പ്രധാന വാർത്തകൾ
സൗത്ത്-ഈസ്റ്റ് റെയിൽവേയിൽ 1113 ഒഴിവുകൾ: അപേക്ഷ ഒന്നുവരെഅധ്യാപകരുടെ റവന്യൂ ജില്ലാതല പൊതുസ്ഥലം മാറ്റം: ഓൺലൈൻ അപേക്ഷ നൽകാംകേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റ പെൺകുട്ടി സംവരണം നിർത്തലാക്കരുത്: മന്ത്രി വി.ശിവൻകുട്ടിഅടുത്ത അധ്യയന വർഷം എല്ലാ സ്കൂളുകളിലും ഇന്റർനെറ്റ് സംവിധാനം ഒരുക്കണം: നടപടി അനിവാര്യം5000 രൂപ സ്റ്റൈപ്പന്റോടെ ഡിപ്ലോമ കോഴ്സ്: താമസവും ഭക്ഷണവും സൗജന്യംസിവിൽ സർവീസ് പരീക്ഷയ്ക്ക് ക്ലാസ് എടുക്കുന്ന 7 വയസുകാരൻ: പഠിപ്പിക്കുന്നത് 14 വിഷയങ്ങൾകേരളത്തിലെ സ്കൂളുകളിൽ അവധിക്കാല ക്ലാസുകൾ പാടില്ല: മന്ത്രി വി.ശിവൻകുട്ടിഅവധിക്കാല ക്ലാസുകൾക്ക് ഹൈക്കോടതി അനുമതി: ക്ലാസ് രാവിലെ 7.30മുതൽതുഞ്ചന്‍ പറമ്പില്‍ അവധിക്കാല ക്യാമ്പുകള്‍ക്ക് അപേക്ഷിക്കാംസ്കൂൾ വിദ്യാർത്ഥികൾക്ക് റോബോട്ടിക്സ് സർട്ടിഫിക്കറ്റ് കോഴ്സ്

കാലിക്കറ്റ് ബിരുദഫലം പ്രസിദ്ധീകരിച്ചു: വിദൂരവിഭാഗത്തിന്റെ ഫലം ഉടൻ

Jun 29, 2022 at 11:45 am

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/Lune2RBXCINHFZSDycrGA1

തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ അഫിലിയേറ്റഡ് കോളേജുകളിലെ ആറാം സെമസ്റ്റര്‍ ബിരുദഫലം പ്രഖ്യാപിച്ചു. ഫലം സർവകലാശാല വെബ്‌സൈറ്റില്‍ http://uoc.ac.in ലഭ്യമാണ്. വിദൂരവിഭാഗത്തിന്റെ ഫലം അടുത്താഴ്ച പ്രസിദ്ധീകരിക്കും. നാനൂറിലധികം കോളേജുകളിലായി 58626 പേര്‍ പരീക്ഷയെഴുതിയതില്‍ 48599 പേരാണ് വിജയിച്ചത്. മൊത്തം വിജയശതമാനം 82.9 ആണ്. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഫലപ്രഖ്യാപനം നടത്തി. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്, രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ജി. റിജുലാല്‍, കെ.കെ. ഹനീഫ, പ്രൊഫ. എം.എം. നാരായണന്‍, എ.കെ. രമേഷ് ബാബു, യൂജിന്‍ മൊറേലി, ഡോ. പി. റഷീദ് അഹമ്മദ്, ഡോ. ഷംസാദ് ഹുസൈന്‍, എം. ജയകൃഷ്ണന്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. പരീക്ഷാ ഭവന്‍ ബ്രാഞ്ച് മേധാവികള്‍, കംപ്യൂട്ടര്‍ സെന്റര്‍ ഡയറക്ടര്‍ ഡോ. വി.എല്‍. ലജിഷ് തുടങ്ങിയവര്‍ പങ്കെടുത്തു. കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും യഥാസമയം ഫലം പ്രസിദ്ധീകരിച്ച് വിദ്യാര്‍ഥികളുടെ ഉന്നതപഠനം ഉറപ്പാക്കാന്‍ സഹായിച്ച ജീവനക്കാരെയും അധ്യാപകരെയും യോഗം അഭിനന്ദിച്ചു. വിജയ ശതമാനം താഴെ 👇🏻👇🏻

\"\"

വിജയശതമാനം
BCom 84.55
BBA 85.89
BCom. Prof. 96.55
BTHM 96.67
BHD 91.17
BHA 100
BA 82.67
AFU 91.51
BSW 81.39
BTFP 91.30
BVC 91.67
BSc. 80.89
BCA 75.11
BMMC 61.61

Follow us on

Related News