SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/GI7mCYidGpOG8b8bsjnX37
കണ്ണൂർ: സർവകലാശാല സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ നടത്തുന്ന പഞ്ചവത്സര ബിഎ എൽഎൽബി പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷ ജൂലൈ 25ന് 3 മണി മുതൽ 5 മണി വരെ കോഴിക്കോട്, മാനന്തവാടി, മാങ്ങാട്ടുപറമ്പ്, നിലേശ്വരം, പാലയാട് എന്നീ കേന്ദ്രങ്ങളില്‍ വെച്ച് നടക്കും. അഡ്മിറ്റ് കാര്‍ഡുകള്‍ അപേക്ഷകര്‍ക്ക് അവരുടെ പ്രൊഫൈല്‍ പേജില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍വകലാശാലയുടെ അഡ്മിഷന്‍ പോര്‍ട്ടൽ സന്ദർശിക്കുക.http://admission.kannuruniversity.ac.in ഫോൺ: 9961936451.👇🏻👇🏻
അസിസ്റ്റന്റ് പ്രൊഫസർ ഒഴിവ്
കണ്ണൂർ സർവകലാശാല കാസറഗോഡ് ക്യാമ്പസിലെ ടീച്ചർ എഡ്യൂക്കേഷൻ സെന്റ്ററിൽ സോഷ്യൽ സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ എന്നീ വിഷയങ്ങളിൽ അസിസ്റ്റൻറ് പ്രൊഫസറുടെ ഒഴിവിലേക്ക് മണിക്കൂർ വേതനാടിസ്ഥാനത്തിൽ നിയമിക്കപെടുന്നതിനുവേണ്ടിയുള്ള കൂടിക്കാഴ്ച 27-07-2022 തിയതി ബുധനാഴ്ച രാവിലെ 11.00 മണിക്ക് കാസറഗോഡ്-വിദ്യാനഗർ, ചാല റോഡിലുള്ള ക്യാമ്പസിൽ വെച്ച് നടക്കുന്നതാണ്.
യോഗ്യത സോഷ്യൽ സയൻസ് : എം.എ സോഷ്യൽ സയൻസ്, എം.എഡ്, നെറ്റ് / പി.എച്.ഡി . യോഗ്യത ഫിസിക്കൽ എഡ്യൂക്കേഷൻ: ബിപിഎഡ് , എം.പി എഡ്, നെറ്റ് / പി.എച്.ഡി മേൽ യോഗ്യത ഇല്ലാത്തവരുടെ അഭാവത്തിൽ ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാന്തരബിരുദവും എം.എഡ് യോഗ്യതയുള്ളവരെയും പരിഗണിക്കുന്നതാണ്.
ഫോൺ: 6238197279👇🏻👇🏻
ഭൗതിക ശാസ്ത്രവും നിർമിത ബുദ്ധിയും വൈദ്യ ശാസ്ത്ര രംഗത്തെ മാറ്റത്തിന് പുതിയ വഴി തുറക്കുന്നു – ഡോ . സിയാ സാക്വിബ്
ഭൗതികശാസ്ത്ര രംഗത്തെ മുന്നേറ്റം വൈദ്യശാസ്ത്ര രംഗത്ത് മാറ്റത്തിന് പുതിയ വഴികൾ തുറക്കുന്നുവെന്നു ടെക്നോളജി ഇന്നോവേഷൻ – സീനിയർ വൈസ് പ്രസിഡന്റ് (ജിയോ) പറഞ്ഞു. കണ്ണൂർ സർവകലാശാല റിസർച്ച് ഡയറക്ടറേറ്റും ഐ.ക്യു.എ.സി യും സംയുക്തമായി സംഘടിപ്പിക്കുന്ന പ്രഭാഷണ പരമ്പരയിലെ നാലാം ദിവസം മങ്ങാട്ടുപറമ്പ ക്യാമ്പസ്സിൽ വെച്ച് നടത്തിയ പ്രബന്ധ അവതരണത്തിലാണ് അദ്ദേഹം ഈ കാര്യം സൂചിപ്പിച്ചതു. ചടങ്ങിൽ പ്രൊ വൈസ് ചാൻസലർ പ്രൊഫസർ എ സാബു, റിസർച്ച് ഡയറക്ടർ പ്രൊഫസർ അനിൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.