ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ്, പരീക്ഷാഫലങ്ങൾ, എക്സ്റ്റേണൽ എക്സാമിനേഷൻ: എംജി സർവകലാശാല വാർത്തകൾ

Sep 28, 2022 at 5:47 pm

Follow us on


SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

കോട്ടയം: മഹാത്മഗാന്ധി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്ത കോളജുകളിൽ ഏകജാലകം വഴിയുള്ള ബിരുദ പ്രവേശനത്തിന്റെ ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.
അലോട്ട്‌മെന്റ് ലഭിച്ചവർ ഓൺലൈനിൽ ഫീസ് അടച്ച്, അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റൗട്ട് എടുത്ത് യോഗ്യതാ രേഖകളുടെ അസ്സൽ സഹിതം ഒക്ടോബർ മൂന്നിന് വൈകുന്നേരം നാലിനു മുൻപ്  അലോട്മെന്റ് ലഭിച്ച കോളജിൽ നേരിട്ട് എത്തി പ്രവേശനം നേടണം. നിശ്ചിത സമയപരിധിക്കുള്ളിൽ ഫീസ് അടയ്ക്കാത്തവരുടെയും ഫീസ് അടച്ചശേഷം കോളജിലെത്തി പ്രവേശനം നേടാത്തവരുടെയും അലോട്ട്മെന്റ്  റദ്ദാക്കപ്പെടും.

വൈവ വോസി
നാലാം സെമസ്റ്റർ എം.ബി.എ. (2018, 2017 അഡ്മിഷൻ – സപ്ലിമെന്ററി, 2016 അഡ്മിഷൻ – ഒന്നാം മെഴ്‌സി ചാൻസ്, 2015 അഡ്മിഷൻ- രണ്ടാം മെഴ്‌സി ചാൻസ്) ജൂൺ 2022 ഡിഗ്രി പരീക്ഷയുടെ വൈവ വോസി പരീക്ഷ ഒക്ടോബർ 10 ന് അങ്കമാലി ഡീ പോൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ നടക്കും.  വിശദമായ ടൈം ടേബിൾ വെബ്‌സൈറ്റിൽ (http://mgu.ac.in).

\"\"

പരീക്ഷാ കേന്ദ്രം
അഞ്ച്, ആറ് സെമസ്റ്റർ ബി.എ,  ബി.കോം, സി.ബി.സി.എസ്.എസ് (2014 മുതൽ 2016 വരെയുള്ള അഡ്മിഷൻ – സപ്ലിമെൻററി, 2012, 2013 അഡ്മിഷൻ – മെഴ്സി ചാൻസ് – പ്രൈവറ്റ് രജിസ്ട്രേഷൻ) പരീക്ഷകളുടെ പരീക്ഷാകേന്ദ്രം സംബന്ധിച്ച വിശദ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.  വിദ്യാർഥികൾ ഹാൾ ടിക്കറ്റുകൾ പരീക്ഷാ കേന്ദ്രത്തിൽ നിന്നും വാങ്ങി പരീക്ഷയ്ക്ക് ഹാജരാകണം.

\"\"

എക്സ്റ്റേണൽ എക്സാമിനേഷൻ; അപേക്ഷാ തീയതി
മഹാത്മാ ഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസസിലെ നാലാം സെമസ്റ്റർ എം.എഡ് (സി.എസ്.എസ് – 2022-2022) ബിരുദ പ്രോഗ്രാമിൻറെ  എക്സ്റ്റേണൽ എക്സാമിനേഷന് ഒക്ടോബർ ആറു വരെ സ്‌കൂൾ ഓഫീസിൽ അപേക്ഷ നൽകാം.  990 രൂപയാണ്  ഫീസ്.  എസ്.സി, എസ്.ടി, ഒ.ഇ.സി വിദ്യാർത്ഥികൾ ഫീസ് അടയ്ക്കേണ്ടതില്ല.  വിശദവിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ

\"\"

പരീക്ഷാഫലങ്ങൾ
നാലാം സെമസ്റ്റർ ഡി.ഡി.എം.സി.എ. സപ്ലിമെന്ററി (2022 ഫെബ്രുവരി) ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും  ഒക്ടോബർ 12 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

രണ്ടാം സെമസ്റ്റർ എം.എസ്.സി. മെഡിക്കൽ ഡോക്യുമെൻറേഷൻ (2022 മെയ്, 2020 അഡ്മിഷൻ – റഗുലർ, 2019, 2018, 2017 അഡ്മിഷൻ – സപ്ലിമെൻററി , 2016 അഡ്മിഷൻ – മെഴ്‌സി ചാൻസ്), എം.എസ്.സി. അപ്ലൈഡ് സയൻസ് ഇൻ മെഡിക്കൽ ഡോക്യുമെൻറേഷൻ (2011 മുതൽ 2015 വരെയുള്ള അഡ്മിഷൻ – ഒന്നാം മെഴ്‌സി ചാൻസ് , 2009 മുതൽ 2010 വരെയുള്ള അഡ്മിഷൻ – രണ്ടാം മെഴ്‌സി ചാൻസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
സൂക്ഷ്മ പരിശോധനയ്ക്ക്‌ ഒക്ടോബർ ഏഴ് വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നൽകാം.

\"\"

രണ്ടാം സെമസ്റ്റർ എം.എ. തമിഴ് പി.ജി.സി.എസ്.എസ് റഗുലർ പരീക്ഷയുടെ(2022 ജനുവരി) ഫലം പ്രസിദ്ധീകരിച്ചു.പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും  ഒക്ടോബർ 12 വരെ ഓൺലൈനിൽ അപേക്ഷിക്കാം.

\"\"

 
ഈ വർഷം മെയിൽ നടത്തിയ മൂന്നാം സെമസ്റ്റർ എം.എച്ച്.ആർ.എം. (2020 അഡ്മിഷൻ – റഗുലർ, 2019 അഡ്മിഷൻ – സപ്ലിമെൻററി, ഇംപ്രൂവ്മെൻറ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കും ഒക്ടോബർ 12 വരെ അപേക്ഷ നൽകാം. 
പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും  യഥാക്രമം 390 രൂപയും 170 രൂപയുമാണ് ഫീസ്. വിശദ വിവരങ്ങൾ സർവകലാശാലാ വെബ് സൈറ്റിൽ (http://mgu.ac.in)

\"\"


                                       

Follow us on

Related News