editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തംഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ

പരീക്ഷാഫലങ്ങൾ, ജർമൻ കോഴ്‌സുകൾ, മാസ്റ്റർ ഓഫ്  ഫിസിക്കൽ എഡ്യൂക്കേഷൻ  ആൻഡ്  സ്പോർട്സ് പ്രവേശനം: കണ്ണൂർ സർവകലാശാല വാർത്തകൾ

Published on : September 20 - 2022 | 6:10 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/Lhv0jNPe0Bb5ZwbXmu90iJ

കണ്ണൂർ: മൂന്നാം സെമസ്റ്റർ എം. കോം. (ഒക്റ്റോബർ 2021) പരീക്ഷയുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
 
പരീക്ഷാഫലം
സർവകലാശാല പഠനവകുപ്പിലെ രണ്ടാം സെമസ്റ്റർ എം. ബി. എ. (സപ്ലിമെന്ററി – 2015 സിലബസ്) മെയ് 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 01.10.2022 ന് വൈകുന്നേരം 5 മണി വരെ അപേക്ഷിക്കാം.

പരീക്ഷ തീയ്യതിയിൽ മാറ്റമില്ല 
കണ്ണൂർ സർവകലാശാല ഈ മാസം 22 ,23 തീയതികളിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും നിശ്ചയിച്ച തീയ്യതിക്ക് തന്നെ നടക്കുന്നതായിരിക്കും. 

എം.പി.ഇ.എസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ സർവകലാശാലയുടെ കീഴിലുള്ള സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്പോർട്സ് സയൻസസ് പഠന വകുപ്പിൽ 2022-23 അദ്ധ്യയന വർഷത്തിൽ പുതുതായി ആരംഭിച്ചിട്ടുള്ള M.P.E.S (മാസ്റ്റർ ഓഫ്  ഫിസിക്കൽ എഡ്യൂക്കേഷൻ  ആൻഡ്  സ്പോർട്സ് ) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ഓണ്‍ലൈൻ ആയി രജിസ്റ്റർ ചേയ്യേണ്ടതാണ്.കൂടുതല്‍ വിവരങ്ങൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 0497-2715284, 0497-2715261, 7356948230. ഇ-മെയിൽ: deptsws@kannuruniv.ac.in 

ജർമൻ ഹ്രസ്വകാല കോഴ്‌സുകൾ ആരംഭിച്ചു
കണ്ണൂർ സർവകലാശാല പഠനവകുപ്പുകളിലെ വിദ്യാർഥികൾ, ഗവേഷക വിദ്യാർത്ഥികൾ, അധ്യാപകർ എന്നിവർക്കായി ജർമൻ ഭാഷ ഹ്രസ്വകാല കോഴ്‌സുകൾ ആരംഭിച്ചു. ജർമനിയിലെ യൂണിവേഴ്സിറ്റി ഓഫ് ഇർഫർട് വിദ്യാർത്ഥികളായ ലെന മരിയ മാർമൻ, പെട്രീഷ്യ സീഗേർട്ട് എന്നിവരാണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്.

 
കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗം
കണ്ണൂർ സർവകലാശാല സിൻഡിക്കേറ്റ് യോഗം സെപ്തംബർ 20 ന് സർവകലാശാല ആസ്ഥാനത്ത് വെച്ച് ചേർന്നു. സിൻഡിക്കേറ്റ് യോഗത്തിലെ പ്രധാന തീരുമാനങ്ങൾ താഴെ
1 സർവകലാശാല പരീക്ഷയിൽ മികവ് പുലർത്തിയ കോളേജുകളെയും വിദ്യാർത്ഥികളെയും അനുമോദിക്കുന്ന ചടങ്ങ് സംഘടിപ്പിക്കും. ഇതിനാവശ്യമായ നിർദ്ദേശങ്ങൾ സമർപ്പിക്കാൻ പരീക്ഷാ സ്ഥിരം കമ്മിറ്റിയെ ചുമതലപ്പെടുത്തി.
2 രാജപുരം സെന്റ് പയസ് കോളേജിലെ ഡെവലപ്മെന്റ് ഇക്കണോമിക്സ് പ്രോഗ്രാമിന് പെർമനന്റ് അഫിലിയേഷൻ നൽകാനുള്ള ശുപാർശ അംഗീകരിച്ചു. 
3 കരിവെള്ളൂർ നെസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് ബേസിക് സയൻസ് കോളേജുമായി ബന്ധപ്പെട്ട ഇൻസ്‌പെക്ഷൻ റിപ്പോർട്ട് അംഗീകരിച്ചു.
4 മാട്ടൂൽ മാൻഷ താഴ്കിയാത്ത് സുന്നിയാത്തുൽ ഇസ്‌ലാമിക്ക് കോളേജുമായി ബന്ധപ്പെട്ട ഇൻസ്‌പെക്ഷൻ റിപ്പോർട്ട് അംഗീകരിച്ചു
5 സ്റ്റുഡന്റ് അമിനിറ്റി സെന്ററിൽ കഫറ്റേരിയ തുടങ്ങുവാൻ ആവശ്യമായ വാടകനിരക്ക് അംഗീകരിക്കാനും ടെണ്ടർ നടപടികൾ ആരംഭിക്കാനും തീരുമാനിച്ചു


6 സെന്റ് പയസ് കോളേജ് രാജപുരം, സാർ സയ്യിദ് കോളേജ് തളിപ്പറമ്പ എന്നീ കോളേജുകളിലെ പ്രിൻസിപ്പാൾമാരുടെ നിയമനാംഗീകാരം നൽകുവാൻ വൈസ് ചാൻസിലർ ചുമതലപ്പെടുത്തി. 
7 താവക്കര ക്യാമ്പസിൽ ബാങ്ക് സൗകര്യങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും ബാങ്ക് ഓഫ് ബറോഡയുടെയും അധികൃതരുമായി ചർച്ച നടത്താൻ തീരുമാനിച്ചു.
8 ഐടി,മാത്തമാറ്റിക്ക്സ് ഡിപ്പാർട്ട്മെന്റുകൾ സംയുക്തമായി സമർപ്പിച്ച ഓട്ടോമേറ്റഡ് ചോദ്യബാങ്കുമായി ബന്ധപ്പെട്ട പ്രപ്പോസലിന് അംഗീകാരം നൽകി.
9 മാനന്തവാടി ക്യാമ്പസിൽ ദിവസ വേതനത്തിന്റെ അടിസ്ഥാനത്തിൽ ഒരു ഓഫീസ് അറ്റൻഡർ നിയമിക്കും.
10  12 പേരുടെ പിഎച്ച്ഡി ബിരുദം നൽകാൻ തീരുമാനിച്ചു.
11 പരീക്ഷാ സ്ഥിരം സമിതി മിനുട്സ്കൾക്ക് അംഗീകാരം നൽകി
12 ഡോ. രാധാകൃഷ്ണന് ഡെവലപ്മെന്റ് ഓഫീസർ തസ്തികയുടെ കാലാവധി നീട്ടിനൽകാൻ തീരുമാനിച്ചു.
13 ഡോ. കെ. ഗംഗാധരന് എച്.ആർ.ഡി.സി. ഡയറക്ടറായി അഡീഷണൽ ചാർജ് നൽകാൻ തീരുമാനിച്ചു.


14 കുടുംബശ്രീ മുഖാന്തരം നിയമിച്ച ഗാർഡാണർമാരുടെ വേതനം ക്ലാസ് ഫോർ ജീവനക്കാരുടേതിന് തുല്യമാക്കാൻ തീരുമാനിച്ചു.
15 വിവിധ പഠന വകുപ്പുകളിലെ അധ്യാപകരുടെ നിയമനങ്ങൾക്ക് അംഗീകാരം നൽകി
16 അതിഥി അധ്യാപകർക്ക് സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ശമ്പള വർദ്ധനവ് അനുവദിക്കാൻ തീരുമാനിച്ചു.
17 കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ ഫലപ്രദമായി നടപ്പിലാക്കുന്നതിനാവശ്യമായ മാർഗ്ഗനിര്ദേശങ്ങൾക്ക് അംഗീകാരം നൽകി.


 

0 Comments

Related News