editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പത്താം ക്ലാസുകാർക്ക് കേന്ദ്ര വ്യവസായ സുരക്ഷാ സേനയില്‍ വിവിധ ഒഴിവുകൾ; 69,100 രൂപ വരെ ശമ്പളംന്യൂമാറ്റ്സ് സംസ്ഥാനതല പരീക്ഷ ഫെബ്രുവരി 25ന്‘തൊഴിലരങ്ങത്തേക്ക്’ നാളെ തുടങ്ങും: സ്ത്രീകളെ തൊഴിൽ സജ്ജരാക്കുക ലക്ഷ്യംകെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് മലപ്പുറം തിരൂരിൽ കൊടിയേറിഅധ്യാപക തസ്തിക നിർണയം: ഏറ്റവും അധികം വിദ്യാർത്ഥികൾ മലപ്പുറത്ത്തസ്തിക നിർണയ നടപടികൾ അവസാന ഘട്ടത്തിൽ: സംസ്ഥാനത്ത് ആകെ പഠിക്കുന്നത് 46,61,138 കുട്ടികൾറോട്ടറി ഇന്റർനാഷണൽ –
1000 സൈക്കിളുകളുടെ വിതരണോദ്ഘാടനം നിർവഹിച്ച് വിദ്യാഭ്യാസ മന്ത്രി
വയനാട് മെഡിക്കൽ കോളേജിൽ വിവിധ ഒഴിവുകൾ: പ്രതിമാസം 45,000 രൂപഎൽഎസ്എസ്, യുഎസ്എസ് പരീക്ഷ ഇനി ജൂണിലോ?ഫിസിക്സ്, ഹിന്ദി വിഷയങ്ങളിൽ ഹയർ സെക്കൻഡറി അധ്യാപക ഒഴിവുകൾ

ടൈം ടേബിൾ, സൂക്ഷ്മപരിശോധന, പരീക്ഷാകേന്ദ്രം: കേരള സർവകലാശാല വാർത്തകൾ

Published on : September 03 - 2022 | 6:26 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

കോട്ടയം:കേരളസർവകലാശാല കരിയർ റിലേറ്റഡ് 2022 സെപ്റ്റംബർ 20-ാം തീയതി ആരംഭിക്കുന്ന രണ്ടാം ബി.എ./ബി.എസ്.സി./ബി.കോം./ബി.പി.എ./ബി.ബി.എ./ബി.സി.എ./ബി.എസ്.ഡബ്ളിയു. ബി.വോക് സി.ബി.സി.എസ്.എസ് സി. ആർ ) (റെഗുലർ 2021 അഡ്മിഷൻ, ഇംപ്രൂവ്മെന്റ്/സപ്ലിമെന്ററി 2020 അഡ്മിഷൻ, & 2017, 2018 & 2019 അഡ്മിഷൻസ് സപ്ലിമെന്ററി), (2013, 2014,2015 & 2016 അഡ്മിഷൻസ് മേഴ്സി ചാൻസ്) പരീക്ഷയ്ക്കുള്ള ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദമായ
ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.

കേരളസർവകലാശാല 2022 സെപ്റ്റംബർ 14ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ
എം.ബി. എ റെഗുലർ (2020 സ്കീം,2020 അഡ്മിഷൻ & സപ്ലിമെന്ററി (2018 സ്കീം 2018 & 2019അഡ്മിഷൻ) ഡിഗ്രി പരീക്ഷ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. പ്രോജക്ട് റിപ്പോർട്ട് സമർപ്പിക്കാനുള്ള
അവസാനതീയതി ഡിസംബർ 16 വരെ വിശദവിവരം വെബ്സൈറ്റിൽ.

2022 സെപ്റ്റംബറിൽ ആരംഭിക്കുന്ന 2,4,6, 8, 10 സെമസ്റ്റർ (2015 സ്കീം / റെഗുലർ & സപ്ലിമെന്ററി) പഞ്ചവത്സര എം.ബി.എ ഇന്റഗ്രേറ്റഡ് പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിൽ.

കേരളസർവകലാശാല 2022 സെപ്റ്റംബർ 20ന് ആരംഭിക്കുന്ന രണ്ടാം സെമസ്റ്റർ ബി. എ ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ ഡിഗ്രി പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു വിശദവിവരം വെബ്സൈറ്റിൽ.

പരീക്ഷാകേന്ദ്രം
കേരളസർവകലാശാല 2022 സെപ്റ്റംബർ 13 ന് ആരംഭിക്കുന്ന ബി.കോം ആന്വൽ സ
കീം (പാർട്ട് ഒന്ന്, രണ്ട് പരീക്ഷയ്ക്ക് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് പരീക്ഷ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള എല്ലാ വിദ്യാർഥികളും ബിഷപ്പ് യേശുദാസൻ സി.എസ്. ഐ ആർട്സ് ആൻഡ്
സയൻസ് കോളേജ് മുളയറയിൽ പരീക്ഷ എഴുതേണ്ടതാണ്. കൊല്ലം ഫാത്തിമ മാതാ നാഷണൽ കോളേജ് പരീക്ഷ കേന്ദ്രമായി തെരഞ്ഞെടുത്തിട്ടുള്ള എല്ലാ വിദ്യാർഥികളും കൊല്ലം ടി.കെ.എം കോളേജ്
ഓഫ് ആർട്സ് ആൻഡ് സയൻസ് കോളേജിൽ പരീക്ഷ എഴുതേണ്ടതാണ്. വിശദവിവരം വെബ്സൈറ്റിൽ.

സൂക്ഷ്മപരിശോധന
കേരളസർവകലാശാല 2022 ജനുവരി മാസം നടന്ന ആറാം സെമസ്റ്റർ ഇൻറ്റഗ്രേറ്റഡ് എൽഎൽബി പരീക്ഷയുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർഥികൾ
ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ് പ്രസ്തുത പരീക്ഷയുടെ ഹാൾ ടിക്കറ്റുമായി 2022 സെപ്റ്റംബർ 13 14
15 തീയതികളിൽ ഇ ജെ പത്ത് (EJX) റീവാലുവേഷൻ സെക്ഷനിൽ എത്തിച്ചേരേണ്ടതാണ്.

കേരളസർവകലാശാല 2022 മാർച്ചിൽ നടത്തിയ എം.ഫിൽ ഇസ്ലാമിക് ഹിസ്റ്ററി (2020 21 ബാച്ച് തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു വിശദവിവരം വെബ്സൈറ്റിൽ.

മേഴ്സി ചാൻസ്
കേരളസർവകലാശാല നടത്തുന്ന മൂന്നാം വർഷ ബി.എച്ച്.എം.എസ് (1982
സ്കീം മേഴ്സി ചാൻസ്) പരീക്ഷ സെപ്റ്റംബർ 14 ന് ആരംഭിക്കുന്നു. വിശദവിവരം വെബ്സൈറ്റിൽ.

പി.എച്ച്.ഡി നൽകി
ജിസ്സി.എസ്. ജി (കൊമേഴ്സ്, ആതിര. എ.ആർ, എഡ്വിൻ.വി. ഡേവിസ് (ഫിസിക്സ്, അരുൺ. എ (മാത്തമാറ്റിക്സ്), രജനി. പി.ബി (ഹിന്ദി), സക്കീർ നെല്ലി കുന്നുമ്മൽ, നൗഷാദ്.എ (അറബിക്), യമുനാ വി.
എൽ (ജ്യോഗ്രഫി), ശംഭു. ആർ (ഇംഗ്ലീഷ്), ആൻസി.എസ്.അൻ സലം (ഇലക്ട്രോണിക്സ് ആൻഡ്
കമ്യൂണിക്കേഷൻ എൻജിനീയറിങ്), വിഷ്ണുപ്രിയ.വി.എസ് ഫിലോസഫി), അഖില വി. ആർ (കെമിസ്ട്രി എന്നിവർക്ക് 02.09.2022 ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ പി.എച്ച്.ഡി നൽകി.
വിശദവിവരം വെബ്സൈറ്റിൽ.

0 Comments

Related News