editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സംസ്ഥാന സ്കൂൾ കായികമേളയ്ക്ക് കൊടിയേറി: 9 സ്വർണ്ണവുമായി പാലക്കാട്‌ മുന്നിൽവിവിധ പരീക്ഷകൾ, ഫിസിയോതെറാപ്പിസ്റ്റ് നിയമനം: കാലിക്കറ്റ്‌ സർവകലാശാല വാർത്തകൾസംസ്കൃത സർവകലാശാല പരീക്ഷ തീയതികളിൽ മാറ്റംപരീക്ഷകൾ മാറ്റി, പരീക്ഷാഫലം, ടൈം ടേബിളിൽ മാറ്റം: എംജി സർവകലാശാല വാർത്തകൾഹയർ സെക്കന്ററി ഒന്നാംവർഷ തുല്യതാ ഇംപൂവ്മെന്റ്/സപ്ലിമെന്ററി പരീക്ഷകൾ ജനുവരി 20മുതൽനവോത്ഥാന നായകരുയര്‍ത്തിയ സാര്‍വത്രിക വിദ്യാഭ്യാസം ഉന്നത നിലവാരത്തോടെയാണ് സര്‍ക്കാര്‍ നടപ്പാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍മോഡല്‍ കരിയര്‍ സെന്റര്‍ സൗജന്യ പ്ലേസ്‌മെന്റ് ഡ്രൈവ്: ഡിസംബര്‍ 16വരെ രജിസ്‌ട്രേഷന്‍ഗുരുവായൂർ ഏകാദശി: ശനിയാഴ്ച്ച പ്രാദേശിക അവധിശുചിത്വമിഷനില്‍ അവസരം: ഡിസംബര്‍ 9വരെ അപേക്ഷിക്കാംസ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ പാരാമെഡിക്കല്‍ നിയമനം: 78ഒഴിവുകള്‍

ഭിന്നശേഷിക്കാരുടെ രക്ഷിതാക്കള്‍ക്ക് ബോധവൽക്കരണ ക്ലാസ്, റാങ്ക് ലിസ്റ്റ്, പരീക്ഷ, അധ്യാപക നിയമനം, പരീക്ഷാ ഫലം; കാലിക്കറ്റ് സർവകലാശാല വാർത്തകൾ

Published on : June 22 - 2022 | 9:15 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S

കോഴിക്കോട്: സി.ഡി.എം.ആര്‍.പിയുടെ ആഭിമുഖ്യത്തില്‍ ‘ഭിന്നശേഷിക്കാര്‍ക്കുള്ള സാമൂഹിക നീതിവകുപ്പ് പദ്ധതികളും നിയമപരമായ രക്ഷാകര്‍തൃത്വവും’ എന്ന വിഷയത്തില്‍ ബോധവത്കരണ ക്ലാസ് നടത്തുന്നു. 25-ന് രാവിലെ 10 മണിക്ക് കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പഠനവകുപ്പിലെ സി.ഡി.എം.ആര്‍.പി. വിഭാഗത്തിലാണ് പരിപാടി. സാമൂഹിക നീതി വകുപ്പില്‍ നിന്നു വിരമിച്ച അസി. ഡയറക്ടര്‍ കെ. കൃഷ്ണമൂര്‍ത്തി ക്ലാസെടുക്കും. പങ്കെടുക്കാന്‍ താത്പര്യമുള്ള രക്ഷിതാക്കള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9526160222, 8075878445.

സര്‍വകലാശാലാ കാന്റീന്‍ തുറന്നു

രണ്ടു വര്‍ഷത്തെ ഇടവേളക്ക് ശേഷം കാലിക്കറ്റ് സര്‍വകലാശാലാ കാന്റീന്‍ വീണ്ടും തുറന്നു. കുടുംബശ്രീ ജില്ലാ മിഷനാണ് നടത്തിപ്പ് ചുമതല. കോവിഡ് കാരണം അടച്ചിട്ടിരുന്ന കെട്ടിടത്തില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ചാണ് കൈമാറിയത്. രാവിലെ ഏഴ് മുതല്‍ രാത്രി ഒമ്പത് വരെയാകും പ്രവര്‍ത്തനം. പ്രൊ വൈസ് ചാന്‍സലര്‍ ഡോ. എം. നാസര്‍ ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, കാന്റീന്‍ ഉപദേശക സമിതി അംഗങ്ങള്‍, ജീവനക്കാരുടെ സംഘടനാ നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അദ്ധ്യാപക പരിശീലനം

കാലിക്കറ്റ് സര്‍വകലാശാലാ ഹ്യൂമണ്‍ റിസോഴ്‌സ് ഡവലപ്‌മെന്റ് സെന്റര്‍ കോളേജ്/സര്‍വകലാശാലാ അദ്ധ്യാപകര്‍ക്കായി അദ്ധ്യാപക പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ഇംഗ്ലീഷ് ഭാഷാ സാഹിത്യത്തില്‍ ജൂലൈ 6 മുതല്‍ 19 വരെ നടക്കുന്ന പരിശീലനത്തിലേക്ക് ജൂണ്‍ 29 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ (ugchrdc.uoc.ac.in), ഫോണ്‍ 0494 2407350, 7351

അസി. പ്രൊഫസര്‍ നിയമനം

കാലിക്കറ്റ് സര്‍വകലാശാല കായിക പഠനവിഭാഗത്തില്‍ എം.പി.എഡ്. പ്രോഗ്രാമുകള്‍ക്കു വേണ്ടി മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ അസി. പ്രൊഫസര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ 27-ന് രാവിലെ 11 മണിക്ക് പഠനവിഭാഗത്തില്‍ നടക്കുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാവണം.

റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചു

കാലിക്കറ്റ് സര്‍വകലാശാലാ 2022-23 അദ്ധ്യയന വര്‍ഷത്തെ, ജിയോളജി പഠനവകുപ്പിലെ എം.എസ് സി. അപ്ലൈഡ് ജിയോളജി, ലൈഫ് സയന്‍സ് പഠന വകുപ്പിലെ എം.എസ് സി. ഹ്യൂമന്‍ ഫിസിയോളജി പ്രവേശന പരീക്ഷയുടെ റാങ്ക്‌ലിസ്റ്റ് പ്രവേശനവിഭാഗം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

പരീക്ഷ

നാലാം സെമസ്റ്റര്‍ പി.ജി. അഫിലിയേറ്റഡ് കോളേജ് വിദ്യാര്‍ത്ഥികളുടെ ഏപ്രില്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളും എസ്.ഡി.ഇ. 2019 പ്രവേശനം ഏപ്രില്‍ 2021 റഗുലര്‍ പരീക്ഷയും ജൂലൈ 11-ന് തുടങ്ങും.എം.സി.എ. മൂന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍ പരീക്ഷയും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയും ജൂലൈ 13-നും ഒന്നാം സെമസ്റ്റര്‍ നവംബര്‍ 2021 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളും ഏപ്രില്‍ 2022 സപ്ലിമെന്ററി പരീക്ഷയും ജൂലൈ 12-നും തുടങ്ങും.

പരീക്ഷാ ഫലം

ബി.എ. മള്‍ട്ടിമീഡിയ/ബി.എം.എം.സി. നവംബര്‍ 2021 അഞ്ചാം സെമസ്റ്റര്‍, ഏപ്രില്‍ 2022 ആറാം സെമസ്റ്റര്‍ റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെയും ഏപ്രില്‍ 2020 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്ററി പരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂലൈ 4 വരെ അപേക്ഷിക്കാം.

പുനര്‍മൂല്യനിര്‍ണയ ഫലം

രണ്ടാം സെമസ്റ്റര്‍ യു.ജി. ഏപ്രില്‍ 2020 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ് പരീക്ഷകളുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

0 Comments

Related News