പരീക്ഷകൾ, വിവിധ പരീക്ഷാഫലങ്ങൾ, വൈവ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Sep 3, 2022 at 4:14 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തേഞ്ഞിപ്പലം: രണ്ടാം സെമസ്റ്റർ എം.എസ് സി. ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി ജൂണ്‍ 2022 സപ്ലിമെന്ററി പരീക്ഷക്കും ഏപ്രില്‍ 2022 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ക്കും പിഴ കൂടാതെ 13 വരെയും 170 രൂപ പിഴയോടെ 15 വരെയും ഓണ്‍ലൈനായി അപേക്ഷിക്കാം.

പരീക്ഷാഫലം

എസ്.ഡി.ഇ. ഒന്നാം സെമസ്റ്റര്‍ ബി.കോം., ബി.ബി.എ. നവംബര്‍ 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

\"\"

രണ്ടാം വര്‍ഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രില്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റര്‍ എം.എ. അറബിക് ഏപ്രില്‍ 2022 റഗുലര്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

പരീക്ഷകൾ

മൂന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2021 റെഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും നവംബര്‍ 2019, 2020 സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും 22-ന് തുടങ്ങും.👇🏻👇🏻

രണ്ടാം സെമസ്റ്റര്‍ ബി.ബി.എ.-എല്‍.എല്‍.ബി. (ഓണേഴ്‌സ്) സപ്തംബര്‍ 2021, ഏപ്രില്‍ 2022 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷകള്‍ 20-ന് തുടങ്ങും.

സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ അഞ്ചാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2021 റഗുലര്‍ പരീക്ഷ 16-ന് തുടങ്ങും.

മൂന്നാം സെമസ്റ്റര്‍ ബി.വോക്. നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകള്‍ നവംബര്‍ 2021 പരീക്ഷകള്‍ക്കൊപ്പം നടക്കും.👇🏻👇🏻

\"\"

എംഎ മലയാളം വൈവ

നാലാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എ. മലയാളം ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 13, 14, 15 തീയതികളില്‍ വിവിധ സെന്ററുകളില്‍ നടക്കും. പരീക്ഷാ കേന്ദ്രങ്ങളുടെയും സമയക്രമത്തിന്റേയും വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

എംഎ എക്കണോമിക്‌സ് വൈവ

നാലാം സെമസ്റ്റര്‍ / അവസാന വര്‍ഷ എം.എ. എക്കണോമിക്‌സ് ഏപ്രില്‍ 2021 പരീക്ഷയുടെ വൈവ 13 മുതല്‍ 16 വരെ വിവിധ സെന്ററുകളില്‍ നടക്കും. പരീക്ഷാ കേന്ദ്രങ്ങളുടെയും സമയക്രമത്തിന്റേയും വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ് മെയ് 2020, ഏപ്രില്‍ 2021 പരീക്ഷകളുടെയും എം.എ. ഹിസ്റ്ററി ഏപ്രില്‍ 2021 പരീക്ഷയുടെയും എസ്.ഡി.ഇ. ഒന്നാം വര്‍ഷ എം.എ. സോഷ്യോളജി മെയ് 2020 പരീക്ഷയുടെയും പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

എസി കം റഫ്രിജറേഷന്‍ മെക്കാനിക്ക് നിയമനം

കാലിക്കറ്റ് സര്‍വകലാശാലാ ഇന്‍സ്ട്രുമെന്റേഷന്‍ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ എ.സി. കം റഫ്രിജഷന്‍ മെക്കാനിക്ക് തസ്തികയില്‍ നിയമനം നടത്തുന്നതിനാവശ്യമായ പാനല്‍ തയ്യാറാക്കുന്നു. 2022 ജനുവരി 1-ന് 36 വയസ് കവിയാത്തവരായിരിക്കണം അപേക്ഷകര്‍. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കേണ്ട അവാസന തീയതി സപ്തംബര്‍ 12. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.

\"\"
.

Follow us on

Related News