SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ജൂലൈ 2ന് നടന്ന ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷയുടെ ഫലം കൈറ്റ് പ്രഖ്യാപിച്ചു. സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തിയ പരീക്ഷയെഴുതിയ 1,03,556 വിദ്യാർഥികളിൽ 1,908 വിദ്യാലയങ്ങളിൽ നിന്നുള്ള 61,275 വിദ്യാർഥികളാണ് 2022-25 വർഷത്തേക്കായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.

അഭിരുചി പരീക്ഷയിൽ 25 ശതമാനത്തിലധികം മാർക്ക് നേടിയ നിശ്ചിത എണ്ണം വിദ്യാർഥികളെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. പരീക്ഷാഫലം അതത് വിദ്യാലയങ്ങളുടെ ലിറ്റിൽ കൈറ്റ്‌സ് ഓൺലൈൻ മാനേജ്‌മെന്റ് സിസ്റ്റം ലോഗിനിൽ ലഭ്യമാണെന്ന് കൈറ്റ് സി.ഇ.ഒ കെ. അൻവർ സാദത്ത് അറിയിച്ചു. പരീക്ഷാഫലം സ്‌കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണ്. പതിനഞ്ച് സ്‌കൂളുകളുടെ ഫലം സാങ്കേതിക കാരണങ്ങളാൽ പിന്നീട് പ്രസിദ്ധപ്പെടുത്തും. ഇതോടെ നിലവിൽ എട്ട്, ഒൻപത്, പത്ത് ക്ലാസുകളിലായി 1.84 ലക്ഷം കുട്ടികൾ ലിറ്റിൽ കൈറ്റ്‌സിൽ അംഗങ്ങളാണ്.
- കോഫി ബോർഡിൽ കോഫി ക്വാളിറ്റി മാനേജ്‌മെന്റ് പി ജി ഡിപ്ലോമ
- പട്ടികവിഭാഗം വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് പദ്ധതി
- 119 ട്രെയിനി ഒഴിവുകളുമായി ബിഇഎംഎൽ
- പവർഗ്രിഡ് കോർപ്പറേഷനിൽ ജൂനിയർ ഓഫീസർ ട്രെയിനി: അപേക്ഷ ഒക്ടോബർ 5വരെ
- മഴ ശക്തമായി: വിവിധ ജില്ലകളിൽ നാളെ അവധി
പരീക്ഷ മാറ്റി
തിരുവനന്തപുരം: സാങ്കേതിക പരീക്ഷ കൺട്രോളർ ജൂലൈ 16നു നിശ്ചയിച്ചിരുന്ന ഡിപ്ലോമ പരീക്ഷകൾ (റിവിഷൻ 2015) മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് പ്രസിദ്ധീകരിക്കും. മറ്റ് ദിവസങ്ങളിലെ പരീക്ഷകൾക്ക് മാറ്റമില്ല.
