editorial@schoolvartha.com | markeiting@schoolvartha.com
വിദ്യഭ്യാസ വാർത്തകൾ
Google Play School Vartha
പ്രധാന വാർത്തകൾ
സ്കൂൾ ഒന്നാംപാദ വാർഷിക പരീക്ഷ ടൈം ടേബിൾ പുറത്തിറങ്ങിതൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തണം: മന്ത്രി പ്രഫ. ആർ ബിന്ദുആയുർവേദ തെറാപ്പിസ്റ്റ് നിയമനം :ഓഗസ്റ്റ് 20വരെ സമയംഉന്നത നിലവാരമുള്ള വിദ്യാഭ്യാസം അപ്പന്റെ കയ്യിലെ പണത്തിന്റെ ഭാഗമാവുന്ന നില മാറണം: മുഖ്യമന്ത്രിഎംജി ബിരുദ പ്രവേശനം: ഒന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചുഹയർ സെക്കൻഡറി ഒന്നും രണ്ടും വർഷ തുല്യതാ പരീക്ഷകൾ നാളെ ആരംഭിക്കുംസ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികാഘോഷം വീടുകളിലും: നിർദ്ദേശങ്ങൾ ഇങ്ങനെസ്വ​​കാ​​ര്യ ക​​ൽ​​പി​​ത സ​​ർ​​വ​​ക​​ലാ​​ശാ​​ല​​; വിദ​​ഗ്​​​ധ സ​​മി​​തി​​യി​​ൽ ഭി​​ന്ന​​തകണ്ണൂർ ബിരുദ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്റ് വന്നു: മൂന്നാം അലോട്ട്മെന്റ് 16ന്സ്വാതന്ത്ര്യ സ്മൃതികളുണർത്തുന്ന ചുമർ ചിത്രങ്ങൾ; ചരിത്രം തൊട്ടുണർത്താൻ കലാലയ ചുമരുകൾ ഒരുങ്ങുന്നു

പത്താം ക്ലാസ് യോ​ഗ്യതാ പൊതു പ്രാഥമിക പരീക്ഷ എഴുതാനാകാത്തവർക്ക് അവസരം നൽകി പി.എസ്.സി: ജൂൺ 24 വരെ അപേക്ഷിക്കാം

Published on : June 18 - 2022 | 9:39 pm

JOIN OUR WHATSAPP GROUP https://chat.whatsapp.com/Ho35uvTwPSTE3q7pfeRNbY

തിരുവനന്തപുരം: 2022ൽ നടത്തിയ പത്താം ക്ലാസ് യോ​ഗ്യത പൊതു പ്രാഥമിക പരീക്ഷ എഴുതാനാകാത്ത ഉദ്യോഗാർത്ഥികൾക്ക് ഒരു അവസരം കൂടി നൽകി പബ്ലിക് സർവീസ് കമ്മീഷൻ. ആദ്യ അഞ്ച് ഘട്ടങ്ങളിൽ (2022 മെയ് 15, മെയ് 28, ജൂൺ 11, ജൂൺ 19, ജൂലൈ 2) നടത്തിയ പരീക്ഷ, ഒഴിവാക്കാനാകാത്ത കാരണങ്ങളാൽ എഴുതാനാകാത്തവർക്കാണ് അവസരം.

ഗവൺമെന്റ് അം​ഗീകൃത സ്ഥാപനങ്ങൾ, യൂണിവേഴ്സിറ്റി എന്നിവ നടത്തിയ പരീക്ഷ ഉണ്ടായിരുന്നവർ, അപകടം മൂലം ചികിത്സയിൽ കഴിയുന്നവർ, കൊവിഡ് ബാധിതർ, പരീക്ഷാ ദിവസം വിവാഹം, പ്രസവം തുടങ്ങിയ കാരണങ്ങളാൽ പരീക്ഷയെഴുതാൻ സാധിക്കാത്തവർ എന്നിവർ രേഖകൾ (അഡ്മിഷൻ ടിക്കറ്റുകൾ, മെഡിക്കൽ സർട്ടിഫിക്കറ്റ്, ട്രീറ്റ്മെന്റ് സർട്ടിഫിക്കറ്റുകൾ) സഹിതം ജൂൺ 24ന് മുമ്പ് അപേക്ഷ സമർപ്പിക്കണം.

അർഹതയുള്ളവർക്ക് ജൂലൈ 16ന് നടത്തുന്ന അവസാന ഘട്ട പരീക്ഷയെഴുതുവാൻ അവസരം നൽകുന്നതാണ്. ആറാം ഘട്ടത്തിന് ശേഷം പരീക്ഷ നടത്തുകയില്ല. മറ്റ് കാരണങ്ങളാൽ സമർപ്പിക്കുന്ന അപേക്ഷകൾ നിരസിക്കുന്നതായിരിക്കും.അപേക്ഷ അയയ്ക്കേണ്ട ഇ-മെയിൽ: jointce.psc@kerala.gov.in

കൂടുതൽ വിവരങ്ങൾക്ക്: 0471 2546260, 246

0 Comments

Related News