editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഒന്നാംവർഷ ഹയർ സെക്കന്ററി ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷയുടെ പുനർമൂല്യനിർണ്ണയ ഫലംഖേലോ ഇന്ത്യാ യോഗ്യത നേടി കാലിക്കറ്റ് വനിതാ ഹോക്കി ടീംപ്രായോഗിക പരീക്ഷ, സ്പോട്ട് അഡ്മിഷൻ: കണ്ണൂർ സർവകലാശാല വാർത്തകൾപരീക്ഷാഫലങ്ങൾ, പരീക്ഷാ തീയതി, പരീക്ഷാ അപേക്ഷ, പ്രാക്റ്റിക്കൽ: എംജി സർവകലാശാല വാർത്തകൾവൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കായി ഈവർഷം മുതൽ തൊഴിൽമേളകൾസ്കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ക്വിസ്, ഉപന്യാസ, പ്രസംഗ മത്സരങ്ങള്‍ നാളെഎംടെക് സ്പോട്ട് അഡ്മിഷൻ, 7 പരീക്ഷകളുടെ ഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾപരീക്ഷാ ഫലം, പരീക്ഷാ അപേക്ഷ, മൂല്യനിര്‍ണയ ക്യാമ്പ്: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസതേൺ ഇന്ത്യ സയൻസ് ഫെയറിന് തുടക്കം: വിവിധ സംസ്ഥാനങ്ങളിൽ നിന്ന് പങ്കാളിത്തംഹാൾ ടിക്കറ്റ് വിതരണം, പ്രിൻസിപ്പൽമാരുടെ യോഗം: കണ്ണൂർ സർവകലാശാല വാർത്തകൾ

നെറ്റ്, ജെആർഎഫ് പരീക്ഷാപരിശീലനം, പരീക്ഷാഅപേക്ഷ, പരീക്ഷാഫലങ്ങൾ: എംജി സർവകലാശാല വാർത്തകൾ

Published on : September 17 - 2022 | 4:39 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല ഇന്നൊവേഷൻ ഫൗണ്ടേഷന്‍റെയും സ്‌കൂൾ ഓഫ് നാനോ സയൻസ് ആന്‍റ് നാനോ ടെക്നോളജിയുടെയും സംയുക്ത സംരംഭമായ ഗവേഷണ പ്രോജക്ടിൽ കെമിക്കൽ എന്‍ജിനിയർ തസ്തികയില്‍ ജൂനിയർ റിസർച്ച് ഫെലോയുടെ ഒഴിവിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സൂപ്പര്‍ മോളിക്കുലാർ സിന്തസിസ് ആന്‍റ് ഫംഗ്ഷണൽ മോഡിഫിക്കേഷൻ ഓഫ് ന്യൂട്രസ്യൂട്ടിക്കല്‍ ആന്‍റ് ഫുഡ് സപ്ലിമെന്‍റ്സ് എന്ന പ്രോജക്ടിൽ ഒരു ഒഴിവാണുള്ളത്.
 കെമിക്കൽ എന്‍ജിനീയറംഗിൽ ബി.ഇ. അല്ലെങ്കിൽ ബി.ടെക് ബിരുദവും കെമിക്കൽ എന്‍ജിനീയറിംഗിലോ പോളിമർ എന്‍ജിനിയറിംഗിലോ അനുബന്ധ മേഖലകളിലോ ഉള്ള എം.ടെക് ബിരുദവും മതിയായ സി.എസ്.ഐ.ആർ/ ജെ.ആര്‍.എഫ്/ ഗേറ്റ് സ്‌കോറും ഉള്ളവരെയാണ് പരിഗണിക്കുന്നത്.


സി.എസ്.ഐ.ആർ/ ജെ.ആർ.എഫ് യോഗ്യതയുള്ളവർക്ക് യു.ജി.സി. മാനദണ്ഡമനുസരിച്ചും അല്ലാത്തവർക്ക് പ്രതിമാസം 25000 രൂപ നിരക്കിലും പ്രതിഫലം ലഭിക്കും. മൂന്നു വര്‍ഷത്തേക്കാണ് നിയമനം. ബയോഡാറ്റ, കവറിംഗ് ലെറ്റർ എന്നിവ ‘mguif@mgu.ac.in’ എന്ന ഇ-മെയിൽ വിലാസത്തില്‍ ഒക്ടോബർ 14നു മുന്‍പ് അയയ്ക്കണം. വിശദവിവരങ്ങൾക്ക് എം.ജി. സര്‍വകലാശാല ഇന്നവേഷൻ ഫൗണ്ടേഷനിൽ ബന്ധപ്പെടണം. ഫോൺ: 0481 2992684, 8078010009. വെബ്സൈറ്റ്: (http://mgu.ac.in).

 
യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു
മഹാത്മാഗാന്ധി സർവ്വകലാശാല യൂണിയൻ (2021-22) തെരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപിച്ചു. വിജ്ഞാപനം സർവകലാശാല ഓഫിസിലും വെബ്‌സൈറ്റിലും ലഭിക്കും.


 
നെറ്റ്/ ജെ.ആർ.എഫ്. പരീക്ഷാപരിശീലനം
മാനവിക വിഷയങ്ങളിലെ യു.ജി.സി – നെറ്റ് / ജെ.ആർ.എഫ്. പരീക്ഷയുടെ ജനറൽ പേപ്പറിനു വേണ്ടിയുള്ള ഓഫ്‌ലൈൻ പരിശീലന പരിപാടി മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ഉടൻ ആരംഭിക്കും.  വിശദ വിവരങ്ങള്‍ ഓഫീസില്‍ ലഭിക്കും.


പരീക്ഷ അപേക്ഷ
ഒക്ടോബർ ഏഴിന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എഡ്. (2020 അഡ്മിഷൻ – റഗുലർ / 2019 അഡ്മിഷൻ – സപ്ലിമെന്‍ററി) പരീക്ഷകൾക്ക് പിഴ കൂടാതെ സെപ്റ്റംബർ 27 വരെയും പിഴയോടു കൂടി സെപ്റ്റംബർ 28 നും സൂപ്പർ ഫൈനോടു കൂടി സെപ്റ്റംബർ 29 നും അപേക്ഷ നല്‍കാം.

 
പരീക്ഷാഫലങ്ങൾ
കഴിഞ്ഞ ജനുവരിയിൽ(2022) നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്.സി. സ്‌പെയ്‌സ് സയൻസ് (പി.ജി.സി.എസ്.എസ് – 2020 അഡ്മിഷൻ – റഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് ഒക്ടോബർ ഒന്നിനകം ഓൺലൈനില്‍ അപേക്ഷിക്കാം.


നാലാം സെമസ്റ്റർ എം.എ. സോഷ്യോളജി (പി.ജി.സി.എസ്.എസ് – സപ്ലിമെന്‍ററി -നവംബർ 2021) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനക്കും നിശ്ചിത ഫീസ് അടച്ച് സെപ്റ്റംബർ 30 നകം ഓൺലൈനില്‍ അപേക്ഷിക്കാം.  വിശദിവിവരങ്ങൾ വെബ്‌സൈറ്റിൽ.


 
ഒന്നാം സെമസ്റ്റർ ത്രവത്സര യൂണിറ്ററി എൽ.എൽ.ബി (2020 അഡ്മിഷൻ – റഗുലർ / 2019, 2018 അഡ്മിഷനുകൾ – സപ്ലിമെന്‍ററി) 2022 മാര്‍ച്ചില്‍ നടന്ന പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും  നിശ്ചിത ഫീസ് സഹിതം ഒക്ടോബർ ഒന്നു വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ അപേക്ഷ നല്‍കാം.


 

0 Comments

Related News