SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
കണ്ണൂർ: സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ പ്രവർത്തിക്കുന്ന ഐ.ടി.പഠന വകുപ്പിൽ ടെക്നിക്കൽ അസിസ്റ്റന്റ് തസ്തികയിൽ ഒഴിവുണ്ട്. പ്രതിമാസം 25000/ രൂപ വേതനത്തിൽ കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷക്കാലയളവിലേക്ക് ആയിരിക്കും നിയമനം. വാക്ക് ഇൻ ഇന്റർവ്യൂ സെപ്തംബർ 28 രാവിലെ 10.30 മണിക്ക് കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്ഥാനത്ത് നടക്കുന്നതാണ്.
എം.സി.എ അല്ലെങ്കിൽ എം.എസ്.സി കമ്പ്യൂട്ടർ സയൻസ് ഫസ്റ്റ് ക്ലാസ്സോടെ പാസ്സായിട്ടുള്ള എൽ.സി/എ.ഐ വിഭാഗത്തിൽ ഉൾപ്പെടുന്ന ഉദ്യോഗാർത്ഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ, ജാതി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എൽ.സി/എ.ഐ കാറ്റഗറിയിൽ ഉൾപ്പെട്ടതാണെന്ന് തെളിയിക്കുന്ന മറ്റ് നിയമാനുസൃത രേഖകൾ, തിരിച്ചറിയൽ കാർഡ്, മുതലായവയുടെ അസ്സലും പകർപ്പും സഹിതം 28-ന് രാവിലെ 9.45 ന് തന്നെ സർവ്വകലാശാല ആസ്ഥാനത്ത് ഹാജരാകേണ്ടതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ ലഭ്യമാണ്. (http://kannuruniversity.ac.in)
പ്രായോഗിക പരീക്ഷകൾ
വൈവ-വോസി
രണ്ടാം സെമസ്റ്റർ എം.എ./ എം.എസ്.സി. ഡിഗ്രി ഏപ്രിൽ 2022 പ്രായോഗിക പരീക്ഷകൾ/വൈവ-വോസി എന്നിവ താഴെ പറയുന്ന തിയ്യതികളിൽ നടത്തപ്പെടുന്നതാണ്.
എം.എ അറബിക് – 2022 സെപ്തംബർ 22
എം.എസ്.സി. ഇലക്ട്രോണിക്സ് – 2022 സെപ്തംബർ 22, 23
ഗവൺമെൻറ് ബ്രണ്ണൻ കോളേജിൽ 19.09.2022 ന് നടത്താൻ നിശ്ചയിക്കപ്പെട്ട രണ്ടാം സെമസ്റ്റർ എം.എസ്.സി. ബോട്ടണി ഡിഗ്രി പ്രായോഗിക പരീക്ഷകൾ 23.09.2022 ന് നടത്തപ്പെടുന്നതാണ്. വിശദമായ ടൈം-ടേബിൾ വെബ്സൈറ്റിൽ ലഭ്യമാണ്.