JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
കണ്ണൂർ:സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജിലേക്കുള്ള 2022-23 അധ്യയന വർഷത്തെ പി. ജി പ്രവേശനത്തിനുള്ള ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് ലോഗിൻ ചെയ്ത് അലോട്ട്മെന്റ് വിവരങ്ങൾ അറിയാവുന്നതാണ്. ജൂലൈ 19 വരെ ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് ട്രയൽ അലോട്ട്മെന്‍റ് നടത്തിയിട്ടുള്ളത്. അലോട്ട്മെന്‍റ് ലഭിക്കുന്നത് എങ്ങനെയാണ് എന്നറിയുന്നതിന് വേണ്ടി മാത്രമാണ് ട്രയൽ അലോട്ട്മെന്‍റ് നടത്തുന്നത്.👇🏻👇🏻
ജൂലൈ 24 വരെ രജിസ്റ്റർ ചെയ്യാനും ഓപ്ഷൻ മാറ്റാനും അവസരം ഉള്ളതിനാൽ ട്രയൽ അലോട്ട്മെന്‍റിൽ ലഭിച്ച ഒപ്ഷൻ തന്നെ പിന്നീട് ഫസ്റ്റ് അലോട്ട്മെന്‍റിൽ ലഭിക്കണമെന്നില്ല. അപേക്ഷയിലെ പിഴവുകൾ തിരുത്താനും ഓപ്ഷൻ മാറ്റാനും 24 ജൂലൈ 2022 വരെ വിദ്യാർത്ഥികൾക്ക് അവസരമുണ്ട്. അപേക്ഷയിലെ പേര്, ജനനതീയ്യതി എന്നിവയിലെ പിഴവുകൾ തിരുത്താൻ അപ്ലിക്കേഷൻ നമ്പറും ആവശ്യമായ രേഖകളും സഹിതം pgsws@kannuruniv.ac.in എന്ന ഇ-മെയിലിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.👇🏻👇🏻
ഹെൽപ്പ് ലൈൻ നമ്പറുകൾ: 0497-2715261, 7356948230 E-mail id: pgsws@kannuruniv.ac.in