SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
ന്യൂഡൽഹി: ദേശീയ മെഡിക്കൽ, എൻജിനീയറിങ് പ്രവേശന പരീക്ഷകൾ നിലവിലുള്ള കോമൺ യൂണിവേഴ്‌സിറ്റി എൻട്രൻസ് ടെസ്റ്റിലേക്ക് (സിയുഇടി) ലയിപ്പിക്കാനൊരുങ്ങി യുജിസി . ഇതിന്റെ സാധ്യതകൾ പരിശോധിക്കുകയാണെന്ന് യൂണിവേഴ്‌സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യുജിസി) ചെയർപേഴ്‌സൺ എം ജഗദേഷ് കുമാർ പറഞ്ഞു. സംയോജിത പ്രവേശന പരീക്ഷ നിലവിൽ വന്നാൽ വിദ്യാർത്ഥികൾക്ക് ഏറെ സഹായകമാകും.
ദേശീയതലത്തിൽ ബിരുദപ്രവേശനത്തിന് മൂന്ന് പ്രവേശന പരീക്ഷകൾ (നീറ്റ്, ജെഇഇ (മെയിൻ), സിയുഇടി) നിലവിലുണ്ട്. ഈ പരീക്ഷകളെല്ലാം നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ആണ് നടത്തുന്നത്. എംബിബിഎസ്, ബിഡിഎസ് എന്നിവയുൾപ്പെടെയുള്ള മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ദേശീയ യോഗ്യതാ പ്രവേശന പരീക്ഷ (നീറ്റ്) നടത്തുമ്പോൾ, ജോയിന്റ് എൻട്രൻസ് എക്‌സാമിനേഷൻ (മെയിൻ) എൻഐഐടികൾ, ഐഐഐടികൾ, മറ്റ് കേന്ദ്ര ധനസഹായമുള്ള സാങ്കേതിക കോളേജുകൾ എന്നിവയുൾപ്പെടെ വിവിധ എഞ്ചിനീയറിംങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് വേണ്ടി നടത്തുന്നതാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജീസ് (ഐഐടി) പ്രവേശനത്തിനുള്ള ജെഇഇ-അഡ്വാൻസ്ഡ് പരീക്ഷ .
നീറ്റിന് ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, ജെഇഇക്ക് മാത്തമാറ്റിക്‌സ്, ഫിസിക്‌സ്, കെമിസ്ട്രി വിഷയങ്ങളാണ് പൊതുപരീക്ഷക്കുള്ളത്. ഈ വിഷയങ്ങളെല്ലാം CUET-ൽ ഉള്ളതിനാൽ മെഡിക്കൽ, എഞ്ചിനീയറിംങ് കോളേജുകൾ പ്രവേശനത്തിന് CUET സ്കോറുകൾ ഉപയോഗിക്കാം. NEET, JEE, CUET എന്നിവയുടെ മൂല്യനിർണ്ണങ്ങൾ തമ്മിൽ വലിയ വ്യത്യാസമില്ലെന്നും ഈ പ്രവേശന പരീക്ഷകളുടെ ചോദ്യപേപ്പറുകളെല്ലാം NCERT സിലബസിനെ അടിസ്ഥാനമാക്കിയുള്ള മൾട്ടിപ്പിൾ ചോയ്‌സ് ഫോർമാറ്റിലുള്ളതുമാണ്. നിലവിൽ ഒഎംആർ അടിസ്ഥാനമാക്കിയുള്ളതും കമ്പ്യൂട്ടർ അധിഷ്ഠിതമല്ലാത്തതുമായ നീറ്റിന്റെ പ്രവേശന പരീക്ഷ മാത്രമാണ് മറ്റ് പ്രവേശന പരീക്ഷകളിൽ നിന്ന് വെത്യാസമുള്ളത്.അതിനാൽ, ഒരു പൊതു പ്രവേശന പരീക്ഷ നടപ്പിലാക്കിയാൽ വിദ്യാർത്ഥികൾക്ക് പരീക്ഷ ഭാരം കുറക്കാൻ സാധിക്കുമെന്ന് യു ജി സി ചെയർപേഴ്സൺ പറഞ്ഞു.
പ്രവേശന പരീക്ഷകളുടെ നിലവിലെ രൂപങ്ങൾ പരിശോധിക്കാൻ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരെ ഉൾപ്പെടുത്തി യുജിസി ഒരു കമ്മിറ്റി രൂപീകരിക്കുമെന്ന് യുജിസി ചെയർപേഴ്സൺ ജഗദേഷ് കുമാർ പറഞ്ഞു. ഒരു സംയോജിത പ്രവേശന പരീക്ഷയ്ക്കുള്ള ശുപാർശകൾ തയ്യാറാക്കി, ശുപാർശകൾ കൺസൾട്ടേഷനും ഫീഡ്‌ബാക്കിനുമായി ബന്ധപ്പെട്ടവരുമായി പങ്കിടുകയും അതിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയവും യുജിസിയും പരീക്ഷയുടെ രീതികൾ തീരുമാനിക്കുകയും ചെയ്യുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.