SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/HGUHgZJ60Yr4eQPQ7jETYP
കോട്ടയം: രണ്ടാം സെമസ്റ്റർ ബി.വോക്. (പുതിയ സ്‌കീം – 2021 അഡ്മിഷൻ – റഗുലർ) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് അഞ്ചിനും പിഴയോടു കൂടി ആഗസ്റ്റ് ആറിനും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 10 വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
ഒന്ന്, രണ്ട് സെമസ്റ്റർ പ്രൈവറ്റ് രജിസ്‌ട്രേഷൻ എം.എ./ എം.എസ്.സി./ എം.കോം. (2019 അഡ്മിഷൻ – സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ്) ബിരുദാനന്തര ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് അഞ്ചിനും പിഴയോടു കൂടി ആഗസ്റ്റ് 10 വരെയും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് 12 നും അപേക്ഷിക്കാം. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ.
രണ്ടാം സെമസ്റ്റർ ബി.എച്ച്.എം. (പുതിയ സ്‌കീം – 2021 അഡ്മിഷൻ – റഗുലർ / 2020 അഡ്മിഷൻ – സപ്ലിമെന്ററി), (പഴയ സ്‌കീം – 2014-2019 അഡ്മിഷനുകൾ – സപ്ലിമെന്ററി / 2013 അഡ്മിഷൻ – മെഴ്‌സി ചാൻസ്) പരീക്ഷകൾക്കും, ആറാം സെമസ്റ്റർ ബി.എച്ച്.എം. (2018 അഡ്മിഷൻ – റഗുലർ /2014-2017 അഡ്മിഷൻ – സപ്ലിമെന്ററി/ 2013 അഡ്മിഷൻ – മെഴ്‌സി ചാൻസ്) ബിരുദ കോഴ്‌സിന്റെ പ്രോജക്ട് ഇവാല്യുവോഷൻ, വൈവാ വോസി പരീക്ഷകൾക്കും പിഴയില്ലാതെ ആഗസ്റ്റ് അഞ്ചിനും പിഴയോടു കൂടി ആഗസ്റ്റ് ആറിനും സൂപ്പർഫൈനോടു
ആഗസ്റ്റ് 10 വരെയും അപേക്ഷിക്കാം.
പഞ്ചവത്സര ബി.എ. എൽ.എൽ.ബി., ബി.ബി.എ. എൽ.എൽ.ബി., ബി.കോം. എൽ.എൽ.ബി. പ്രോഗ്രാമുകളുടെ വിവിധ സെമസ്റ്റർ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് അഞ്ചിനും പിഴയോടു കൂടി ആഗസ്റ്റ് ആറിനും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് ഒൻപത് വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ.
ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.പി.റ്റി (2008 മുതലുള്ള അഡ്മിഷൻ – സപ്ലിമെന്ററി / മേഴ്‌സി ചാൻസ്) പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് അഞ്ചിനും പിഴയോടു കൂടി ആഗസ്റ്റ് ആറിനും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് ഒൻപത് വരെയും അപേക്ഷിക്കാം. വിശദവിവരങ്ങൾ സർവ്വകലാശാല വെബ്സൈറ്റിൽ.
മൂന്നാം വർഷ ബി.എസ്.സി. എം.ആർ.റ്റി. (2015 അഡ്മിഷൻ – സപ്ലിമെന്ററി, 2008-2014 അഡ്മിഷൻ – ഒന്നാം മെഴ്‌സി ചാൻസ്) ബിരുദ പരീക്ഷകൾക്ക് പിഴയില്ലാതെ ആഗസ്റ്റ് അഞ്ചിനും പിഴയോടു കൂടി ആഗസ്റ്റ് ആറിനും സൂപ്പർഫൈനോടു കൂടി ആഗസ്റ്റ് ഒൻപത് വരെയും അപേക്ഷിക്കാം.
പരീക്ഷാ ഫലം
2022 മാർച്ചിൽ നടന്ന രണ്ടാം സെമസ്റ്റർ എം.എഡ് (രണ്ട് വർഷം) (റഗുലർ / സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ആഗസ്റ്റ് 19 വരെ പരീക്ഷാ കൺട്രോളറുടെ കാര്യാലയത്തിൽ സ്വീകരിക്കും.
ജെ.ആർ.എഫ്. ഒഴിവ്
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് എനർജി മെറ്റീരിയൽസിന്റെയും ടി.ഇ.പി.ഒ.എഫ്.ഒ.എൽ. ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ \’ഫയർ റെസിസ്റ്റന്റ് പോളിത്തിലീൻ ഫോം\’ എന്ന ഗവേഷണ പദ്ധതിയുമായി ബന്ധപ്പെട്ട് ഒരു ജൂനിയർ റിസർച്ച് ഫെലോയുടെ താത്ക്കാലിക ഒഴിവുണ്ട്. നിയമനം മൂന്ന് വർഷത്തേക്കായിരിക്കും. അപേക്ഷകർ എം.ടെക്. പോളിമർ ടെക്നോളജി/ എം.എസ്. നാനോസയൻസ്, എം.എസ്.സി. (പോളിമർ സയൻസ്. പോളിമർ കെമിസ്ട്രി) തുടങ്ങിയവയിലേതെങ്കിലും യോഗ്യതയുള്ളവരായിരിക്കണം. പ്രതിമാസം 30000 രൂപ വേതനം ലഭിക്കും. താത്പര്യമുള്ളവർ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ സഹിതം ആഗസ്റ്റ് ആറിനകം http://materials@mgu.ac.in എന്ന ഇ-മെയിൽ മുഖേന അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 8281082083.
വോക്-ഇൻ ഇന്റർവ്യു
മഹാത്മാഗാന്ധി സർവ്വകലാശാല സ്‌കൂൾ ഓഫ് സോഷ്യൽ സയൻസസിൽ ഒരു വർഷത്തേക്ക് താത്കാലിക /കരാർ അടിസ്ഥാനത്തിൽ കമ്പ്യൂട്ടർ ലാബ് ഇൻ-ചാർജ് നിയമനത്തിന് ആഗസ്റ്റ് 12 ന് വോക്-ഇൻ ഇന്റർവ്യു നടത്തുന്നു. വയസ്, യോഗ്യത തുടങ്ങിയ കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0481 2733303, വെബ്‌സൈറ്റ്: http://mgu.ac.in