പ്രധാന വാർത്തകൾ
അധ്യാപകർക്ക് ജോലി നഷ്ടമാകരുത്: കെ-ടെറ്റിന് കൂടുതൽ ഇളവുകൾ2022 മാർച്ച് 31 വരെയുള്ള അധ്യാപരുടെ ജോലി സംരക്ഷണം ഉറപ്പാക്കും: സർക്കുലർ ഉടൻഐഡിബിഐ ബാങ്കിൽ അസി.മാനേജർ: 1300 ഒഴിവുകൾവിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ഇന്നത്തെ വിദ്യാഭ്യാസ വാർത്തകൾ ചുരുക്കത്തിൽസ്കൂൾ വിദ്യാർത്ഥികൾക്ക് വേനൽ അവധിക്ക് സ്പെഷ്യൽ അരി: വിതരണം 31നകംശരാശരി വിദ്യാർത്ഥികൾ ഭയക്കുന്ന ഈ 30% മിനിമം മാർക്ക് എന്താണ്?: വിശദവിവരങ്ങൾ അറിയാം30ശതമാനം മിനിമം മാർക്ക് സമ്പ്രദായം ഇനി SSLC വിദ്യാർത്ഥികൾക്കുംഎസ്ബിഐയിൽ 116 സ്പെഷ്യലിസ്റ്റ് ഓഫീസർ ഒഴിവുകൾ; അവസാന തീയതി മാർച്ച്‌ 15കരിയർ ഗൈഡൻസ് രംഗത്തെ ചൂഷണങ്ങൾ ഒഴിവാക്കും: മന്ത്രി വി.ശിവൻകുട്ടിഔഷധിയിൽ ജൂനിയർ റിസർച്ച് ഫെല്ലോ, ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവുകൾ: വാക്ക് ഇൻ ഇന്റർവ്യൂ നാളെ

പിജി കമ്മ്യൂണിറ്റി ക്വാട്ട പ്രവേശനം, മാര്‍ക്ക് ലിസ്റ്റ് വിതരണം, പരീക്ഷാഫലം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Aug 22, 2022 at 6:03 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/L0wNm0Mo0DtBbViF7SJEBw

തേഞ്ഞിപ്പലം: എയ്ഡഡ് കോളേജുകളിലെ 2022-23 അദ്ധ്യയന വര്‍ഷത്തെ പി.ജി. പ്രവേശനത്തിന് കമ്മ്യൂണിറ്റി ക്വാട്ടയില്‍ അപേക്ഷിച്ചവര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുന്നതിന് 24-ന് വൈകീട്ട് 3 മണിക്കുള്ളില്‍ സ്റ്റുഡന്റ്‌സ് ലോഗിന്‍ വഴി ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ട് ചെയ്യാത്തവരെ കമ്മ്യൂണിറ്റി ക്വാട്ട റാങ്കിലിസ്റ്റിലേക്ക് പരിഗണിക്കുന്നതല്ല. വിശദവിവരങ്ങള്‍ പ്രവേശന വിഭാഗം വെബ്‌സൈറ്റില്‍.

\"\"

കമ്പ്യൂട്ടര്‍ സയന്‍സ് / ആപ്ലിക്കേഷന്‍ റിഫ്രഷര്‍ കോഴ്‌സ്
കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമന്‍ റിസോഴ്‌സ് സെന്റര്‍ കോളേജ്, സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി സംഘടിപ്പിക്കുന്ന കമ്പ്യൂട്ടര്‍ സയന്‍സ് / ആപ്ലിക്കേഷന്‍ റിഫ്രഷര്‍ കോഴ്‌സിലേക്ക് സപ്തംബര്‍ 12 വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം. പ്രസ്തുത വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അദ്ധ്യാപകര്‍ക്ക് പങ്കെടുക്കാം. ഫോണ്‍ – 0494 2407350, 7351. (ugchrdc.uoc.ac.in)

പരീക്ഷാഫലം
മൂന്നാം സെമസ്റ്റര്‍ എം.എ. എക്കണോമിക്‌സ്, ഫിനാന്‍ഷ്യല്‍ എക്കണോമിക്‌സ് എം.എസ് സി. ബയോകെമിസ്ട്രി, അപ്ലൈഡ് കെമിസ്ട്രി നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

മൂന്നാം സെമസ്റ്റര്‍ എം.എ. മ്യൂസിക് നവംബര്‍ 2021 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് സപ്തംബര്‍ 2 വരെ അപേക്ഷിക്കാം.

മാര്‍ക്ക് ലിസ്റ്റ് വിതരണം
എസ്.ഡി.ഇ. ഒന്നാം വര്‍ഷ എം.എ. ഹിസ്റ്ററി മെയ് 2020 പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റുകള്‍ മെയിന്‍ സെന്ററുകളില്‍ നിന്നും 26 മുതല്‍ വിതരണം ചെയ്യും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി മെയിന്‍ സെന്ററായിട്ടുള്ളവര്‍ കൊണ്ടോട്ടി ഇ.എം.ഇ.എ. കോളേജില്‍ നിന്നും മാര്‍ക്ക് ലിസ്റ്റ് കൈപ്പറ്റണം.

\"\"

Follow us on

Related News