SUBSCRIBE OUR YOUTUBE CHANNEL https://youtube.com/c/SchoolVartha
JOIN OUR WHATSAPP GROUP https://chat.whatsapp.com/CfoLdiGwFgX6TqzcmiEvpX
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയിൽ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷന് ആരംഭിച്ചു. 21ന് വൈകീട്ട് 5 മണി വരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ജനറല്‍ വിഭാഗത്തിന് 420 രൂപയും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് 175 രൂപയുമാണ് അപേക്ഷാ ഫീസ്. രജിസ്ട്രേഷന് സമയത്ത് ഒ.ടി.പി. വെരിഫിക്കേഷന് ഉള്ളതിനാല്‍ വിദ്യാര്‍ത്ഥികള്‍ രക്ഷിതാവിന്റേതോ സ്വന്തം മൊബൈല്‍ നമ്പറോ മാത്രമേ നല്‍കാവൂ.👇🏻👇🏻

അപേക്ഷ പൂര്‍ത്തീകരിച്ചതിനു ശേഷം പ്രിന്റ്ഔട്ട് സൂക്ഷിക്കേണ്ടതാണ്. അപേക്ഷ പൂര്‍ത്തീകരിച്ചവര്‍ക്ക് അവസാന തീയതി വരെ അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്താവുന്നതാണ്. തിരുത്തലുകള്‍ വരുത്തിയ പ്രിന്റ്ഔട്ട് നിര്‍ബന്ധമായും സൂക്ഷിക്കണം. പ്രവേശന സമയത്ത് പ്രസ്തുത പ്രിന്റ്ഔട്ട് അനുബന്ധരേഖകള്‍ക്കൊപ്പം കോളേജില്‍ സമര്‍പ്പിക്കണം. മാനേജ്മെന്റ്, സ്പോര്‍ട്സ്, കമ്മ്യൂണിറ്റി, ഭിന്നശേഷി ക്വാട്ടകളില്‍ പ്രവേശനം ആഗ്രഹിക്കുന്നവരും ഓണ്‍ലൈന്‍ രജിസ്ട്രേഷന് നടത്തേണ്ടതാണ്. 👇🏻👇🏻

അലേട്ട്മെന്റ്, പ്രവേശനം തുടങ്ങിയ വിവരങ്ങള്‍ അതാതു സമയത്ത് വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിന്റെ വിശദവിവരങ്ങള്‍ക്ക് പ്രവേശനവിഭാഗം വെബ്സൈറ്റ് (http://admission.uoc.ac.in) സന്ദര്‍ശിക്കുക

- ഉന്നതവിദ്യാഭ്യാസ മേഖലയില്‍ അടുത്ത അധ്യയന വര്‍ഷത്തിനകം കരിക്കുലം പരിഷ്ക്കാരം: മന്ത്രി ആര് ബിന്ദു
- ന്യൂനപക്ഷ പ്രീ-മെട്രിക് സ്കോളർഷിപ്പ്: സെപ്റ്റംബർ 30വരെ സമയം- വിശദവിവരങ്ങൾ
- സി- ആപ്റ്റിൽ ഗവൺമെൻറ് അംഗീകൃത തൊഴിലധിഷ്ഠിത കോഴ്സുകള്‍
- കേരള വനഗവേഷണ സ്ഥാപനത്തിൽ താൽക്കാലിക നിയമനം: ഇൻറർവ്യൂ ഓഗസ്റ്റ് 22ന്
- പി.ആര്.ഡിയിൽ തമിഴ്, ഇംഗ്ലീഷ് ട്രാന്സ്ലേറ്റര് നിയമനം: ഓഗസ്റ്റ് 17വരെ സമയം
0 Comments