SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u
കണ്ണൂർ: സെപ്റ്റംബർ 19ന് കണ്ണൂർ സർവകലാശാല നടത്താനിരുന്ന പരീക്ഷകൾ ചുവടെ നൽകിയ തീയതികളിലേക്ക് മാറ്റിവെച്ചു:
രണ്ടാം സെമസ്റ്റർ ബി. എഡ്. BEDC202.2-11 : Assessment of Learning (Commerce, English, Hindi, Kannada Malayalam, Mathematics, Natural Science, Physical Science, Sanskrit, Social Science) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2022– 20.09.2022 (ചൊവ്വ) രണ്ടാം സെമസ്റ്റർ ബി. എഡ്. 👇🏻👇🏻
BEDC202.1: Assessment of Learning (Arabic) റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്, ഏപ്രിൽ 2022 – 22.09.2022 (വ്യാഴം)
ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. എക്കണോമിക്സ്/ ഇംഗ്ലിഷ്/ ഹിസ്റ്ററി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 – 20.09.2022 (ചൊവ്വ)
ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ എം. എ. അറബിക് (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 – 23.09.2022 (വെള്ളി)👇🏻👇🏻
ഒന്നാം വർഷ അഫ്സൽ-ഉൽ-ഉലമ പ്രിലിമിനറി (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 – 23.09.2022 (വെള്ളി) ഒന്നാം സെമസ്റ്റർ പ്രൈവറ്റ് രജിസ്ട്രേഷൻ ബി. എ./ ബി. കോം./ ബി. ബി. എ. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), നവംബർ 2021 – 24.09.2022 (ശനി)
വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്കും മറ്റു ദിവസങ്ങളിൽ ഉച്ചക്ക് 01:30 നും പരീക്ഷകൾ തുടങ്ങും.
പ്രായോഗിക/വാചാ പരീക്ഷകൾ
രണ്ടാം സെമസ്റ്റർ എം. എ./ എം. എസ് സി. ഏപ്രിൽ 2022 പ്രയോഗിക/ വാചാ പരീക്ഷകൾ താഴെ പറയുന്ന തീയതികളിൽ നടക്കും:
🌐ഭരതനാട്യം – 19.09.2022
🌐ബോട്ടണി – 19.09.2022, 20.09.2022, 22.09.2022, 23.09.2022, സ്റ്റാറ്റിസ്റ്റിക്സ് – 22.09.2022, 🌐കമ്പ്യൂട്ടര്‍ സയന്‍സ് വിത്ത് സ്പെഷ്യലൈസേഷൻ ഇൻ ആര്‍ട്ടിഫിഷ്യൽ ഇന്റലിജന്‍സ്- 23.09.2022, 🌐ജിയോളജി – 19.09.2022, 20.09.2022
🌐പ്ലാന്‍റ് സയന്‍സ് വിത്ത് ബയോഇൻഫമാറ്റിക്സ് – 03.10.2022, 06.10.2022
🌐ജേണലിസം & മാസ് കമ്യൂണിക്കേഷൻ – 06.10.2022, 07.10.2022
🌐ഫിസിക്സ് – 06.10.2022, 07.10.2022, 10.10.2022, 11.10.2022, 12.10.2022
🌐ഫിസിക്സ് വിത്ത് കംപ്യൂട്ടേഷണൽ ആന്‍റ് നാനോസയന്‍സ് സ്പെഷ്യലൈസേഷൻ – 10.10.2022, 11.10.2022
വൈവ
പത്താം സെമസ്റ്റർ ബി. എ. എൽഎൽ. ബി.(റഗുലർ) മെയ് 2022 കോഴ്‌സ് വൈവ 23.09.2022 ന് സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ വെച്ച് നടക്കും. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പരീക്ഷാ കേന്ദ്രവുമായി ബന്ധപ്പെടുക.
പുനർമൂല്യനിർണയ ഫലം
മൂന്നാം സെമസ്റ്റർ ബിരുദ (2015 – 2019 അഡ്മിഷൻ – സപ്ലിമെന്ററി) നവംബർ 2021 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയം പൂർത്തിയായ ഫലങ്ങളാണ് ഇപ്പോൾ പ്രസിദ്ധീകരിച്ചത്. പൂർണഫലപ്രഖ്യാപനം മൂല്യനിർണയം പൂർത്തിയാകുന്ന മുറയ്ക്ക് നടത്തും.
പ്രിൻസിപ്പാൾമാരുടെയും പരീക്ഷാ ബോർഡ് അധ്യക്ഷന്മാരുടെയും യോഗം
26.09.2022 ന് തുടങ്ങുന്ന യു. ജി./ പി. ജി. മൂല്യനിർണയക്യാംപുമായി ബന്ധപ്പെട്ട് 16.09.2022 ന് ഉച്ചക് 02:30 ന് സർവകലാശാല താവക്കര ക്യാംപസിൽ വച്ച് നടക്കുന്ന പ്രിൻസിപ്പാൾമാരുടെയും പരീക്ഷാ ബോർഡ് അധ്യക്ഷന്മാരുടെയും യോഗത്തിൽ ബന്ധപ്പെട്ടവർ പങ്കെടുക്കേണ്ടതാണ്.
ഹോൾടിക്കറ്റ്
നാലാം സെമസ്റ്റർ ബി. എ. എൽഎൽ. ബി. (റെഗുലർ/ സപ്ലിമെന്ററി), മെയ് 2022 പരീക്ഷകളുടെ ഹോൾടിക്കറ്റ് സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്. ഓഫ്ലൈനായി അപേക്ഷിച്ച വിദ്യാർഥികൾക്ക് പഠനവകുപ്പിൽ നിന്നും ഹോൾടിക്കറ്റ് കൈപ്പറ്റാം.
ഇന്ത്യൻ ലൈബ്രറി കോൺഗ്രസ് രജിസ്‌ട്രേഷൻ
കണ്ണൂർ സർവകലാശാലയുടെയും ലൈബ്രറി കൗൺസിലിന്റെയും സംയുക്താഭിമുഖ്യത്തിൽ 2022 ജനുവരി ഒന്നുമുതൽ മൂന്നുവരെ സർവകലാശാലാ ആസ്ഥാനത്ത് നടക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഗ്രന്ഥശാലാ കോൺഗ്രസിന്റെ പ്രതിനിധി രജിസ്‌ട്രേഷൻ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിച്ചു.
താവക്കര ക്യാമ്പസ് ചെറുശ്ശേരി ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എം.പി ഡോ. വി.ശിവദാസൻ അധ്യക്ഷത വഹിച്ചു. ആദ്യ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ മന്ത്രിയുടെ കയ്യിൽ നിന്നും സ്വീകരിച്ചു. ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി.കെ വിജയൻ സ്വാഗതപ്രസംഗം നടത്തിയ ചടങ്ങിൽ എം.എൽ.എ കടന്നപ്പള്ളി രാമചന്ദ്രൻ, ജില്ലാ പഞ്ചായത് പ്രസിഡന്റ് പി.പി. ദിവ്യ, ജില്ലാ പോലീസ് മേധാവി ആർ. ഇളങ്കോ ഐ.പി.എസ്, ടി.കെ. ഗോവിന്ദൻ മാസ്റ്റർ, ലൈബ്രറി കൗൺസിൽ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.വി കുഞ്ഞികൃഷ്ണൻ, സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ഡോ. ആർ. രാജശ്രീ, സർവകലാശാല യൂണിയൻ ജനറൽ സെക്രട്ടറി അശ്വതി എ, ലൈബ്രറി കൗൺസിൽ പ്രസിഡന്റ് മുകുന്ദൻ എന്നിവർ സംസാരിച്ചു. ബിനോയ് മാത്യു നന്ദി പ്രകാശിപ്പിച്ചു. ദേശീയ ഗ്രന്ഥശാലാ കോൺഗ്രസിന്റെ ഭാഗമായി വരും ദിവസങ്ങളിൽ പുസ്തകോത്സവം, സെമിനാറുകൾ തുടങ്ങി നിരവധി അനുബന്ധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സംഘാടക സമിതി അറിയിച്ചു.