editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
വിദ്യാർത്ഥികൾക്ക് പഠനത്തോടൊപ്പം തൊഴിലും ലഭ്യമാക്കുന്ന കർമ്മചാരി പദ്ധതി ഉടൻജാഗ്രത..പഞ്ഞി മിഠായിയിൽ കാൻസറിന് കാരണമായ റോഡമിൻ കണ്ടെത്തി: കർശന നടപടിയുമായി ആരോഗ്യവകുപ്പ്വിദ്യാർത്ഥികളുടെ ട്യൂഷൻ ഫീസ്, ഹോസ്റ്റൽ ഫീസ്, മെസ്സ് ഫീസ്: ‘പടവുകൾ’പദ്ധതിവഴികായികതാരങ്ങൾക്ക് സാമ്പത്തിക സഹായം: കേരള ഒളിമ്പ്യൻ സപ്പോർട്ട് പദ്ധതിക്ക് അപേക്ഷിക്കാംഅയ്യൻകാളി റസിഡൻഷ്യൽ സ്പോർട്സ് സ്കൂൾ പ്രവേശനം: സെലക്ഷൻ ട്രയൽ 13മുതൽപ്രീമെട്രിക് സ്‌കോളർഷിപ്പ്: 15വരെ അവസരംപട്ടികവ‍‍‍ർഗ വികസന വകുപ്പിൽ ഓഫീസ് മാനേജ്‌മെന്റ്‌ ട്രെയിനിപാഠപുസ്തക രചന അഭിരുചി പരീക്ഷ ഫെബ്രുവരി 11ന്എല്ലാ കുട്ടികൾക്കും വാർഷിക ആരോഗ്യ പരിശോധന: സ്‌കൂൾ ആരോഗ്യ പരിപാടി വരുന്നുസ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകളുടെ സേവനം സമൂഹത്തിന് ഗുണകരമായി ഉപയോഗിക്കും: മുഖ്യമന്ത്രി

സിഡാക്കിനു കീഴിലെ എം.ടെക് അഡ്മിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ എം.ടെക് പ്രവേശനം

Published on : August 24 - 2022 | 11:46 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തിരുവനന്തപുരം: ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയത്തിന്റെ ഗവേഷണ കേന്ദ്രമായ സിഡാക്കിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഇആർ ആൻഡ് ഡി.സി.ഐ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിൽ തൊഴിലധിഷ്ഠിത ബിരുദാനന്തരബിരുദ (എം.ടെക്) പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. ഇലക്ട്രോണിക്‌സിൽ വി.എൽ.എസ്.ഐ ആൻഡ് എംബഡഡ് സിസ്റ്റംസ്, കമ്പ്യൂട്ടർ സയൻസിൽ സൈബർ ഫോറൻസിക്‌സ് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നീ വിഷയങ്ങളിലാണ് എം.ടെക് നൽകുന്നത്.

വെള്ളയമ്പലത്തെ സിഡാക് ക്യാമ്പസിലാണ് ഇആർ&ഡിസിഐഐടി പ്രവർത്തിക്കുന്നത്. ഈ സ്ഥാപനത്തിൽ പഠിക്കുന്ന വിദ്യാർത്ഥികളിൽ മികച്ച നിലവാരം പുലർത്തുന്നവർക്ക് സിഡാക്കിലും മറ്റു മികച്ച ഐടി -ഇലക്ട്രോണിക്‌സ് കമ്പനികളിലും പ്രോജെക്ടുകളിൽ പ്രവർത്തിക്കാനും പഠന ശേഷം പ്രോജെക്ട് എൻജിനീയറായി സിഡാക്കിൽ തന്നെയോ മറ്റു മികച്ച കമ്പനികളിലോ പ്ലേസ്മെന്റിന് അവസരം ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് വെബ്‌സൈറ്റ് (erdciit.ac.in), ഫോൺ: (0471 2723333, 250, 295, 8547897106, 9446103993, 81388997025). അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഓഗസ്റ്റ് 25.

0 Comments

Related News