SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല സ്‌കൂൾ ഓഫ് ബയോ സയൻസസിൽ എം.എസ്.സി. മൈക്രോബയോളജി (എസ്.ടി. ഒന്ന്), ബയോകെമിസ്ട്രി (എസ്.ടി. ഒന്ന്) എന്നീ ഒഴിവുകളുണ്ട്. യോഗ്യരായ വിദ്യാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസ്സൽ രേഖകളുമായി ജൂലൈ 14 ന് രാവിലെ 11 മണിക്ക് സ്‌കൂൾ ഓഫ് ബയോസയൻസസിൽ എത്തിച്ചേരണം.
പരീക്ഷാതീയതി
രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്. ബി.എ./ ബി.കോം (2019, 2018, 2017 അഡ്മിഷനുകൾ – റീ-അപ്പിയറൻസ് – പ്രൈവറ്റ് രജിസ്‌ട്രേഷൻ) ജൂലൈ 2022 ബിരുദ പരീക്ഷകൾ ജൂലൈ 27 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (http://mgu.ac.in).
അഫിലിയേറ്റഡ് കോളേജുകളുടെ ഒന്നാം സെമസ്റ്റർ എം.എസ്.സി./ എം.കോം. / എം.എ. സി.എസ്.എസ്. (2021 അഡ്മിഷൻ – റെഗുലർ / 2020 അഡ്മിഷൻ – ഇംപ്രൂവ്‌മെന്റ് – 2020, 2019 അഡ്മിഷനുകൾ – സപ്ലിമെന്ററി) ബിരുദാനന്തര ബിരുദ പരീക്ഷകൾ ജൂലൈ 20 ന് ആരംഭിക്കും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (http://mgu.ac.in).
പരീക്ഷാഫീസ്
മൂന്നാം സെമസ്റ്റർ എം.എൽ.ഐ.ബി.ഐ.എസ്.സി. (2020 അഡ്മിഷൻ – റെഗുലർ) പരീക്ഷകൾ ജൂലൈ 22 ന് ആരംഭിക്കും. പിഴയില്ലാതെ ജൂലൈ 13 വരെയും 525 രൂപ പിഴയോടു കൂടി ജൂലൈ 14 നും 1050 രൂപ സൂപ്പർഫൈനോടു കൂടി ജൂലൈ 15 നും അപേക്ഷിക്കാം.👇🏻👇🏻
പ്രാക്ടിക്കൽ പരീക്ഷ
നാലാം സെമസ്റ്റർ എം.എഡ്. – സ്‌പെഷ്യൽ എഡ്യുക്കേഷൻ – ഇന്റലക്ച്വൽ ഡിസെബിലിറ്റി (ക്രെഡിറ്റ് ആന്റ് സെമസ്റ്റർ – 2019 അഡ്മിഷൻ (2020 റീ-അഡ്്മിഷൻ) – റെഗുലർ / സപ്ലിമെന്ററി) ജൂലൈ 2022 പരീക്ഷയുടെ പ്രായോഗിക പരീക്ഷ ജൂലൈ 25 ന് മൂവാറ്റുപുഴ, നിർമല സദൻ ട്രെയിനിംഗ് കോളേജ് ഫോർ സ്‌പെഷ്യൽ എഡ്യുക്കേഷനിൽ വച്ച് നടത്തും. വിശദമായ ടൈം ടേബിൾ സർവ്വകലാശാല വെബ്‌സൈറ്റിൽ (http://mgu.ac.in).👇🏻👇🏻
പരീക്ഷാഫലം
2022 ജനുവരിയിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എൽ.ഐ.ബി.ഐ.എസ്.സി. – പി.ജി.സി.എസ്.എസ്. (2020 അഡ്മിഷൻ – റെഗുലർ, 2019 അഡ്മിഷൻ – സപ്ലിമെന്ററി, 2016 അഡ്മിഷൻ – മെഴ്‌സി ചാൻസ്) പരീക്ഷയുടെ ഫലം പ്രസീദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനക്കുമുള്ള അപേക്ഷ നിശ്ചിത ഫീസ് സഹിതം ജൂലൈ 22 വരെ സർവകലാശാലയിൽ സ്വീകരിക്കും.