JOIN OUR WHATSAPP GROUP https://chat.whatsapp.com/LsFzBB0NKrYLMnNL4eiRZj
തിരുവനന്തപുരം: സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിലുള്ള എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ് 2022 ജൂലൈ സെഷനില്‍ ആരംഭിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ മെഡിക്കല്‍ സെയില്‍സ് ആന്‍ഡ് സര്‍വീസ് പ്രോഗ്രാമിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. ആരോഗ്യ രംഗത്ത് ഉല്പന്ന സേവനങ്ങളുടെ പ്രചരണ വിപണനത്തിന് നേതൃത്വം നല്‍കുന്നതിനാവശ്യമായ നൈപുണികള്‍ വികസിപ്പിക്കുക എന്നതാണ് പ്രോഗ്രാമിന്റെ ഉദ്ദേശ്യം. ആരോഗ്യ രംഗത്തെക്കുറിച്ചുള്ള സാമാന്യമായ അറിവിനോടൊപ്പം സ്പോക്കണ്‍ ഇംഗ്ലീഷ്, പേഴ്സണാലിറ്റി ഡെവലപ്പ്മെന്റ്, സോഫ്റ്റ് സ്‌കില്‍സ്, ഇന്റര്‍വ്യൂ പരീശീലനം എന്നിവ പ്രോഗ്രാമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
അപേക്ഷാ ഫോറവും പ്രോസ്പെക്ടസും തിരുവനന്തപുരം നന്ദാവനം പോലീസ് ക്യാമ്പിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍.സി ഓഫീസില്‍ ലഭിക്കും. വിലാസം: ഡയറക്ടര്‍, സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍, നന്ദാവനം, വികാസ്ഭവന്‍.പി.ഒ, തിരുവനന്തപുരം-33. ഫോണ്‍: 0471 235101, https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷാഫാറം ഡൗണ്‍ലോഡ് ചെയ്ത് അപേക്ഷിക്കാം. വിശദാംശങ്ങള്‍ വെബ്സൈറ്റില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂലൈ 15.