കും.
നവംബര്‍ 2020 ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. ക്ലിനിക്കല്‍ സൈക്കോളജി (സിയുസിഎസ്എസ് 2012 സ്‌കീം, 2019, 2020 പ്രവേശനം) (റഗുലര്‍, സ്പ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്) പരീക്ഷയും നവംബര്‍ 2021 ഒന്നാം സെമസ്റ്റര്‍ എം.എസ്‌സി. ക്ലിനിക്കല്‍ സൈക്കോളജി 2012 സ്‌കീം 2021 പ്രവേശനം റഗുലര്‍ പരീക്ഷ (പ്രജ്യോതി നികേതന്‍ കോളേജ് പുതുക്കാട്) ഒക്ടോബര്‍ 12-ന് നടക്കും.
ലാബ് ടെക്‌നീഷ്യന്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് ആഗസ്റ്റ് 2022-ലെ വിജ്ഞാപനപ്രകാരം ഓണ്‍ലൈനായി അപേക്ഷിച്ചവരില്‍ നിന്ന് യോഗ്യരായി തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കുള്ള അഭിമുഖം ഒക്ടോബര്‍ 15-ന് നടക്കും. രാവിലെ 9.30 മുതല്‍ ഭരണകാര്യാലയത്തിലാണ് അഭിമുഖം.
ഒക്ടോബര്‍ മൂന്നിന് അവധി
നവരാത്രി പൂജവെപ്പ് പ്രമാണിച്ച് കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലുള്ള എല്ലാ അഫിലിയേറ്റഡ് കോളേജുകള്‍ക്കും പഠനവകുപ്പുകള്‍ക്കും സെന്ററുകള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധിയായിരിക്കും.
മലയാള വിഭാഗത്തില്‍ പി.എച്ച്.ഡി.
കാലിക്കറ്റ് സര്‍വകലാശാല പ്രസിദ്ധീകരിച്ച പി.എച്ച്.ഡി.(മലയാളം) ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരില്‍ കേരള മലയാള പഠന വിഭാഗത്തിലെ ഗവേഷണ കേന്ദ്രത്തില്‍ പഠിക്കാനാഗ്രഹിക്കുന്നവര്‍ അപേക്ഷയുടെ പ്രിന്റൗട്ട്, ഗവേഷണ വിഷയം, പഠന രീതി വ്യക്തമാക്കുന്ന സിനോപ്‌സിസ് എന്നിവ സഹിതം ഒക്ടോബര്‍ 12-ന് അഞ്ച് മണിക്ക് മുമ്പ് മലയാള പഠനവിഭാഗം ഓഫീസില്‍ എത്തിക്കണം.
ഒഴിവുള്ള സീറ്റുകളില്‍ പി.ജി. പ്രവേശനം
കാലിക്കറ്റ് സര്‍വകലാശാലയുടെ സ്വാശ്രയ സെന്ററുകള്‍, അഫിലിയേറ്റഡ് കോളേജുകള്‍ എന്നിവയിലെ (സിയുസിഎടി 2022) എം.സി.എ., എം.എസ്.ഡബ്ല്യു., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍, എം.എസ്‌സി. ഫോറന്‍സിക് സയന്‍സ്, എം.എസ്‌സി. ഹെല്‍ത്ത് ആന്റ് യോഗതെറാപ്പി എന്നീ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നടത്താനുള്ള സൗകര്യം ഒക്ടോബര്‍ 7-ന് അഞ്ച് വരെ ലഭ്യമാകും.
സിന്‍ഡിക്കേറ്റ് യോഗം മാറ്റി
ഒക്ടോബര്‍ ഒന്നിന് നടത്താനിരുന്ന കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം 11-ലേക്ക് മാറ്റി. രാവിലെ 10 മണിക്ക് സിന്‍ഡിക്കേറ്റ് കോണ്‍ഫറന്‍സ് ഹാളിലാണ് യോഗം.