JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj
തിരുവനന്തപുരം: പൊതുവിദ്യാലയങ്ങളിലെ ഗ്രന്ഥശാലകളിലേക്ക് പുസ്തകം സംഭാവന ചെയ്യുന്ന പദ്ധതിയുമായി കുടുംബശ്രീ. ഓരോ അയല്‍ക്കൂട്ടത്തില്‍ നിന്നും ഒരു പുസ്തകം സംഭാവന നല്‍കുന്നതാണ് പദ്ധതി. വരുംതലമുറയ്ക്ക് വായിച്ചുവളരാന്‍ അവസരമൊരുക്കുകയാണ് \’നല്‍കാം ഒരു പുസ്തകം പള്ളിക്കൂടത്തിലേക്ക്\’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ലക്ഷ്യം. വായനാ പക്ഷാചരണത്തോട് അനുബന്ധിച്ചാണ് ക്യാമ്പയിന്‍

സംഘടിപ്പിച്ചിരിക്കുന്നത്. അയല്‍ക്കൂട്ടാംഗങ്ങള്‍ എല്ലാവരും ഒരു പുസ്തകം വാങ്ങിയോ ശേഖരിച്ചോ അടുത്തുള്ള പൊതുവിദ്യാലയത്തിന് സമ്മാനിക്കും. ഒന്നില്‍ക്കൂടുതല്‍ പുസ്തകങ്ങളും ഇത്തരത്തില്‍ നല്‍കാനാകും. കുടംബശ്രീയുടെ വിവിധ ഓഫീസുകള്‍ കേന്ദ്രീകരിച്ചും പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിട്ടുണ്ട്.