പ്രധാന വാർത്തകൾ
മന:പാഠം പഠിച്ചുമാത്രം സ്കൂ​ൾ പ​രീ​ക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠ​ന മികവ്  പരിശോധിക്കണം പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനംഎസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തുഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷകൗൺസിലിങ് മാനദണ്ഡങ്ങൾ പാലിച്ചില്ല: കേരളത്തിലെ 2 ഹോമിയോ കോളജുകളിലെ അഡ്മിഷൻ റദ്ധാക്കിസിയുഇടി-യുജിയിൽ ഈ വർഷം 37 വിഷയങ്ങൾ: പരീക്ഷാസമയവും നിജപ്പെടുത്തി‘ഉദ്യമ 1.0’ ഉന്നതവിദ്യാഭ്യാസ കോൺക്ലേവ് 7മുതൽ 10 വരെ തിരുവനന്തപുരത്ത്ലോ കോളജ് വിദ്യാർത്ഥികൾക്ക് പുന:പ്രവേശനത്തിനും കോളജ് മാറ്റത്തിനും അവസരംആയുർവേദ, ഹോമിയോപ്പതി, സിദ്ധ, യുനാനി കോഴ്സ്: റാങ്ക് ലിസ്റ്റും കാറ്റഗറി ലിസ്റ്റും പ്രസിദ്ധീകരിച്ചു

പ്രാക്ടിക്കല്‍ പരീക്ഷ, വൈവ വോസി, വീണ്ടും കേന്ദ്ര സര്‍ക്കാര്‍ പേറ്റന്‍റ്: എംജി സർവകലാശാല വാർത്തകൾ

Sep 20, 2022 at 5:57 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

കോട്ടയം: രണ്ടാം സെമസ്റ്റര് എം.എസ്.സി ബയോ ടെക്നോളജി സി.എസ്.എസ് (2018,2017,2016 അഡ്മിഷനുകള്‍-സപ്ലിമെന്ററി/2015,2014,2013,2012 അഡ്മിഷനുകള്‍- മേഴ്സി ചാന്‍സ്) ബിരുദ പരീക്ഷയുടെ (മെയ് 2022)ഭാഗമായ പ്രാക്ടിക്കല്‍ പരീക്ഷകള്‍ സെപ്റ്റംബര്‍ 22 മുതല്‍ അതത് കോളേജുകളില്‍ നടത്തും. വിശദമായ ഷെഡ്യൂള്‍ സര്‍വകലാശാല വെബ്സൈറ്റില്‍ (http://mgu.ac.in)ലഭിക്കും.

വൈവ 29ന്
ത്രിവത്സര/ പഞ്ചവത്സര എല്‍.എല്‍.ബി ഡിഗ്രി(19981999 സ്‌കീം) അദാലത്ത് സ്പെഷ്യല്‍ മെഴ്സി ചാന്‍സ് പരീക്ഷകളുടെ (ജൂലൈ 2022) വൈവ വോസി പരീക്ഷ സെപ്റ്റംബര്‍ 29ന് എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ നടക്കും. വിശദമായ ടൈം ടേബിള്‍ സര്‍വകലാശാലാ വെബ്സൈറ്റില്‍ (http://mgu.ac.in) ലഭ്യമാണ്.

\"\"

മൊബൈല്‍ വൈദ്യുത കാന്തിക തരംഗങ്ങളെ തടയുന്ന പോളിമര്‍ സംയുക്തം വികസിപ്പിച്ചു
മഹാത്മാ ഗാന്ധി സര്‍വകലാശാലയ്ക്ക് വീണ്ടും കേന്ദ്ര സര്‍ക്കാര്‍ പേറ്റന്‍റ്
മൊബൈല്‍ വൈദ്യുത കാന്തിക തരംഗങ്ങളെ തടയുന്ന പോളിമര്‍ സംയുക്തങ്ങളുടെ പഠനത്തിന് മഹാത്മ ഗാന്ധി സര്‍വകലാശാലയിലെ ഗവേഷണ സംഘത്തിന് വീണ്ടും കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്‍റ് ലഭിച്ചു. വൈസ് ചാന്‍സലര്. പ്രൊഫ.സാബു തോമസിന്റെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷണല്‍ ആന്റ് ഇന്‍റര്‍ യൂണിവേഴ്‌സിറ്റി സെന്‍റര്‍ ഫോര്‍ നാനോ സയന്‍സ് ആന്‍ഡ് നാനോടെക്‌നോളജിയിലെ (ഐ.ഐ.യു.സി.എന്‍.എന്‍) ഗവേഷകരാണ് മൊബൈല്‍ വൈദ്യുത കാന്തിക തരംഗങ്ങളെ പ്രതിരോധിക്കുന്ന പോളിമറിന്റെയും നാനോ കണങ്ങളുടെയും സംയുക്ത പദാര്‍ത്ഥം വികസിപ്പിച്ചെടുത്തത്.

\"\"

ഐ.ഐ.യു.സി.എന്‍.എന്‍ ഡയറക്ടറായ പ്രൊഫ. സാബു തോമസിനു പുറമെ ഇതേ കേന്ദ്രത്തിലെ പ്രൊഫ. നന്ദകുമാര്‍ കളരിക്കല്‍, ഡോ. എം.ആര്‍. അജിത, പൂമാല ഗവണ്‍മെന്‍റ് ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഡോ. എം.കെ. അശ്വതി, കൊല്ലം അമൃത വിശ്വവിദ്യാപീഠംയൂണിവേഴ്‌സിറ്റിയിലെ പ്രഫ. എം. പത്മനാഭന്‍, അടിമാലി കാര്‍മല്‍ഗിരി കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍റ് സയന്‍സിലെ ഡോ. ലൗലി പി. മാത്യു എന്നിവരാണ് ഗവേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

\"\"


നിലവില്‍ മൊബൈല്‍ ഫോണുകളില്‍ ഉപയോഗിക്കുന്ന ലോഹത്തേക്കാള്‍ ഭാരവും വിലയും കുറവുള്ളതും ഉയര്‍ന്ന പ്രവര്‍ത്തനക്ഷമതയുമാണ് പുതിയ പദാര്‍ത്ഥത്തിന് പേറ്റന്‍റ് ലഭിക്കുന്നതിന് സഹായകമായത്. ബയോ പോളിമറായ പോളി ട്രൈ മെഥിലീന്‍ ടെറഫ്ത്താലേറ്റും കാര്‍ബണ്‍ നാനോ ട്യൂബുകളും ഉപയോഗിച്ചിരിക്കുന്ന സംയുക്തത്തിന് ഉയര്‍ന്ന വൈദ്യുത ചാലകതയുമുണ്ട്.
2018 ഫെബ്രുവരിയിലാണ് സര്‍വകലാശാല കേന്ദ്ര പേറ്റന്‍റ് ഓഫീസില്‍ അപേക്ഷ നല്‍കിയത്. സെപ്റ്റംബര്‍ 12ന് പേറ്റന്‍റ് അനുവദിച്ചു. ഇതേ മേഖലയുമായി ബന്ധപ്പെട്ട മറ്റൊരു ഗവേഷണത്തിന് സര്‍വകലാശലയ്ക്ക് നേരത്തെ കേന്ദ്ര പേറ്റന്‍റ് ലഭിച്ചിരുന്നു. മൊബൈല്‍ ഇലക്ട്രോണിക്‌സ് മേഖലയില്‍ ഗുണപരമായ മാറ്റത്തിന് വഴിതെളിക്കാന്‍ പുതിയ കണ്ടുപിടുത്തം ഉപകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രൊഫ.സാബു തോമസ് പറഞ്ഞു.

\"\"

Follow us on

Related News