പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കണ്ണൂർ സർവകലാശാലയുടെ ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാം

Aug 26, 2022 at 6:10 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/DDCX54FCYay34j5ZfyMntx

കണ്ണൂർ:സർവകലാശാലയുടെ ആദ്യത്തെ ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന്റെ സിലബസ് കണ്ണൂർ സർവ്വകലാശാല അവതരിപ്പിച്ചു. താവക്കര ക്യാമ്പസ് സ്റ്റുഡന്റ് അമന്റിറ്റി സെന്ററിൽ വച്ചുനടന്ന കരിക്കുലം സിലബസ് വർക്ക്ഷോപ്പിലാണ് 5 വർഷത്തെ ഇന്റഗ്രേറ്റഡ് എം.കോം പ്രോഗ്രാമിന്റെ രൂപരേഖ അവതരിപ്പിച്ചത്. വൈസ് ചാൻസിലർ പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഡോ. രാഖി രാഘവൻ, മണികണ്ഠൻ സി.സി. എന്നിവർ പങ്കെടുത്തു. ഡോ. അശോകൻ സ്വാഗതപ്രസംഗവും രൂപരേഖ അവതരണവും നിർവ്വഹിച്ചു.

\"\"


സർവ്വകലാശാലയുദ്ധേ നീലേശ്വരം ക്യാമ്പസിലായിരിക്കും എം.കോം പ്രോഗ്രാമിന്റെ വകുപ്പ് പ്രവർത്തിക്കുന്നത്. 5 വർഷത്തെ പ്രോഗ്രാം 3 വർഷം കഴിയുമ്പോൾ തുടരാൻ ആഗ്രഹമില്ലെങ്കിൽ ബി.കോം സർട്ടിഫിക്കറ്റുമായി മടങ്ങാനും, ബി.കോം കഴിഞ്ഞവർക്ക് ലാറ്ററൽ എൻട്രിയിലൂടെ നാലാം വർഷം മുതൽ പ്രോഗ്രാമിൽ പ്രവേശിക്കാനുമുള്ള സൗകര്യം ലഭ്യമാണ് എന്നതാണ് പ്രോഗ്രാമിന്റെ പ്രത്യേകത. ഇത്തരം പ്രോഗ്രാമുകൾ അവതരിപ്പിക്കുകയും അതിൽ നൂതനമായ ആശയങ്ങൾ കൊള്ളിക്കുകയും ചെയ്യുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ശോഭനമായ ഒരു ഭാവി വാഗ്‌ദാനം ചെയ്യാൻ സർവ്വകലാശാലയ്ക്ക് സാധിക്കുമെന്ന് പ്രൊഫ. ഗോപിനാഥ്‌ രവീന്ദ്രൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

\"\"

Follow us on

Related News