പ്രധാന വാർത്തകൾ
പ്ലസ് ടു ഫലം പ്രസിദ്ധീകരിച്ചു: 77.97% ശതമാനം വിജയം പ്ലസ് ടു ഫലം മൂന്നരയോടെ പരിശോധിക്കാം: വിജയ ശതമാനം ഉയരും?പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം ഹയർ സെക്കൻഡറി ഫല പ്രഖ്യാപനം 26ന്: ഫലം അറിയുന്ന  ലിങ്കുകൾ ഇതാ താൽകാലിക അധ്യാപക നിയമനത്തിനും ഇനി കെടെറ്റ്: വിശദവിവരങ്ങൾ അറിയാം സ്കൂൾ പ്രവേശനോത്സവം 2026: സ്കൂളുകൾക്കുള്ള കർശന നിർദേശങ്ങൾ ഇതാസ്കൂൾ പ്രവേശനോത്സവം: സംസ്ഥാനതല ഉദ്ഘാടനം രാവിലെ 10ന് മുഖ്യമന്ത്രി നിർവഹിക്കുംഎസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു: 99.07% വിജയംഎസ്എസ്എൽസി ഫലം വേഗത്തിൽ അറിയാം: ഫലം അറിയുന്ന വാട്സ്ആപ്പ് നമ്പറും 12 സൈറ്റുകളും ഇതാ ആശങ്ക വേണ്ട: എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ അന്തിമ തീരുമാനമായി

കൈകള്‍ ഇല്ലാത്തത് കണ്‍മണിക്ക് ഒരു കുറവല്ല; നേടിയെടുത്തത് ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക്

Jun 20, 2022 at 3:16 pm

Follow us on

JOIN OUR WHATSAPP GROUP
https://chat.whatsapp.com/K4W0eSLHL30FdX3ion73Ks

തിരുവനന്തപുരം: ജന്മ വൈകല്യത്തെ പടിക്ക് പുറത്ത് നിര്‍ത്തി ബിരുദ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടി വിദ്യാര്‍ത്ഥിനി. മാവേലിക്കര സ്വദേശിനി കണ്‍മണിയാണ് രണ്ട് കൈകള്‍ ഇല്ലാതെ പഠന വഴിയില്‍ പൊന്‍തിളക്കം നേടിയിരിക്കുന്നത്. കേരള സര്‍വകലാശാല ബി.പി.എ (വോക്കല്‍) പരീക്ഷയിലാണ് ഈ കലാകാരി ഒന്നാംറാങ്ക് നേടിയിരിക്കുന്നത്. തിരുവനന്തപുരം സ്വാതി തിരുനാള്‍ ഗവ.സംഗീത കോളജിലായിരുന്നു പഠനം. അറുന്നൂറ്റി മംഗലം അഷ്ടപദിയില്‍ ജി.ശശികുമാറും രേഖയുമാണു മാതാപിതാക്കള്‍. സ്‌കൂള്‍ പഠന കാലം മുതലേ കലോത്സവ

\"\"

വേദികളില്‍ നിറ സാന്നിദ്ധ്യമായിരുന്നു കണ്‍മണി. കാലു കൊണ്ടു ചിത്രം വരച്ചു സമ്മാനങ്ങള്‍ വാരിക്കൂട്ടി പലതവണ വാര്‍ത്തകളില്‍ ഇടംനേടിയിട്ടുണ്ട്. അനവധി സംഗീത കച്ചേരികളും അവതരിപ്പിച്ചിട്ടുണ്ട്. 2019ല്‍ സര്‍ഗാത്മക മികവിനുള്ള കേന്ദ്ര സാമൂഹിക നീതി മന്ത്രാലയത്തിന്റെ പുരസ്‌കാരം കണ്‍മണിയെ തേടിയെത്തിയിരുന്നു. കൈകള്‍ ഇല്ലാതെയും പരിമിതികളുള്ള കാലുകളുമായിട്ടായിരുന്നു കണ്‍മണിയുടെ ജനനം. തന്റെ ജീവിതം മറ്റുള്ളവര്‍ക്കു പ്രചോദനമാകണമെന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍. അതിനായി തന്റെ ഓരോ പ്രവൃത്തികളുടെയും വിഡിയോ യുട്യൂബിലൂടെ ഇവര്‍ പങ്ക്

\"\"

വെക്കുന്നുണ്ട്. സഹോദരന്‍ മണികണ്ഠനും മാതാപിതാക്കളും കട്ടക്കൊപ്പമുള്ളതാണ് ഈ പ്രതിഭയുടെ കരുത്ത്.

Follow us on

Related News

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

പ്ലസ് വൺ പ്രവേശനത്തിന്  നേറ്റിവിറ്റി, വരുമാനം, ജാതി സർട്ടിഫിക്കറ്റ് തുടങ്ങിയവ ആവശ്യമില്ല: വിശദവിവരങ്ങൾ അറിയാം 

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശന അപേക്ഷ നൽകാൻ നേറ്റിവിറ്റി, വരുമാനം, ജാതി...