പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

പിജി പ്രവേശനം നീട്ടി, പരീക്ഷാഫലം, ടൈംടേബിൾ: കേരള സർവകലാശാല വാർത്തകൾ

Jul 25, 2022 at 12:36 pm

Follow us on

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

തിരുവനന്തപുരം: കേരളസർവകലാശാല ഒന്നാം വർഷ ബിരുദാനന്തര ബിരുദ പ്രവേശനം 2022-23 ഓൺലൈൻ രജിസ്ട്രേഷൻ അവസാന തീയതി നീട്ടി.
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആർട്സ് & സയൻസ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആർ.ഡി കേന്ദ്രങ്ങളിലും ഒന്നാം വർഷ ബിരുദാന
തര ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള 2022-23 അദ്ധ്യയന വർഷത്തെ പ്രവേശനത്തിനുളള ഓൺലൈൻ രജിസ്ട്രേഷനാണ് (https://admissions.keralauniversity.ac.in) 2022 ആഗസ്റ്റ് 10 വരെ നീട്ടിയിരിക്കുന്നത്.
കേരളസർവകലാശാലയുടെ ബിരുദാനന്തരബിരുദ പ്രോഗ്രാമുകളി ലേയ്ക്കുളള 2022 – 23 അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനത്തിന് 👇🏻👇🏻

\"\"

ഓൺലൈൻ രജിസ്ട്രേഷൻ പോർട്ടലിൽ ചേർത്തല നൈപുണ്യ സ്കൂൾ ഓഫ് മാനേജ്മെന്റിൽ MITM കോഴ്സും കൂടി ഉൾപ്പെടുത്തിയിരിക്കുന്നു.
കേരളസർവകലാശാല ഒന്നാം വർഷ ബി.എഡ്. പ്രവേശനം 2022 -23
ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു.
സർവകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ/കെ.യു.സി.ടി.ഇ. ട്രെയിനിങ് കോളേജുകളിലേയും ഒന്നാം വർഷ ബി.എഡ്. പ്രവേശനത്തിനുളള ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. വിശദവിവരങ്ങൾക്ക് (http://admissions.keralauniversity.ac.in)വെബ്സൈറ്റ് സന്ദർശിക്കുക.

\"\"

പരീക്ഷാഫലം
കേരളസർവകലാശാലയുടെ ഒന്നാം സെമസ്റ്റർ എം.സി.എ. (സപ്ലിമെന്ററി – 2015 സ്കീം), ജനുവരി 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

ടൈംടേബിൾ
കേരളസർവകലാശാലയുടെ മൂന്നാം സെമസ്റ്റർ എം.സി.എ. (2015 സ്കീം – സപ്ലിമെന്ററി), ജൂലൈ 2022 പരീക്ഷയുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പി.ജി. ഡിപ്ലോമ ഇൻ യോഗ തെറാപ്പി –
സീറ്റൊഴിവ്

കേരളസർവകലാശാല തുടർവിദ്യാഭ്യാസവ്യാപനകേന്ദ്രം നടത്തുന്ന പി.ജി. ഡിപ്ലോമ ഇൻ യോഗ തെറാപ്പി കോഴ്സിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. യോഗ്യത: കേരളസർവകലാശാല അംഗീകൃത ബിരുദം, കോഴ്സ് കാലാവധി ഒരു വർഷം, ക്ലാസുകൾ: രാവിലെ 7 മുതൽ 9 വരെ കോഴ്സ് ഫീസ് 19,500/-, ഉയർന്ന പ്രായപരിധി ഇല്ല. http://keralauniversity.ac.in നിന്നും (Departments – Centre for Adult
Continuing Education and Extension page) അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് എസ്.ബി.ഐ.യിൽ A/c.No.57002299878 ൽ 100/- രൂപ അടച്ച രസീതും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം പി.എം.ജി. ജംക്ഷൻ, സ്റ്റുഡന്റ്സ് സെന്റർ ക്യാമ്പസിലെ സി.ഇ.ഇ. ഓഫീസിൽ എത്തിക്കേണ്ടതാണ്.

\"\"

Follow us on

Related News