പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പോസ്റ്റ് ഡോക്ടറൽ ഫെല്ലോഷിപ്പ് 2022: സെപ്റ്റംബർ 30വരെ സമയം

Aug 30, 2022 at 7:44 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
 JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലേക്ക് 2022 വർഷത്തേക്കുള്ള മുഴുവൻ സമയ ഗവേഷകർക്കായി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കുറഞ്ഞത് 10 ഗവേഷകരെങ്കിലുമുള്ള മുഴുവൻ സർവ്വകലാശാല പഠനവകുപ്പുകളിലും രണ്ട് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ഏർപ്പെടുത്തുന്നതിനും ആകെ രണ്ട് വർഷ കാലയളവിലേക്ക് മാസം 35000 രൂപ വീതം ഫെലോഷിപ്പും 50000 രൂപ വീതം കണ്ടിൻജൻസി ഗ്രാന്റും അനുവദിച്ചു.  അപേക്ഷ സമർപ്പിക്കുന്നതിന് തൊട്ട് മുൻപുള്ള മൂന്ന് വർഷത്തിനുള്ളിൽ ലഭിച്ച പി.എച്ച്.ഡി. ബിരുദമാണ് യോഗ്യത.  40 വയസ്സ് തികഞ്ഞവർ, വനിതകൾ, എസ്.സി./ എസ്.ടി. വിഭാഗക്കാർ എന്നിവർക്ക് മൂന്ന് വർഷത്തെ ഇളവുണ്ട്.  സംവരണ വിഭാഗങ്ങളുടെ തെരഞ്ഞെടുപ്പ് യൂണിവേഴ്‌സിറ്റി മാനദണ്ഡപ്രകാരമാകും.  അപേക്ഷ അനുബന്ധരേഖകൾ സഹിതം സെപ്റ്റംബർ 30 ന് വൈകിട്ട് അഞ്ച് മണിക്കകം ബന്ധപ്പെട്ട പഠന വകുപ്പിൽ സമർപ്പിക്കണം. 👇🏻

അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക.

\"\"

Follow us on

Related News