പ്രധാന വാർത്തകൾ
ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കുംമന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്

തീയതി നീട്ടി, കോഴ്സ് ഡയറക്ടർ നിയമനം, സ്പോട്ട് അഡ്‌മിഷൻ, പ്രവേശന പരീക്ഷ: ഇന്നത്തെ കണ്ണൂർ സർവകലാശാല വാർത്തകൾ

Sep 23, 2022 at 4:19 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

കണ്ണൂർ:സർവകലാശാലയുടെ കീഴിലുള്ള ഡോ. പി കെ രാജൻ മെമ്മോറിയൽ ക്യാമ്പസിൽ പുതുതായി ആരംഭിക്കുന്ന ഇന്റഗ്രേറ്റഡ് എം കോം പ്രോഗ്രാമിലേക്ക് 2 വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ കോഴ്സ് ഡയറക്ടറെ നിയമിക്കുന്നു. സെപ്തംബർ 28 വരെ ഓൺലൈനായി അപേക്ഷിക്കാം.  എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 750/- രൂപയും അല്ലാത്തവർക്ക് 1500/- രൂപയുമാണ്  അപേക്ഷ ഫീസ്.  ഓൺലൈനായാണ് ഫീസ് അടക്കേണ്ടത്. വിദ്യാഭ്യാസ യോഗ്യത: കോമേഴ്സ് / മാനേജ്മെന്റ് വിഷയത്തിൽ 55 %മാർക്കിൽ കുറയാതെ പി.ജി, നെറ്റ് / പിഎച്ച് ഡി.  ഗവണ്മെന്റ് / എയ്ഡഡ് കോളേജിൽ അസിസ്റ്റന്റ് / അസ്സോസിയേറ്റ് പ്രൊഫസർ തസ്തികയിൽ15 വർഷത്തിൽ കുറയാത്ത അദ്ധ്യാപന പരിചയമുള്ളവർക്കും അപേക്ഷിക്കാം

\"\"

പ്രായപരിധി : 01.01.2022 ന് 65 വയസ്സ് കവിയാൻ പാടില്ല. വിശദ വിവരങ്ങൾ സർവ്വകലാശാല വെബ് സൈറ്റിൽ.

പ്രവേശന പരീക്ഷ സെപ്തംബർ 29ന്
കണ്ണൂർ സർവകലാശാലയുടെ മാങ്ങാട്ടുപറമ്പ് ക്യാമ്പസ്, നീലേശ്വരം ക്യാമ്പസ് എന്നിവടങ്ങളിൽ 2022-3 വർഷം നടത്തുന്ന പി.ജി ഡിപ്ലോമ ഇൻ ഡാറ്റ സയൻസസ് ആൻഡ് അനലിറ്റിക്ക്സ്  പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ സെപ്തംബർ 29 ന് രാവിലെ 11 മണിക്ക് മങ്ങാട്ടുപറമ്പ് കാമ്പസിലെ ഐ ടി വിഭാഗത്തിൽ വെച്ചു നടത്തുന്നതായിരിക്കും.

\"\"

പ്രവേശന പരീക്ഷയുടെ സിലബസ് സർവ്വകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

ഹാൾടിക്കറ്റ്
30.09.2022 ന് ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം. എസ് സി. (റെഗുലർ), ജൂലയ് 2022 പരീക്ഷയുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. 
 

സ്പോട്ട് അഡ്‌മിഷൻ
കണ്ണൂർ സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവൺമെന്റ്/എയ്ഡഡ് കോളേജുകളിലെ ബിരുദ  പ്രോഗ്രാമുകളിലെ എസ്.സി /എസ്.ടി  ഉൾപ്പെടെയുള്ള എല്ലാ ഒഴിവുകളിലേക്കും സെപ്തംബർ 28 ന്  സ്പോട്ട് അഡ്മിഷൻ നടത്തുന്നതാണ്. വേക്കൻസി ലിസ്റ്റ് സർവ്വകലാശാല വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്പോട്ട് അഡ്മിഷന് പങ്കെടുക്കുന്നവർ സെപ്തംബർ 26 ന് 5 മണിക്ക്  മുൻപായി അതാത് കോളേജുകളിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

\"\"

വിവിധ കാരണങ്ങളാൽ അലോട്ട്മെന്റിൽ നിന്ന് പുറത്തായവർക്കും, നിലവിൽ പ്രവേശനം ലഭിച്ചവർക്കും, പ്രവേശനം ലഭിക്കാത്തവർക്കും ഇതുവരെ അപേക്ഷിക്കാത്തവർക്കും സ്പോട്ട് അഡ്മിഷന് അവസരമുണ്ട്. വിശദവിവരങ്ങൾക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. ഫോൺ: 0497 2715261, 0497 2715284, 7356948230

\"\"

തീയതി നീട്ടി
മൂന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. എ./ ബി. കോം./ ബി. ബി. എ./ ബി. എ. അഫ്സൽ ഉൽ ഉലമ റെഗുലർ (നവംബർ 2021) പരീക്ഷകൾക്ക് പിഴയില്ലാതെ അപേക്ഷിക്കുന്നതിനുള്ള സമയപരിധി 24.09.2022 ന് വൈകുന്നേരം 5 മണി വരെ നീട്ടി. പരീക്ഷാ രജിസ്ട്രേഷൻ ലിങ്ക് 24.09.2022 ന് വൈകുന്നേരം 5 മണി വരെ മാത്രമേ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാകൂ. പിഴയോടെ അപേക്ഷിക്കാൻ പ്രത്യേക അവസരം ഉണ്ടായിരിക്കുന്നതല്ല. പരീക്ഷകൾ 10.10.2022 ന് ആരംഭിക്കുന്നതിനാൽ 24.09.2022 നകം തന്നെ വിദ്യാർഥികൾ പരീക്ഷക്ക് രജിസ്റ്റർ ചെയ്യേണ്ടതാണ്.

\"\"


 

Follow us on

Related News