സ്‌പോട്ട് അഡ്മിഷൻ, സീറ്റൊഴിവ്, മാറ്റിവച്ച പ്രാക്ടിക്കൽ പരീക്ഷകൾ: എംജി സർവകലാശാല വാർത്തകൾ  

Aug 10, 2022 at 4:23 pm

Follow us on


SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/IudqmDL1gDWB5Cvn85qQ5P
കോട്ടയം: മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിൽ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് ബിരുദാനന്തര ബിരുദ കോഴ്‌സിൽ എസ്.സി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.  താൽപര്യമുള്ളവർ സ്‌പോട്ട് അഡ്മിഷനുള്ള ഇന്റർവ്യുവിന്  ആഗസ്റ്റ് 12 രാവിലെ 10 മണിക്ക് വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകുക.  കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481-2731040, 9249726502.👇🏻👇🏻

\"\"


 
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആന്റ് ബിസിനസ് സ്റ്റഡീസിൽ 2022 അഡ്മിഷനിലേക്കുള്ള എം.ബി.എ. കോഴ്‌സിൽ എസ്.സി. / എസ്.ടി. വിഭാഗത്തിൽ സീറ്റൊഴിവുണ്ട്.  സി.എ.റ്റി./ സി.എം.എ.റ്റി. / കെഎം.എ.റ്റി. യോഗ്യതയുള്ള അർഹരായ വിദ്യാർത്ഥികൾ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ സഹിതം ആഗസ്റ്റ് 12 രാവിലെ 10 മണിക്ക് നേരിട്ട് ഹാജരാകുക.  വിശദവിവരങ്ങൾക്ക് ഫോൺ: 0481-2732288

മാറ്റി വച്ച പ്രാക്ടിക്കൽ പരീക്ഷകൾ👇🏻👇🏻


 
രണ്ടാം സെമസ്റ്റർ ബി.വോക് സോഫ്റ്റ്‌വെയർ ഡെവലപ്പ്‌മെന്റ് അഡ്മിനിസ്‌ട്രേഷൻ (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റഗുലർ / 2019, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്) ജൂലൈ 2022 ബിരുദ പരീക്ഷയുടെ മാറ്റി വച്ച പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 12 മുതൽ 22 വരെ മാറമ്പള്ളി, എം.ഇ.എസ്. കോളേജിൽ വച്ച് നടക്കും.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
 
രണ്ടാം സെമസ്റ്റർ ബി.വോക് റിന്യുവബിൾ എനർജി മാനേജ്‌മെന്റ്, റിന്യുവബിൾ എനർജി ടെക്‌നോളജി ആന്റ് മാനേജ്‌മെന്റ്, അഗ്രികൾച്ചറൽ ടെക്‌നോളജി (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റഗുലർ / 2019, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ് / ഇംപ്രൂവ്‌മെന്റ്) ജൂലൈ 2022 ബിരുദ പരീക്ഷയുടെ മാറ്റി വച്ച പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 10 മുതൽ 20 വരെ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടക്കും.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.👇🏻👇🏻

\"\"

2022 ജൂൺ, ജൂലൈ മാസങ്ങളിൽ നടന്ന ഒന്ന്, രണ്ട് സെമസ്റ്റർ ബി.വോക്. ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി / ടൂറിസം ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്‌മെന്റ് / ടൂറിസം അഡ്മിനിസ്‌ട്രേഷൻ ആന്റ്് ഹോസ്പിറ്റാലിറ്റി പരീക്ഷയുടെ മാറ്റി വച്ച പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് 12 മുതൽ അതത് കോളേജുകളിൽ വച്ച് നടക്കും.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.

പരീക്ഷാ ഫീസ്
 

സ്‌കൂൾ ഓഫ് ഇന്റർനാഷണൽ റിലേഷൻസ് ആന്റ് പൊളിറ്റിക്‌സിന്റെ ആഗസ്റ്റ് 25 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്‌സ് ആന്റ് ഇന്റർനാഷണൽ റിലേഷൻസ് (2020 അഡ്മിഷൻ) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് 22 വരെയും പിഴയോടു കൂടി ആഗസ്റ്റ് 23 നും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 24 നും
അപേക്ഷിക്കാം.  വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (http://mgu.ac.in)👇🏻👇🏻

\"\"


സ്‌പോട്ട് അഡ്മിഷൻ
 

മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് നാനോസയൻസ് ആന്റ് നാനോടെക്‌നോളജിയിൽ എം.ടെക്. നാനോ സയൻസ് ആന്റ് നാനോടെക്‌നോളജി/ അഡ്‌വാൻസ്ഡ് പോളിമെറിക് മെറ്റീരിയൽസ് എന്നീ പ്രോഗ്രാമുകളിൽ സീറ്റൊഴിവുണ്ട്.  പോളിമർ/ റബ്ബർ / നാനോടെക്‌നോളജി /  മെക്കാനിക്കൽ എഞ്ചിനീയറിംഗ്  തുടങ്ങിയവിയിലേതിലെങ്കിലും ബി.ടെക്. ബിരുദമോ ബന്ധപ്പെട്ട മേഖലയിൽ എം.എസ്.സി. ബിരുദമോ ആണ് യോഗ്യത.  താൽപര്യമുള്ളവർ ആവശ്യമായ രേഖകൾ സഹിതം വകുപ്പ് ഓഫീസിൽ നേരിട്ട് ഹാജരാകണം.  കൂടുതൽ വിവരങ്ങൾക്ക് 8281082083 എന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക.

ഇന്റർനാഷണൽ ഓൺലൈൻ കോൺഫറൻസ് നാളെ  മുതൽ
 
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസ് ആന്റ് നാനോ സെന്ററും, പോളണ്ടിലെ റോക്ലോ യൂണിവേഴ്‌സിറ്റിയും ഡാൻസ്‌ക് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌നോളജിയും സംയുക്തമായി നാനോമെറ്റീരിൽസിനെ സംബന്ധിച്ച് ആഗസ്റ്റ് 12 മുതൽ 14 വരെ ഇന്റർനാഷണൽ ഓൺലൈൻ കോൺഫറൻസ് സംഘടിപ്പിക്കുന്നു.  വൈസ് ചാൻസലർ പ്രൊഫ. സാബു തോമസ്, പ്രൊഫ. നന്ദകുമാർ കളരിക്കൽ, പോളണ്ട് സർവ്വകലാശാലയിൽ നിന്നുള്ള പ്രൊഫസർമാർ എന്നിവർക്കൊപ്പം വിവിധ രാജ്യങ്ങളിൽ നിന്നുള്ള വിദഗ്ദരും പങ്കാളികളാകും.  കോൺഫറൻസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ http://www.macromol.in/ICN2022/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുകയോ nano materials@macromol.in എന്ന ഇ-മെയിൽ വഴി ബന്ധപ്പെടുകയോ ചെയ്യാം

Follow us on

Related News