പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കാലിക്കറ്റ്‌ ബിരുദ പ്രവേശനത്തിന്റെ രണ്ടാം അലോട്മെന്റ് പ്രസിദ്ധീകരിച്ചു

Aug 19, 2022 at 10:53 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL
https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തേഞ്ഞിപ്പലം: ബിരുദ പ്രവേശനത്തിന്റെ 2022-23 വർഷത്തേക്കുള്ള രണ്ടാമത്തെ അലോട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ ഓഗസ്റ്റ് 25ന് വൈകിട്ട് 3.00 മണിക്കകം താഴെ പ്രതിപാദിച്ചിട്ടുളള മാന്‍റേറ്ററി ഫീസ് അടച്ച് കോളേജുകളിൽ റിപ്പോർട്ട് ചെയ്ത് താൽക്കാലികമായോ സ്ഥിരമായോ അഡ്മിഷന്‍ എടുത്ത് അലോട്മെന്റ് ഉറപ്പാറേക്കണ്ടതാണ്.

\"\"

എസ് സി/ എസ് ടി/ ഒഇസി/  ഒഇസിക്ക് തത്തുല്യമായ വിദ്യാഭ്യാസ ആനുകൂല്യം ലഭിക്കുന്ന 30 ഇതര സമുദായങ്ങളിലെ വിദ്യാര്‍ത്ഥികള്‍ 115 രൂപയും മറ്റുള്ളവർക്ക് 480 രൂപയുമാണ് ഫീസ്.
1ഉം 2ഉം അലോട്മെന്റ് ലഭിച്ച് മാന്‍റേറ്ററി ഫീസ് അടച്ച എല്ലാ വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും സ്ഥിരമായോ താൽക്കാലികമായോ അഡ്മിഷന്‍ എടുക്കേണ്ടതാണ്. ആദ്യമായി അലോട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികൾ മാറേറ്ററി ഫീസ് അടക്കേണ്ടതാണ്. ഒന്നാമത്തെ അലോട്മെന്റ് ലഭിച്ച് മാറേറ്ററി ഫീസ് അടച്ച വിദ്യാര്‍ത്ഥികള്‍ അലോട്മെന്റ് മാറിയിട്ടുണ്ടെങ്കിൽ കൂടി വീണ്ടും ഫീസ് അടയ്‌ക്കേണ്ടതില്ല.

\"\"

ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാര്‍ത്ഥികള്‍ ഹയര്‍ ഓപ്ഷനുകള്‍ക്ക് പരിഗണിക്കേണ്ടതില്ലെങ്കിൽ 24.08.2022 മുതൽ 25.08.2022 വരെയുള്ള തിയതികളിൽ സ്റ്റുഡന്റ് ലോഗിൻ വഴി നിര്‍ബന്ധമായും ഹയര്‍ ഓപ്ഷന്‍ റദ്ദ് ചെയ്യേണ്ടതാണ്. ഹയര്‍ ഓപ്ഷന്‍ റദ്ദാക്കിയവര്‍ പുതുക്കിയ അപേക്ഷയുടെ പ്രിന്റ്ഔട്ട്‌ നിര്‍ബന്ധമായും എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഹയര്‍ ഓപ്ഷനുകള്‍ നിലനിര്‍ത്തുന്ന പക്ഷം പ്രസ്തുത ഹയര്‍ ഓപ്ഷനുകളിൽ ഏതെങ്കിലും ഒന്നിലേക്ക് തുടര്‍ന്ന് അലോട്മെന്റ് ലഭിച്ചാൽ ആയത് നിര്‍ബന്ധമായും സ്വീകരിക്കേണ്ടതാണ്. ഇതോടെ മുൻപ് ലഭിച്ചിരുന്ന അലോട്മെന്റ് നഷ്ടപ്പെടുകയും അത് യാതൊരു കാരണവശാലും പുനഃസ്ഥാപിച്ചു നൽകുന്നതുമല്ല.

\"\"

പ്രവേശനത്തിനായി മതിയായ രേഖകൾ കൈകവശം ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ പ്രസ്തുത രേഖകൾ 25.08.2022 തിയതിക്ക് മുന്‍പായി ഹാജാരാക്കി പ്രവേശനം നേടേണ്ടതാണ്. താൽക്കാലിക പ്രവേശനം നേടുന്നവർ കോളേജിൽ യാതൊരു ഫീസും അടക്കേണ്ടതില്ല. സ്ഥിരം പ്രവേശനം നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ടി.സി. ഒഴികെയുള്ള യോഗ്യത പരീക്ഷകളുടെ സര്‍ട്ടിഫിക്കറ്റുകള്‍ കോളേജിലെ പരിശോധനകൾക്ക് ശേഷം പ്രവേശനം നേടുന്ന ദിവസം തന്നെ തിരിച്ചുവാങ്ങാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് https://admission.uoc.ac.in/admission?pages=ug എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Follow us on

Related News