editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ്: പ്രവേശനം ഇന്നും നാളെയുംനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് ഫാമിലി വെൽഫെയറിൽ വിദൂര പിജി ഡിപ്ലോമ: അവസാന തീയതി ഓഗസ്റ്റ് 31പ്ലസ് വൺ പ്രവേശനം: ഇതുവരെ അപേക്ഷിക്കാത്ത വിദ്യാർത്ഥികൾക്കും അവസരം പ്ലസ് വൺ രണ്ടാം അലോട്ട്മെന്റ്: പ്രവേശനം നാളെ രാവിലെ 10മുതൽമെഡിക്കൽ പിജി; ആദ്യ അലോട്മെന്റ് സെപ്റ്റംബർ 8ന്തുർക്കി ബുസ്ലാരിസ് സ്കോളർഷിപ്പിന് അർഹനായി മലയാളി വിദ്യാർത്ഥിജെൻഡർ ന്യൂട്രൽ യൂണിഫോം അടിച്ചേൽപ്പിക്കുന്ന നിലപാടില്ല; തെറ്റിദ്ധാരണ പരത്തുന്നവർ പിൻമാറണം: മന്ത്രി ശിവൻകുട്ടിഹര്‍ ഘര്‍ തിരംഗ; പതാകയ്ക്കൊപ്പം സെല്‍ഫിജെഇഇ, നീറ്റ് പരീക്ഷകൾ സിയുഇടിയുമായി സംയോജിപ്പിക്കാൻ തീരുമാനം; ഇനി ഒരു പൊതുപരീക്ഷസ്റ്റാഫ് സെലക്ഷൻ കമ്മീഷൻ വിജ്ഞാപനം: ജൂനിയർ എഞ്ചിനീയർ തസ്തികയിൽ ഒഴിവ്; സെപ്റ്റംബർ 2വരെ സമയം.

കേരള വന ഗവേഷണ സ്ഥാപനത്തിൽ സപ്പോർട്ടിങ് സ്റ്റാഫ്/പ്രൊജക്ട് ഫെല്ലോ നിയമനം

Published on : August 05 - 2022 | 10:00 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP

തൃശ്ശൂർ: കേരള വന ഗവേഷണ സ്ഥാപനത്തിൽ സപ്പോർട്ടിങ് സ്റ്റാഫ്/പ്രൊജക്ട് ഫെല്ലോ എന്നീ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത ബോട്ടണി/പ്ലാന്റ് സയൻസ്/എൻവയോൺമെന്റൽ സയൻസ്/ഫോറസ്ട്രി ഇവയിൽ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദാനന്തര ബിരുദം, ഔഷധസസ്യ മേഖലയിൽ ഗവേഷണ പരിചയം, പരിശീലനം/വർക്ക്‌ഷോപ്പുകൾ നടത്തുന്നതിൽ പരിചയം എന്നിവ അഭികാമ്യം. തമിഴ്/തെലുങ്ക്/കന്നഡ എന്നീ ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.

ഒരു വർഷമാണ് നിയമന കാലാവധി. പ്രതിമാസം 25,000 രൂപ ഫെല്ലോഷിപ്പ് ഉണ്ടായിരിക്കും. 01.01.2022ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടികവർഗക്കാർക്ക് അഞ്ചും മറ്റ് പിന്നാക്ക വിഭാഗക്കാർക്ക് മൂന്ന് വർഷവും നിയമാനുസൃതമായ വയസ് ഇളവ് ലഭിക്കും. തൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഓഗസ്റ്റ് 16ന് രാവിലെ 10 മണിക്ക് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂർ പീച്ചിയിലുള്ള ഓഫീസിൽ ഹാജരാകണം.

0 Comments

Related News