editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അടുത്ത അധ്യയന വര്‍ഷത്തിനകം കരിക്കുലം പരിഷ്‌ക്കാരം: മന്ത്രി ആര്‍ ബിന്ദുന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെ സമയം- വിശദവിവരങ്ങൾസി- ആപ്റ്റിൽ ഗവൺമെൻറ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്‌സുകള്‍കേരള വനഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക നിയമനം: ഇൻറർവ്യൂ ഓഗസ്റ്റ് 22ന്പി.ആര്‍.ഡിയിൽ തമിഴ്, ഇംഗ്ലീഷ് ട്രാന്‍സ്ലേറ്റര്‍ നിയമനം: ഓഗസ്റ്റ് 17വരെ സമയംഎംജി, കണ്ണൂര്‍ സര്‍വകലാശാലകളുടെ സംയുക്ത ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍  9മുതൽ 12വരെ ക്ലാസുകളിലെ പെൺകുട്ടികൾക്ക് ‘ബീഗം ഹസ്രത്ത് മഹൽ’ നാഷണൽ സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെകോമണ്‍ യൂനിവേഴ്‌സിറ്റി എന്‍ട്രന്‍സ്: 24 മുതല്‍ 28 വരെ തീയതികളില്‍ വീണ്ടും പരീക്ഷമാധ്യമ മേഖലയില്‍ തിളങ്ങാം: കേരള മീഡിയ അക്കാദമി പി.ജി.ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചുഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്രപരിഷ്‌ക്കരണം: കമ്മിഷന്‍ റിപ്പോര്‍ട്ട് നാളെ സര്‍ക്കാരിന് സമര്‍പ്പിക്കും

പിജി അപേക്ഷയിലെ തെറ്റ് തിരുത്താം, പരീക്ഷാഫലം, പരീക്ഷാവിജ്ഞാപനം: കണ്ണൂർ യൂണിവേഴ്സിറ്റി വാർത്തകൾ
 

Published on : July 22 - 2022 | 7:58 pm

SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha

JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37

കണ്ണൂർ: 2022-23 അധ്യയന വർഷത്തിൽ, അഫിലിയേറ്റഡ് കോളേജുകളില പി.ജി പ്രവേശനത്തിന് ഓൺലൈനായി രജിസ്റ്റർ ചെയ്ത അപേക്ഷയിൽ, യോഗ്യതാ പരീക്ഷയുടെ മാർക്ക് തെറ്റായി രേഖപ്പെടുത്തിയവരെ ട്രയൽ അലോട്ട്മെന്റിൽ ഉൾപ്പെടുത്തിയിരുന്നില്ല. അപേക്ഷയിൽ മാർക്ക് തെറ്റായി രേഖപ്പെടുത്തിയ വിദ്യാർത്ഥികൾ തങ്ങളുടെ പ്രൊഫൈൽ ലോഗിൻ ചെയ്ത് 24 ജൂലൈ 2022 ന്, 5:00 മണിക്ക്  മുൻപായി മാർക്ക്/ഗ്രേഡിൽ  മാറ്റം വരുത്തേണ്ടതാണ്.  കൂടുതൽ വിവരങ്ങൾക്ക്, സർവകലാശാല വെബ്സൈറ്റ് http://admission.kannuruniversity.ac.in സന്ദർശിക്കുക.👇🏻👇🏻

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. റ്റി. റ്റി. എം. (റെഗുലർ), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 02.08.2022 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം👇🏻👇🏻

രണ്ടാം സെമസ്റ്റർ ന്യൂ ജനറേഷൻ എം. എസ് സി. (റെഗുലർ), ഏപ്രിൽ 2021 പരീക്ഷാഫലം സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനഃപരിശോധനക്കും സൂക്ഷ്മപരിശോധനക്കും പകർപ്പിനും 03.08.2022 വരെ ഓൺലൈൻ ആയി അപേക്ഷിക്കാം.
 
ടൈടേബിൾ
 
11.08.2022 ന് ആരംഭിക്കുന്ന നാലാം സെമസ്റ്റർ ബിരുദ (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ് – 2016 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകളുടെ ടൈംടേബിളുകൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.👇🏻👇🏻

പരീക്ഷാവിജ്ഞാപനം
 
അഫീലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ എം. ബി. എ. (റെഗുലർ/ സപ്ലിമെന്ററി – 2018 അഡ്മിഷൻ മുതൽ), ഏപ്രിൽ 2022 പരീക്ഷകൾക്ക് 26.07.2022 മുതൽ 30.07.2022 വരെ പിഴയില്ലാതെയും 01.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് 04.08.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം. 2018 അഡ്മിഷൻ വിദ്യാർഥികളുടെ അവസാന അവസരമാണ്.

രണ്ടാം സെമസ്റ്റർ ബി. എഡ്. (റെഗുലർ/ സപ്ലിമെന്ററി/ ഇംപ്രൂവ്മെന്റ്), ഏപ്രിൽ 2022 പരീക്ഷകൾക്ക് 26.07.2022 മുതൽ 30.07.2022 വരെ പിഴയില്ലാതെയും 02.08.2022 വരെ പിഴയോടെയും അപേക്ഷിക്കാം. അപേക്ഷകളുടെ പ്രിന്റൌട്ട് 06.08.2022 നകം സർവകലാശാലയിൽ സമർപ്പിക്കണം.
വിശദമായ പരീക്ഷാവിജ്ഞാപനം സർവകലാശാല വെബ്സൈറ്റിൽ.

0 Comments

Related News