പരീക്ഷാതീയതിയിൽ മാറ്റം, പ്രാക്ടിക്കൽ,സൂക്ഷ്മ പരിശോധന: കേരള യൂണിവേഴ്സിറ്റി വാർത്തകൾ 

Jun 27, 2022 at 8:44 pm

Follow us on

JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj

തിരുവനന്തപുരം: കേരള സർവകലാശാല 2022 ജൂൺ 29ന് നടത്താൻ നിശ്ചിയിച്ചിരുന്ന ബി.എ. ഓണേഴ്സ് ഡിഗ്രി പ്രോഗ്രാം ഇൻ ഇംഗ്ലീഷ് ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ (റെഗുലർ 2021 അഡ്മിഷൻ, ഇംപൂവ്മെന്റ് – 2020 അഡ്മിഷൻ, സപ്ലിമെന്ററി – 2017 – 2019 അഡ്മിഷൻ, മേഴ്സി ചാൻസ്2013 – 2016 അഡ്മിഷൻ) ഡിഗ്രി പരീക്ഷ ജൂലൈ ഒന്നുമുതൽ പുനഃക്രമീകരിച്ചിരിക്കുന്നു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

പ്രാക്ടിക്കൽ

കേരള സർവകലാശാല 2022 മാർച്ചിൽ നടത്തിയ മൂന്നാം സെമസ്റ്റർ കരിയർ റിലേറ്റഡ് സി.ബി.സി.എസ്. ബി.എസ്.ഡബ്ല്യു. പ്രോഗ്രാമിന്റെ പ്രാക്ടിക്കൽ 2022 ജൂൺ 28 മുതൽ അതാത് പരീക്ഷാകേന്ദ്രങ്ങളിൽ വച്ച് നടത്തുന്നതാണ്. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.👇🏻👇🏻

\"\"

സൂക്ഷ്മപരിശോധന

കേരള സർവകലാശാല 2021 ഒക്ടോബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എൽ.എൽ.ബി., 2011 നവംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ യൂണിറ്ററി എൽ.എൽ.ബി. പരീക്ഷകളുടെ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാർത്ഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡും പ്രസ്തുത പരീക്ഷയുടെ ഹാൾടിക്കറ്റുമായി ജൂൺ 29, 30, ജൂലൈ 1 തീയതികളിൽ ഇ.ജെ.X – (പത്ത് സെക്ഷനിൽ എത്തിച്ചേരേണ്ടതാണ്.

\"\"

കേരള സർവകലാശാല 2022 ഏപ്രിലിൽ നടത്തിയ ആറാം സെമസ്റ്റർ ബി.എ. (സി.ബി.സി.എസ്.) പരീക്ഷയുടെ സൂക്ഷ്മ പരിശോധനയ്ക്ക് അപേക്ഷ സമർപ്പിച്ചിട്ടുള്ള വിദ്യാത്ഥികൾ ഫോട്ടോ പതിച്ച ഐ.ഡി.കാർഡും ഹാൾടിക്കറ്റുമായി 2022 ജൂൺ 28 മുതൽ ജൂലൈ 7വരെയുള്ള പ്രവൃത്തി ദിനങ്ങളിൽ ബി.എ. റീവാല്യുവേഷൻ സെക്ഷനിൽ ഹാജരാകേണ്ടതാണ്.

\"\"

Follow us on

Related News