SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
തിരുവനന്തപുരം:2022-23 അദ്ധ്യയന വർഷത്തെ ഡിപ്ലോമ രണ്ടാം വർഷത്തിലേയ്ക്കു നേരിട്ടുള്ള ലാറ്ററൽ എൻട്രി പ്രവേശനത്തിന്റെ അന്തിമ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് www.polyadmission.org/let എന്ന വെബ് സൈറ്റിൽ ആപ്ലിക്കേഷൻ നമ്പറും, ജനന തിയതിയും നൽകി \’CHECK YOUR RANK\’ എന്ന ലിങ്ക് വഴി റാങ്ക് പരിശോധിക്കാവുന്നതാണ്.
റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളിലേക്കുള്ള കൗൺസിലിംഗ് ജില്ലാതലത്തിൽ ഓഗസ്റ്റ് 5 മുതൽ 8 വരെ നോഡൽ പോളിടെക്നിക് കോളേജുകളിൽ വെച്ച് നടത്തുന്നതാണ്. വിവിധ ജില്ലകളിൽ ഒരേ സമയം പ്രവേശനം നടക്കുന്നതിനാൽ ഒരോ ജില്ലകളുടേയും പ്രവേശന നടപടികളുടെ സമയക്രമം അഡ്മിഷൻ പോർട്ടലിൽ പരിശോധിച്ച് നിശ്ചിത സമയത്തുതന്നെ ഹാജരാകുവാൻ ശ്രദ്ധിക്കേണ്ടതാണ്.
ഒന്നിൽക്കൂടുതൽ സ്ഥാപനങ്ങളിൽ ഹാജരാകുവാൻ ആഗ്രഹിക്കുന്നവർ സർട്ടിഫിക്കറ്റുകളുടെ പകർപ്പും പ്രോക്സി ഫോമുമായി ഹാജരാകേണ്ടതാണ്. ഒന്നിൽ കൂടുതൽ സ്ഥാപനത്തിൽ പ്രവേശനം നേടിയാൽ അവസാനം നേടിയ പ്രവേശനം മാത്രമേ നിലനിൽക്കുകയുള്ളൂ. മറ്റു പ്രവേശനങ്ങൾ സ്വമേധയാ റദ്ദാകുന്നതാണ്.
വിശദ വിവരങ്ങൾക്ക് www.polyadmission.org/let