പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി പരീക്ഷ: അപേക്ഷ സെപ്റ്റംബർ 14വരെ

Sep 1, 2022 at 1:02 am

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

തിരുവനന്തപുരം: സെപ്റ്റംബർ 20മുതൽ ആരംഭിക്കുന്ന സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ/സപ്ലിമെന്ററി പരീക്ഷയ്ക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷാഫോം തിരുവനന്തപുരം/കോഴിക്കോട് ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജുകളിൽ നിന്നും ഡോ. എ.കെ.ബി. മിഷൻ ട്രസ്റ്റിൽ നിന്നും ഒന്ന് മുതൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ സെപ്റ്റംബർ 14ന് വൈകിട്ട് അഞ്ചുവരെയും, 10 രൂപ പിഴയോടെ 16ന് വൈകിട്ട് അഞ്ചുവരെയും സ്വീകരിക്കും. അപേക്ഷയോടൊപ്പം പരീക്ഷാഫീസായി പേപ്പർ ഒന്നിന് 200 രൂപ എന്ന നിരക്കിൽ തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ആൻഡ് കൺട്രോളിങ് ഓഫീസറുടെ പേരിൽ എസ്.ബി.ഐ ഫോർട്ട്, തിരുവനന്തപുരം ബ്രാഞ്ചിൽ നിന്ന് മാറാവുന്ന ഡി.ഡി ആയി ഉള്ളടക്കം ചെയ്തിരിക്കണം.

\"\"


പൂരിപ്പിച്ച അപേക്ഷകളും, ഡി.ഡി യും ഈ തീയതിക്കകം പ്രിൻസിപ്പൽ ആൻഡ് കൺട്രോളിങ് ഓഫീസർ, ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ്, തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷകൾ http://ghmct.org യിൽ ലഭിക്കും. ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് കോഴിക്കോട്, തിരുവനന്തപുരം ആണ് പരീക്ഷാകേന്ദ്രങ്ങൾ. തിയറി പരീക്ഷ ആരംഭിക്കുന്നത് സെപ്റ്റംബർ 20ന് രാവിലെ 10മുതൽ 12വരെ.

\"\"

Follow us on

Related News