പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

ഒന്നാം വർഷ ബിരുദ പ്രവേശനം: സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു.

Sep 13, 2022 at 6:05 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/EkGxFzKHC7EE3ml0466V7u

തിരുവനന്തപുരം: കേരളസർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനത്തിനായുളള ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ്
പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥികളുടെ പ്രൊഫൈലിൽ ലോഗിൻ ചെയ്ത് അലോട്ട്മെന്റ് പരിശോധിക്കാവു
ന്നതാണ്. പുതിയതായി അലോട്ട്മെന്റ് ലഭിച്ചവർ ഓൺലൈനായി ഫീസ് അടച്ച് അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യുക. നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ എടുത്ത് സപ്ലിമെന്ററി അലോട്ട്മെന്റ് ഓപ്ഷൻ നൽകിയവർ പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ പ്രൊഫൈലിൽ നിന്നും അലോട്ട്മെന്റ് മെമ്മോ ഡൗൺലോഡ് ചെയ്യേണ്ടതാണ്.

സെപ്റ്റംബർ 14, 15 തീയതികളിലാണ്
അഡ്മിഷൻ എടുക്കേണ്ടത്. കോളേജിൽ പോയി അഡ്മിഷൻ എടുക്കേണ്ട തീയതിയും സമയവും അലോട്ട്മെന്റ് മെമ്മോയിൽ നൽകിയിട്ടുണ്ട്. അലോട്ട്മെന്റ് ലഭിച്ചവർ മെമ്മോയിൽ പറഞ്ഞിരിക്കുന്ന
സമയത്ത് തന്നെ ആവശ്യമായ രേഖകളുടെ ഒറിജിനൽ സഹിതം കോളേജിൽ ഹാജരായി അഡ്മിഷൻ എടുക്കേണ്ടതാണ്. ഏതെങ്കിലും കാരണത്താൽ നിശ്ചിത തീയതിയിലോ സമയത്തോ അഡ്മിഷൻ
എടുക്കാൻ സാധിക്കാത്തവർ അതതു കോളേജിലെ പ്രിൻസിപ്പാളുമായി ബന്ധപ്പെടേണ്ടതാണ്.

\"\"

നിലവിൽ ഏതെങ്കിലും കോളേജിൽ അഡ്മിഷൻ എടുത്ത് സപ്ലിമെന്ററി അലോട്ട്മെന്റ് ഓപ്ഷൻ നൽകിയവർ പുതിയ അലോട്ട്മെന്റ് ലഭിക്കുകയാണെങ്കിൽ, നിലവിൽ അഡ്മിഷൻ ലഭിച്ച കോളേജിൽ
നിന്നും ടി.സി.യും മറ്റു സർട്ടിഫിക്കറ്റുകളും വാങ്ങി പുതിയതായി അലോട്ട്മെന്റ് ലഭിച്ച കോളേജിൽ നിർബന്ധമായും അഡ്മിഷൻ എടുക്കേണ്ടതാണ്. അവർക്ക്, മുൻപ് എടുത്ത ഓപ്ഷനിൽ തുടരാൻ സാധിക്കുന്നതല്ല. സെപ്റ്റംബർ 15 -ന് മുൻപ് പുതിയ അലോട്ട്മെന്റിൽ അഡ്മിഷൻ നേടിയില്ലെങ്കിൽ അലോട്ട്മെന്റ് ക്യാൻസൽ ആകുന്നതും അലോട്ട്മെന്റ് നടപടിയിൽ നിന്നും പുറത്താകുന്നതുമാണെന്ന
കാര്യം ശ്രദ്ധിക്കുക. പുതിയതായി അലോട്ട്മെന്റ് ലഭിക്കുന്നവർ കോളേജിലെ നിശ്ചിത ഫീസ് അടച്ച് നിർബന്ധമായും
Permanent Admission എടുക്കേണ്ടതാണ്. എല്ലാ സർട്ടിഫിക്കറ്റുകളുടേയും അസ്സൽ (including T.C.) കോളേജിൽ സമർപ്പിക്കേണ്ടതാണ്. Permanent അഡ്മിഷൻ എടുക്കുന്നതിന് വിദ്യാർത്ഥികൾ നേരിട്ട് കോളേജിൽ എന്ന കാര്യം ശ്രദ്ധിക്കുക. കൂടുതൽ വിവരങ്ങൾക്ക്: https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക
ഹാജരാകേണ്ടതാണ്

\"\"

Follow us on

Related News