പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

എം.എഡ്, എം.എസ്.സി. പ്രവേശനം, പരീക്ഷാഫലം, പരീക്ഷകൾ: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾ

Aug 16, 2022 at 4:46 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തേഞ്ഞിപ്പലം: സര്‍വകലാശാലാ എഡ്യുക്കേഷന്‍ പഠനവകുപ്പില്‍ എം.എഡ്. പ്രവേശനത്തിന് ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചവര്‍ ബി.എഡ്., പി.ജി. അവസാന വര്‍ഷ മാര്‍ക് ലിസ്റ്റുകള്‍, സര്‍വീസ് സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയുടെ പകര്‍പ്പ് 20-നകം സര്‍വകലാശാലാ വെബ്‌സൈറ്റിലെ ഡിപ്പാര്‍ട്ട്‌മെന്റ് വെബ് പേജിലെ ഗൂഗിള്‍ ഫോം വഴി സമര്‍പ്പിക്കണം.👇🏻👇🏻

\"\"

പ്രാക്ടിക്കല്‍ ക്ലാസ്

എസ്.ഡി.ഇ. രണ്ടാം സെമസ്റ്റര്‍ ബി.എസ് സി. പ്രിന്റിംഗ് ടെക്‌നോളജി പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ 22-ന് സര്‍വകലാശാലാ എഞ്ചിനീയറിങ് കോളേജില്‍ തുടങ്ങും.

പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് പി.ജി. നവംബര്‍ 2020, 2021 റഗുലര്‍ പരീക്ഷകള്‍ 24-ന് തുടങ്ങും.👇🏻👇🏻

പരീക്ഷാ ഫലം

എം.എസ് സി. മാത്തമറ്റിക്‌സ് ഒന്ന്, മൂന്ന് സെമസ്റ്റര്‍ നവംബര്‍ 2021 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

എം.എസ്.സി.ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, ഫോറന്‍സിക് സയന്‍സ് പ്രവേശനം

കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പന്‍ കോളേജിലെ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി, മണ്ണാര്‍ക്കാട് എം.ഇ.എസ്. കല്ലടി കോളേജിലെ എം.എസ് സി. ഫോറന്‍സിക് സയന്‍സ് എന്നീ കോഴ്‌സുകളുടെ 2022-23 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിനുള്ള റാങ്ക്‌ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ കോളേജില്‍ നിന്നുള്ള നിര്‍ദ്ദേശാനുസരണം 24-നകം പ്രവേശനം നേടേണ്ടതാണ്. ക്ലാസ്സുകള്‍ 31-ന് ആരംഭിക്കും. ഫോണ്‍ 0494 2407016, 2660600.

\"\"

Follow us on

Related News