JOIN OUR WHATSAPP GROUP https://chat.whatsapp.com/DWYZgC3xISkCKoxold7q7S
തേഞ്ഞിപ്പലം: പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ഉത്തരക്കടലാസുകള്‍ മൂല്യനിര്‍ണയ ത്തിനയക്കാന്‍ കാലിക്കറ്റ് സര്‍വകലാശാല തപാല്‍ വകുപ്പുമായി കൈ കോര്‍ത്തു. ചൊവ്വാഴ്ച നടന്ന ചടങ്ങില്‍ സര്‍വകലാശാലയും തപാല്‍ വകുപ്പും തമ്മില്‍ ഇതിനുള്ള ധാരണാപത്രം ഒപ്പു വെച്ചു. സര്‍വകലാശാലക്ക് കീഴില്‍ അഞ്ച് ജില്ലകളിലായുള്ള പരീക്ഷാ കേന്ദ്രങ്ങളില്‍ നിന്ന് ഉത്തരക്കടലാസുകള്‍ ആദ്യ ഘട്ടം പാര്‍സലായി സര്‍വകലാശാലയിലേക്കാണ് എത്തിക്കുക.👇🏻👇🏻
ഭാവിയില്‍ ഉത്തരക്കടലാസില്‍ ബാര്‍കോഡിങ് ഏര്‍പ്പെടുത്തുന്നതോടെ ഇവ നേരിട്ട് മൂല്യനിര്‍ണയ കേന്ദ്രത്തിലേക്ക് അയക്കാനാകും. പരീക്ഷ നടന്ന് അധികം വൈകതെ ഫലം പ്രഖ്യാപിക്കുക എന്നതാണ് ലക്ഷ്യം. പരീക്ഷാഭവന്‍ ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കുന്നതിനും ഇവരെ മറ്റു സേവനങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനും പദ്ധതി ഉപകരിക്കും. ചടങ്ങ് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. രജിസ്ട്രാര്‍ ഡോ. ഇ.കെ. സതീഷ്, തപാല്‍ വകുപ്പിന്റെ മഞ്ചേരി ഡിവിഷന്‍ സൂപ്രണ്ട് വി.പി. സുബ്രഹ്‌മണ്യന്‍ എന്നിവരാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. പരീക്ഷാ കണ്‍ട്രോളര്‍ ഡോ. ഡി.പി. ഗോഡ്വിന്‍ സാംരാജ്,👇🏻👇🏻
സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. ജി. റിജുലാല്‍, കെ.കെ. ഹനീഫ, യൂജിന്‍ മൊറേലി, ഡോ. കെ.പി. വിനോദ് കുമാര്‍, തപാല്‍ ഇന്‍സ്പെക്ടര്‍ കെ.വി. വിനോദ് കൃഷ്ണന്‍, പോസ്റ്റ് മാസ്റ്റര്‍ കെ.ടി. ഫൈസല്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍മാരായ സുരേഷ്, ബിജു ജോര്‍ജ്, കെ.എം. ദേവസ്യ തുടങ്ങിയവര്‍ പങ്കെടുത്തു. ഓഗസ്റ്റില്‍ നടക്കുന്ന ബി.എഡ്. പരീക്ഷയുടെ ഉത്തരക്കടലാസുകളാകും പരീക്ഷണാടിസ്ഥാനത്തില്‍ പാര്‍സലായി എത്തിക്കുക. സുരക്ഷിതമായും പിഴവുകളില്ലാതെയും ഉത്തരക്കടലസ് കൈമാറ്റത്തിനായി തപാല്‍ വകുപ്പിലെയും പരീക്ഷാഭവനിലെ ബന്ധപ്പെട്ട വകുപ്പുകളിലെയും ജീവനക്കാര്‍ക്ക് ശില്പശാല നടത്തും. പരീക്ഷാ കേന്ദ്രങ്ങളിലുള്ളവര്‍ക്കും പരിശീലനം നല്‍കും.
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം