JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY
തിരുവനന്തപുരം: ഈ വർഷത്തെ ബി.എസ്.സി. നഴ്സിങ് പ്രവേശന നടപടികള്‍ ഓഗസ്റ്റ് 1ന് ആരംഭിച്ച് സെപ്റ്റംബര്‍ 30-ന് പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കി ഇന്ത്യന്‍ നഴ്സിങ് കൗണ്‍സിൽ. ഉടൻ തന്നെ പ്രവേശനവിജ്ഞാപനം പുറത്തിറക്കാനുള്ള തയാറെടുപ്പിലാണ് മാനേജ്മെന്റുകള്‍. മെറിറ്റ് പട്ടികയുടെയോ പ്രവേശനപ്പരീക്ഷയുടെയോ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ബി.എസ്‌സി. നഴ്സിങ് പ്രവേശനം പ്ലസ്ടു മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും നടത്തുക. കൊവിഡ് കാലമായിരുന്നതിനാൽ മുന്നത്തെ വര്‍ഷം ഡിസംബര്‍ വരെ പ്രവേശന സമയം നീട്ടി നല്‍കിയിരുന്നു.
സർക്കാർ- മാനേജ്മെന്റ് സീറ്റുകളുടെ കാര്യത്തിൽ തീരുമാനമാക്കുന്നതു മായി ബന്ധപ്പെട്ട് മാനേജ്മെന്റ് അസോസിയേഷനുകള്‍ ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തും. 35 ശതമാനം ഫീസ് വര്‍ധനയാണ് മാനേജ്മെന്റുകൾ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ വര്‍ഷത്തെ വാര്‍ഷിക ഫീസ് 80,500 രൂപയായിരുന്നു. ഇതിൽ 63,500 രൂപയാണ് ട്യൂഷന്‍ ഫീസ്. ഈ വർഷത്തെ ഫീസ് ഘടന അടുത്ത വാരത്തോടെ തീരുമാനമാകുമെന്ന് ഫീസ് നിര്‍ണയസമിതി അറിയിച്ചു. സംസ്ഥാനത്ത് സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലായി 6500ൽ പരം സീറ്റുകളാണുള്ളത്.
- ചോദ്യങ്ങൾ ചോർത്തി അത് ‘പ്രവചനം’ ആക്കുന്നു: പിന്നിൽ വലിയ കച്ചവട തന്ത്രം
- സ്കൂൾ പരീക്ഷ ചോദ്യപ്പേപ്പർ മുൻകൂട്ടി യുട്യൂബ് ചാനലിൽ: കുറ്റവാളികൾക്കെതിരെ കർശന നടപടിയെടുക്കും
- മന:പാഠം പഠിച്ചുമാത്രം സ്കൂൾ പരീക്ഷ എഴുതരുത്: വിദ്യാർത്ഥിയുടെ പഠന മികവ് പരിശോധിക്കണം
- പരീക്ഷകളുടെ ചോദ്യങ്ങൾ മുൻകൂട്ടി സ്വകാര്യ ഓൺലൈൻ മാധ്യമങ്ങളിൽ: കർശന നടപടി വേണമെന്ന് അധ്യാപകർ
- എൽഎസ്എസ്, യുഎസ്എസ് പരീക്ഷയുടെ വിജ്ഞാപനം