പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

എംജി സർവകലാശാലയുടെ വിവിധ കോഴ്സ് പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റ് രജിസ്‌ട്രേഷൻ ഇന്നുമുതൽ  

Sep 22, 2022 at 1:39 am

Follow us on


കോട്ടയം: എംജി സർവകലാശാലയുടെ പിജി, ബിഎഡ് പ്രോഗ്രാമുകളിലേക്കുള്ള  സപ്ലിമെൻററി അലോട്ട്മെൻറിന് ഇന്നു (സെപ്റ്റംബർ22) മുതൽ സെപ്റ്റംബർ 24 വരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം.
യുജി/ഇൻറഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കുള്ള സപ്ലിമെൻററി അലോട്ട്മെന്റിന്റെ ഓൺലൈൻ രജിസ്‌ട്രേഷന് സെപ്റ്റംബർ 23 മുതൽ സെപ്റ്റംബർ 26 വരെ അവസരമുണ്ട്.
സപ്ലിമെൻററി അലോട്ട്മെൻറ് രജിസ്ട്രേഷനൊപ്പം ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

ഒന്നു മുതൽ മൂന്നു വരെയുള്ള അലോട്ട്മെൻറുകളിൽ തൃപ്തരല്ലാത്തവരും ഇതുവരെ അലോട്ട്മെൻറ് ലഭിക്കാത്തവരും ലഭിച്ചശേഷം വിവിധ കാരണങ്ങളാൽ നിരസിക്കപ്പെട്ടവരും ഉൾപ്പെടെ എല്ലാ വിഭാഗം അപേക്ഷകരെയും സപ്ലിമെൻററി അലോട്ട്മെൻറിൽ പരിഗണിക്കും.  ഇതു വരെ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്കും അപേക്ഷ സമർപ്പിക്കാം.


നിലവിൽ അഡ്മിഷൻ എടുത്തവർ (എല്ലാ ക്വാട്ടയും സ്ഥിര, താത്കാലിക പ്രവേശനവും ഉൾപ്പെടെ) സപ്ലിമെൻററി  അലോട്ട്മെൻറിന് അപേക്ഷിക്കുകയും പുതിയതായി അലോട്ട്മെൻറ് ലഭിക്കുകയും ചെയ്താൽ നിലവിലുള്ള അലോട്ട്മെൻറ് റദ്ദാകും.
 ഒന്നു മുതൽ മൂന്നു വരെയുള്ള അലോട്ട്മെൻറുകളിലും കമ്മ്യൂണിറ്റി മെറിറ്റ് ക്വാട്ട, മാനേജ്മെൻറ് ക്വാട്ട എന്നിവയിലും അപേക്ഷിച്ചവർക്ക് നിലവിലുള്ള ക്യാപ്പ് ഐഡിയും പാസ് വേഡും ഉപയോഗിച്ച് പുതുതായി ഫീസ് അടയ്ക്കാതെ തന്നെ അപേക്ഷ നൽകാം.

ഇതു വരെ ക്യാപ്പിൽ അപേക്ഷ നൽകാത്തവർ മാത്രം പുതിയതായി അപേക്ഷ ഫീസ് അടച്ചാൽ മതിയാകും. പട്ടിക ജാതി, പട്ടികവർഗ വിഭാഗക്കാർക്കായുള്ള പ്രത്യേക അലോട്ട്മൻറുകൾക്ക് ശേഷമാണ്  സപ്ലിമെൻററി  അലോട്ട്മെൻറ് നടത്തുന്നത്. അതുകൊണ്ടുതന്നെ ഈ വിഭാഗക്കാർക്ക് സപ്ലിമെൻററി അലോട്ട്മെൻറിൽ പ്രത്യേക സംവരണം ഉണ്ടായിരിക്കില്ല.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...