SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബയോ സയൻസസിൽ എം.എസ്.സി. മൈക്രോബയോളജി (എസ്.ടി. ഒന്ന്), ബയോകെമിസ്ട്രി (എസ്.ടി. ഒന്ന്) എന്നീ ഒഴിവുകളുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി ജൂലൈ 27 ന് രാവിലെ 11 മണിക്ക് വകുപ്പ് ഓഫീസിൽ എത്തിച്ചേരണം.
മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്‌പോർട്ട്‌സ് സയൻസസിൽ മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യുക്കേഷൻ ആൻഡ് സ്‌പോർട്ട്‌സ് (എം.പി.ഇ.എസ്.) 2022 അഡ്മിഷനിലേക്ക് ഓപ്പൺ കോട്ടയിൽ എട്ട് ഒഴിവുകളുണ്ട്. സി.എ.റ്റി. പ്രോസ്‌പേക്ടസ് പ്രകാരം യോഗ്യതയുള്ള വിദ്യാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ 29 ന് രാവിലെ 7.30 ന് വകുപ്പ് ഓഫീസിൽ എത്തിച്ചേരണം. അഡ്മിഷൻ നടപടികളുടെ ഭാഗമായുള്ള എഴുത്ത് പരീക്ഷയും കായികക്ഷമതാ പരീക്ഷയും അന്നേ ദിവസം തന്നെ നടത്തും.👇🏻👇🏻
പ്രാക്ടിക്കൽ പരീക്ഷ
രണ്ടാം സെമസ്റ്റർ ബി.വോക്. സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് ആൻഡ് സിസ്റ്റം അഡ്മിനിസ്‌ട്രേഷൻ (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ / 2019, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ്/ഇംപ്രൂവ്‌മെന്റ്) ജൂലൈ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ജൂലൈ 27 മുതൽ ആഗസ്റ്റ് ഒൻപത് വരെ തീയതികളിൽ എം.ഇ.എസ്. കോളേജ്, മാറമ്പള്ളിയിൽ വച്ച് നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ http://mgu.ac.in
ഒന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി. കെമിസ്ട്രി (പുതിയ സ്‌കീം – 2020 അഡ്മിഷൻ – റെഗുലർ) മെയ് 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ എം.ഇ.എസ്. കോളേജ് (മാറമ്പള്ളി), സെന്റ് സേവ്യേഴ്‌സ് കോളേജ് ഫോർ വിമൺ (ആലുവ) എന്നീ കോളേജുകളിൽ വച്ച് ജൂലൈ 26 മുതൽ ആഗസ്റ്റ് രണ്ട് വരെ തീയതികളിൽ നടക്കും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (http://mgu.ac.in).
മൂന്ന്, നാല് വർഷ ബി.എസ്.സി. നഴ്‌സിംഗ് (2012-2015 അഡ്മിഷൻ – സപ്ലിമെന്ററി / 2007-2011 അഡ്മിഷൻ – മെഴ്‌സി ചാൻസ്) മെയ് 2022 പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ ആഗസ്റ്റ് ഒന്ന് മുതൽ വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (http://mgu.ac.in).
ഒന്നാം സെമസ്റ്റർ ബി.വോത് ഫാഷൻ ഡിസൈൻ ആൻഡ് മാനേജ്‌മെന്റ് /ഫാഷൻ ടെക്്‌നോളജി ആൻഡ് മർച്ചൻഡൈസിംഗ് (പുതിയ സ്‌കീം – 2021 അഡ്മിഷൻ – റെഗുലർ) ജൂൺ 2022 ബിരുദ പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ ആഗസ്റ്റ് ഒന്ന് മുതൽ 12 വരെ തീയതികളിൽ അതത് കോളേജുകളിൽ വച്ച് നടത്തും. വിശദവിവരങ്ങൾ വെബ്‌സൈറ്റിൽ (http://mgu.ac.in).👇🏻👇🏻
പരീക്ഷാഫലം
2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. (മോഡൽ I, II, III) ബി.എസ്.സി. / ബി.എ. / ബി.കോം. (2020 അഡ്മിഷൻ – റെഗുലർ / 2017-2019 അഡ്മിഷൻ – റീ-അപ്പിയറൻസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസടച്ച് ആഗസ്റ്റ് ഒമ്പത് വരെ ഓൺലൈനായി അപേക്ഷിക്കാം.
2021 ഡിസംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്.ടി., ബി.എസ്.ഡബ്ല്യു., ബി.ടി.ടി.എം. (2017, 2018 അഡ്മിഷൻ – റീ-അപ്പിയറൻസ് / 2019 അഡ്മിഷൻ – റീ-അപ്പിയറൻസ്/ബെറ്റർമെന്റ്/ 2020 അഡ്മിഷൻ – റെഗുലർ) ബി.എഫ്.എം., ബി.എസ്.എം. (2020 അഡ്മിഷൻ – റെഗുലർ) സി.ബി.സി.എസ്. (മോഡൽ III) – ന്യു ജനറേഷൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസടച്ച് ആഗസ്റ്റ് ഒമ്പത് വരെ ഓൺലൈനായി അപേക്ഷിക്കാം.