SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw
തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാക്കളെ നിര്‍ണ്ണയിക്കുന്നതിനുള്ള സമിതികളുടെ ഘനട പുതുക്കി നിര്‍ണ്ണയിച്ച് സംസ്ഥാന സര്‍ക്കാര്‍. അവാര്‍ഡിന് പരിഗണിക്കേണ്ട അധ്യാപകരെ പി.ടി.എ, എസ്.എം.സി, സ്റ്റാഫ് കൗണ്‍സില്‍, സ്‌കൂള്‍ പാര്‍ലമെന്റ് എന്നിവക്ക് നിര്‍ദേശിക്കാം. പ്രൈമറി, അപ്പര്‍ പ്രൈമറി, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി തലങ്ങളിലായി അഞ്ച് അധ്യാപകര്‍ക്ക് വീതമാണ് സംസ്ഥാനതല അവാര്‍ഡ് നല്‍കുക. എല്‍.പി, യു.പി അധ്യാപകരുടെ നാമനിര്‍ദേശം

ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്കും സെക്കന്‍ഡറി വിഭാഗം വിദ്യാഭ്യാസ ജില്ലാ ഓഫിസര്‍മാര്‍ക്കുമാണ് സമര്‍പ്പിക്കേണ്ടത്. ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടേത് അതാത് ആര്‍.ഡി.ഡിമാര്‍ക്കും വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളുടേത് അതാത് എ.ഡിമാര്‍ക്കുമാണ് നല്‍കേണ്ടത്. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ തലത്തില്‍ എ.ഇ.ഒ അധ്യക്ഷനും ബി.പി.സി, ഡയറ്റ് ഫാക്കല്‍റ്റി, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നിവര്‍ അംഗങ്ങളുമായുള്ള സമിതിയാണ് അപേക്ഷകളില്‍ പ്രാഥമിക പരിശോധന നടത്തുക. ഡി.ഇ.ഒതല സമിതിയുടെ അധ്യക്ഷന്‍ ഡി.ഇ.ഒയാണ്. ഡയറ്റ് ഫാക്കല്‍റ്റി, ഡി.പി.ഒ, വിദ്യാഭ്യാസ വിചക്ഷണന്‍ എന്നിവര്‍ അംഗങ്ങളാണ്. ഹയര്‍ സെക്കന്‍ഡറി/വൊക്കേഷനല്‍ ഹയര്‍

സെക്കന്‍ഡറി പത്രികകളുടെ പ്രാഥമിക പരിശോധന അതാത് ആര്‍.ഡി.ഡി/എ.ഡി.ഡി അധ്യക്ഷനായ സമിതിയാണ് നടത്തുക. ജില്ലാ കോര്‍ഡിനേറ്ററും ജില്ലയിലെ ഒരു സീനിയര്‍ പ്രിന്‍സിപ്പലും ഒരു വിദ്യാഭ്യാസ വിചക്ഷണനും അംഗങ്ങളാണ്. ജില്ലാ കള്കടറുടെ അധ്യക്ഷതയിലാണ് രണ്ടാംഘട്ട പരിശോധന നടക്കുക. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കോ ചെയര്‍മാനാണ്. ഡി.ഡി.ഇ കണ്‍വീനറും ആര്‍.ഡി.ഡി, എ.ഡി, ഡയറ്റ് പ്രിന്‍സിപ്പല്‍, ഡി.പി.സി, ഒരു വിദ്യാഭ്യാസ വിചക്ഷണന്‍ എന്നിവര്‍ അംഗങ്ങളാണ്. ജില്ലാതലത്തില്‍ നിന്ന് എല്‍.പി, യു.പി, സെക്കന്‍ഡറി തലങ്ങളില്‍ നിന്ന് രണ്ട് വീതം അധ്യാപകരേയും ഹയര്‍ സെക്കന്‍ഡറി, വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി തലങ്ങളില്‍ നിന്ന് ഒരു അധ്യാപകനേയും വീതമാണ്

സംസ്ഥാന തലത്തിലേക്ക് നോമിനേറ്റ് ചെയ്യേണ്ടത്. പൊതു വിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി അധ്യക്ഷനും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കണ്‍വീനറുമായ സമിതിയാണ് അന്തിമ തീരുമാനമെടുക്കുക. എസ്.ഇ.ആര്‍.ടി ഡയറക്ടര്‍, എസ്.എസ്.കെ ഡയറക്ടര്‍, എസ്.ഐ.ഇ.റ്റി ഡയറക്ടര്‍, കൈറ്റ് സി.ഇ.ഒ എന്നിവരും പ്രഫ. വി കാര്‍ത്തികേയന്‍ നായരും അംഗങ്ങളാണ്.
0 Comments