SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാലയിലെ പഠന വകുപ്പുകളിലേക്ക് 2022 വർഷത്തേക്കുള്ള മുഴുവൻ സമയ ഗവേഷകർക്കായി പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. കുറഞ്ഞത് 10 ഗവേഷകരെങ്കിലുമുള്ള മുഴുവൻ സർവ്വകലാശാല പഠനവകുപ്പുകളിലും രണ്ട് പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് ഏർപ്പെടുത്തുന്നതിനും ആകെ രണ്ട് വർഷ കാലയളവിലേക്ക് മാസം 35000 രൂപ വീതം ഫെലോഷിപ്പും 50000 രൂപ വീതം കണ്ടിൻജൻസി ഗ്രാന്റും അനുവദിച്ചു. അപേക്ഷ സമർപ്പിക്കുന്നതിന് തൊട്ട് മുൻപുള്ള മൂന്ന് വർഷത്തിനുള്ളിൽ ലഭിച്ച പി.എച്ച്.ഡി. ബിരുദമാണ് യോഗ്യത. 40 വയസ്സ് തികഞ്ഞവർ, വനിതകൾ, എസ്.സി./ എസ്.ടി. വിഭാഗക്കാർ എന്നിവർക്ക് മൂന്ന് വർഷത്തെ ഇളവുണ്ട്. സംവരണ വിഭാഗങ്ങളുടെ തെരഞ്ഞെടുപ്പ് യൂണിവേഴ്‌സിറ്റി മാനദണ്ഡപ്രകാരമാകും. അപേക്ഷ അനുബന്ധരേഖകൾ സഹിതം സെപ്റ്റംബർ 30 ന് വൈകിട്ട് അഞ്ച് മണിക്കകം ബന്ധപ്പെട്ട പഠന വകുപ്പിൽ സമർപ്പിക്കണം. 👇🏻
അപേക്ഷാഫോറത്തിനും വിശദവിവരങ്ങൾക്കും സർവ്വകലാശാല വെബ്‌സൈറ്റ് സന്ദർശിക്കുക.