JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1
തിരുവനന്തപുരം:എൻജിനിയറിങ്, ഫാർമസി കോഴ്സുകളിലേക്കുള്ള പ്രവേശന
പരീക്ഷ ഇന്ന്. രാവിലെയും വൈകീട്ടുമായാണ് പരീക്ഷ നടക്കുക. 346 കേന്ദ്രങ്ങളിലായി നടക്കുന്ന പരീക്ഷയ്ക്ക് 1,22,083 പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
കെമിസ്ട്രി, ഫിസിക്സ് അടക്കമുള്ള ഒന്നാം പേപ്പർ രാവിലെ 10മുതൽ 12.30 വരെയും ഗണിതം ഉൾപ്പെടുന്ന രണ്ടാം പേപ്പർ
ഉച്ചയ്ക്ക് 2.30 മുതൽ വൈകീട്ട് 5വരെയുമാണ് നടക്കുക.👇🏻👇🏻
പരീക്ഷയ്ക്ക് എത്തുന്നവർ കർശന കോവിഡ് ചട്ടങ്ങൾ പാലിക്കണം. പരീക്ഷാ
കേന്ദ്രങ്ങളിൽ കോവിഡ് സ്പെഷ്യൽ
ഡ്യൂട്ടിക്കായി പ്രത്യേക അധ്യാപകരെ നിയമിച്ചിട്ടുണ്ട്. വിദ്യാർഥികൾ അഡ്മിറ്റ് കാർഡ് കൂടാതെ ഡ്രൈവിങ് ലൈസൻസ്,
പാസ്പോർട്ട്, പാൻകാർഡ്, ഇലക്ഷൻ
ഐ.ഡി., ഫോട്ടോ പതിച്ച
ദേശസാത്കൃത ബാങ്ക് പാസ്ബുക്ക്,
ആധാർ കാർഡ്, ഇ-ആധാർ, പന്ത്രണ്ടാം
ക്ലാസിലെ ഫോട്ടോ പതിച്ച ഹാൾ ടിക്കറ്റ്,
വിദ്യാർഥി പ്ലസ് ടു പഠനം
പൂർത്തിയാക്കിയ👇🏻👇🏻
സ്ഥാപനമേധാവി നൽകുന്ന വിദ്യാർഥിയുടെ ഫോട്ടോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്
അല്ലെങ്കിൽ ഒരു ഗസറ്റഡ് ഓഫീസർ
നൽകുന്ന ഫോട്ടോ സാക്ഷ്യപ്പെടുത്തിയ
സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും
ഒരു തിരിച്ചറിയൽ രേഖ സമർപ്പിക്കണം.
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം
- എസ്എസ്എൽസി സർട്ടിഫിക്കറ്റിലെ പേര് ഇനിമുതൽ മാറ്റാം: കേരള വിദ്യാഭ്യാസചട്ടം ഭേദഗതി ചെയ്തു
- ഡിഫാം പാർട്ട് II ഇആർപരീക്ഷാ ഫലം, നഴ്സിങ് അർഹത നിർണയ പരീക്ഷ